കോഴിക്കോട്: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ ഡോ.അംബേദ്ക്കർ മാധ്യമ പുരസ്‌കാര വിതരണവും, രോഹിത് വെമുല ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനവും 30 ന് തൃശൂരിൽ വെച്ച് നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ അറിയിച്ചു. 

പ്രശസ്ത പത്ര പ്രവർത്തകനും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആർ. സുനിലാണ് ഈ വർഷത്തെ ഡോ.അംബേദ്ക്കർ മാധ്യമ പുരസ്‌കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

''ദലിത് പിന്നോക്ക ജനതയുടെ രാഷ്ട്രീയമുന്നേറ്റം : പ്രതീക്ഷയും പ്രതിസന്ധിയും'' എന്നതായിരുന്നു ഉപന്യാസ വിഷയം. ജാബിർ എം (കൊണ്ടോട്ടി), ഷമീർ എസ് (പുനലൂർ), ശുഹൈബ് ടി.കെ (കോഴിക്കോട്) എന്നിവരാണ് യഥാക്രമം 1,2,3 സ്ഥാനങ്ങൾക്ക് അർഹരായത്. ജൂൺ 30ന് വൈകിട്ട് 3 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര വിതരണം നടക്കുമെന്ന് സംസ്ഥാ ജനറൽ സെക്രട്ടറി എം.കെ മനോജ് കുമാർ അറിയിച്ചു.