- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഡോ അബ്ദുൾ കലാമിനെ സ്വീകരിക്കാനൊരുങ്ങി ബഹ്റിൻ മലയാളികൾ; ഫെബ്രുവരി ആദ്യ വാരം സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ഇന്ത്യാ ക്വിസിലും പങ്കെടുക്കും
മനാമ: മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾ കലാം ഫെബ്രുവരി ആദ്യ വാരം ബഹ്‌റൈൻ സന്ദർശിക്കും. പ്രമുഖ സാമൂഹിക പ്രവർത്തകനും കെ സി എ ജനറൽ സെക്രട്ടറി യുമായ സോവിച്ചൻ ചെന്നാട്ടുശ്ശേരി മുൻകൈ എടുത്താണ് അദേഹത്തെ ബഹറിനിൽ കൊണ്ടു വരുന്നത്. വർഷങ്ങളായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ ക്വിസ് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്ന അദ്ദേഹം ഈ വർഷം ക
മനാമ: മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾ കലാം ഫെബ്രുവരി ആദ്യ വാരം ബഹ്‌റൈൻ സന്ദർശിക്കും. പ്രമുഖ സാമൂഹിക പ്രവർത്തകനും കെ സി എ ജനറൽ സെക്രട്ടറി യുമായ സോവിച്ചൻ ചെന്നാട്ടുശ്ശേരി മുൻകൈ എടുത്താണ് അദേഹത്തെ ബഹറിനിൽ കൊണ്ടു വരുന്നത്. വർഷങ്ങളായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ ക്വിസ് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്ന അദ്ദേഹം ഈ വർഷം കെ സി എ യുടെ കീഴിലാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
രണ്ടുവർഷമായി എ പി ജെ അബ്ദുൾ കലാമിനെ പങ്കെടുപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഫെബ്രുവരി 4 ന് ബഹറിനിൽ എത്തി ചെരുന്ന അദ്ദേഹം ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന പരുപാടിയിലും, ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിലും പങ്കെടുക്കും.
ഫെബ്രുവരി 6 നാണ് കെ സി എ യുടെ ആഭിമുഖ്യത്തിൽ ഇന്ത്യ ക്വിസ് 2015 ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുക അതിലും അദ്ദേഹം പങ്കെടുക്കും .കിരൺ ബേദി ഉൽപ്പടെയുള്ള ആളുകൾ പങ്കെടുത്ത മുൻ വർഷങ്ങളിലെ പരിപാടി ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു .