- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ. അലക്‌സ് പുന്നൂസ് ഐഡഹോയിൽ നിര്യാതനായി
ബോയിസ്-ഐഡഹോ: പ്രശസ്ത ശാസ്ത്രജ്ഞനും ബോയിസ് സ്റ്റേറ്റ് യൂണിവെഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസ്സറുമായ ഡോ.അലക്‌സ് പുന്നൂസ് മ്യാൽക്കരപ്പുറത്ത് ( 48 ) ഐഡഹോയിൽ നിര്യാതനായി. തൊടുപുഴക്കടുത്തുള്ള മാറിക സ്വദേശിയായ അദ്ദേഹം മഹാത്മാഗാന്ധി യൂണിവെഴ്സിറ്റിയിൽ നിന്ന് ബിരുദവും അലിഗഡ് യൂണിവെഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദവും പി.എച്ച്.ഡി.യും നേടിയശേഷം 2002 ൽ ബോയിസ് സ്റ്റേറ്റ് യൂണിവെഴ്‌സിറ്റിയിൽ അദ്ധ്യാപകനായി. 2005ൽ നാഷണൽ സയൻസ് ഫൗണ്ടേഷനിൽ നിന്ന് ഗവേഷണത്തിനായി 400 000 ഡോളർ അവാർഡ് നേടി. ഭാവിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പുള്ള യുവഗവേഷകരെ അംഗീകരിക്കുന്ന ഈ അവാർഡ് ദേശീയതലത്തിൽ ഏറ്റവും മികച്ച ഫാക്കൽറ്റിക്കു ലഭിക്കുന്ന ഒന്നാണ്. കൂടാതെ അദ്ദേഹത്തിന്റെ ലാബിൽ 15 വിദ്യാർത്ഥികൾക്ക് 5 വർഷം പ്രവർത്തിക്കുവാനുള്ള ഫണ്ടും ഇതോടൊപ്പം ലഭിച്ചു. കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചാണ് ഗവേഷണം നടത്തിയിരുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എൻജിനീയറിങ് തുടങ്ങി വിവിധ അക്കാദമിക് മേഖലകളെ സംയോജിപ്പിച്ചുള്ള ഗവേഷണമായിരുന്നു. അദ
ബോയിസ്-ഐഡഹോ: പ്രശസ്ത ശാസ്ത്രജ്ഞനും ബോയിസ് സ്റ്റേറ്റ് യൂണിവെഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസ്സറുമായ ഡോ.അലക്‌സ് പുന്നൂസ് മ്യാൽക്കരപ്പുറത്ത് ( 48 ) ഐഡഹോയിൽ നിര്യാതനായി.
തൊടുപുഴക്കടുത്തുള്ള മാറിക സ്വദേശിയായ അദ്ദേഹം മഹാത്മാഗാന്ധി യൂണിവെഴ്സിറ്റിയിൽ നിന്ന് ബിരുദവും അലിഗഡ് യൂണിവെഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദവും പി.എച്ച്.ഡി.യും നേടിയശേഷം 2002 ൽ ബോയിസ് സ്റ്റേറ്റ് യൂണിവെഴ്‌സിറ്റിയിൽ അദ്ധ്യാപകനായി. 2005ൽ നാഷണൽ സയൻസ് ഫൗണ്ടേഷനിൽ നിന്ന് ഗവേഷണത്തിനായി 400 000 ഡോളർ അവാർഡ് നേടി.
ഭാവിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പുള്ള യുവഗവേഷകരെ അംഗീകരിക്കുന്ന ഈ അവാർഡ് ദേശീയതലത്തിൽ ഏറ്റവും മികച്ച ഫാക്കൽറ്റിക്കു ലഭിക്കുന്ന ഒന്നാണ്. കൂടാതെ അദ്ദേഹത്തിന്റെ ലാബിൽ 15 വിദ്യാർത്ഥികൾക്ക് 5 വർഷം പ്രവർത്തിക്കുവാനുള്ള ഫണ്ടും ഇതോടൊപ്പം ലഭിച്ചു.
കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചാണ് ഗവേഷണം നടത്തിയിരുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എൻജിനീയറിങ് തുടങ്ങി വിവിധ അക്കാദമിക് മേഖലകളെ സംയോജിപ്പിച്ചുള്ള ഗവേഷണമായിരുന്നു. അദ്ദേഹത്തിന്റെ ഈ ഗവേഷണം വഴി 'കാൻസർ സെല്ലുകളെ കൊല്ലുന്ന പുതിയ നാനോ പാർട്ടിക്കിൾസ്' എന്ന പ്രോജക്ട 2010ൽ ഐഡഹോ ഇന്നവേഷൻ അവാർഡിന് അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു.
ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ്. 2007ൽ ഫൗണ്ടേഷൻ സ്‌കൂൾ അവാർഡ് ഫോർ റിസേർച്ചും 2012ൽ NSF എപ്‌സ്‌കോർ റിസേർച്ച് എക്‌സലൻസ് അവാർഡും ലഭിച്ചു. ഗവേഷണ വിദ്യാർത്ഥികളുടെ ഗൈഡായി പ്രവർത്തിച്ചു വരുന്നതോടൊപ്പം വിവിധ ഗ്രാഡ്വെറ്റ് പ്രോഗ്രാമുകളുടെ പാഠപദ്ധതി പരിഷ്‌കരിക്കുന്നതിലും സുപ്രധാനമായ പങ്കു വഹിച്ചു വരികയായിരുന്നു. ഭാര്യ; ടീന പുത്തൻകുളത്തിൽ (എറണാകുളം); മക്കൾ: കാതറിൻ, പോൾ, പീറ്റർ.