മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ:എ പി ജെ അബ്ദുൾ കലാം ബഹ്‌റിനിൽ എത്തി. രണ്ട് ദിവസം നീണ്ടു നില്ക്കുന്ന സന്ദർശന  പരിപാടിയിൽ അദ്ദേഹം വിവിധ ഇടങ്ങളിലെ വിദ്യാർത്ഥികളുമായും സാധാരണ ജനങ്ങളുമായി സംവദിക്കും. ഇന്നലെ വൈകിട്ട് 9 മണിയോടെയാണ് അദ്ദേഹം ബഹ്‌റൈനിൽ എത്തിയത്. ഇന്ന് രാവിലെ 10:30 മുതൽ 1 മണിക്കൂർ നേരം അദ്ദേഹം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കും, ബഹ്‌റിനിൽ വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ അതിൽ പങ്കെടുക്കും. വൈകിട്ട് 8 മണിക്ക് ഇന്ത്യൻ ക്ലബ് വാർഷിക പരിപാടിയിൽ സംബന്ധിക്കും.

നാളെ രാവിലെ 11.30 നു ന്യൂ മില്ലേനിയം സ്‌കൂളിലെ അദ്ധ്യാപകരും പ്രിൻസിപ്പൽമാരുമായി സംസാരിക്കും. 12 മണി മുതൽ 1.30 വരെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയെഴ്‌സ് ഹാളിൽ എഞ്ചിനിയറുമാരുമായി  മുഖാമുഖം. വൈകിട്ട് 4 മണിക്ക് ഇന്ത്യൻ സമൂഹം ഒരുക്കിയിരിക്കുന്ന സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. നാളെ നടക്കുന്ന ഇന്ത്യ ക്വിസ് സമ്മാന ദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. മുൻ രാഷ്ട്രപതിയുടെ രണ്ട് ദിവസത്തെ സന്ദർശന പരുപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പരിപാടികളുടെ മുഖ്യ സംഘാടകനും കെ സി എ സെക്രട്ടറിയുമായ സൊവിച്ചൻ ചെന്നാട്ടുശെരി പറഞ്ഞു. ബഹ്‌റിനിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന്റെ വാക്കുകൾക്കു കാതോർത്ത് നിൽക്കുന്നു