- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യമേഖലകളിൽ അത്താണിയായി; രോഗികൾക്ക് മുന്നിൽ സ്വന്തം ജീവിതം കൊണ്ട് ആത്മവിശ്വാസം പകർന്ന വ്യക്തിത്വം; വണ്ടൂർക്കാരുടെ സ്വന്തം ഡോക്ടർ അബ്ദുൾ കരീമിന് ആദരാഞ്ജലികളുമായി നാട്
വണ്ടൂർ: രോഗികൾക്ക് മുന്നിൽ സ്വന്തം ജീവിതം കൊണ്ട് ആത്മവിശ്വാസം പകർന്നയാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച വണ്ടുർ പെരുകഞ്ചിറയിലെ ഡോ. അബ്ദുൾകരീം.
1983-ൽ ഇദ്ദേഹം കാൻസർ രോഗ ബാധിതനായ ഡോക്ടറുടെ ജീവിതം പിന്നീട് കാൻസറിനെതിരേയുള്ള പോരാട്ടമായിരുന്നു.താലൂക്കാശുപത്രി കേന്ദ്രമായുള്ള കാരുണ്യ കൂട്ടായ്മ, ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ആശ്രയ സ്‌പെഷ്യൽസ്‌കൂൾ തുടങ്ങി ഭിന്നമേഖലകളിലും അത്താണിയായി ഡോക്ടർ നിന്നു. വണ്ടൂർ നിംസ് ആശുപത്രിക്ക് തുടക്കമിട്ടതും ഇദ്ദേഹമാണ്. ആദ്യകാല ഡോക്ടർമാരിൽ ഒരാളും വണ്ടൂർ നിംസ് ആശുപത്രി ചെയർമാനുമായിരുന്നു.
ഭാര്യ: കയനിക്കര ഖദീജ. മക്കൾ: യൂനുസ്, ഉമൈസ, ഡോ. ഹിഫ്‌സുറഹ്മാൻ, ലിൻസ് ജമാൽ. മരുമക്കൾ: ഡോ. സി.ടി.പി. അബ്ദുൾ ഗഫൂർ, ഷെറിൻ യൂനുസ്, റിസവാൻ ഹിഫ്‌സു റഹമാൻ, ഹംന ജമാൽ
Next Story