- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഏഷ്യാനെറ്റിലെ വാർത്താനേരത്തിൽ അവതാരകനായ വിനു സർക്കാറിനെ വീണ്ടും വെല്ലുവിളിക്കുന്നു;മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയതിന്റെ തെളിവു ഹാജരാക്കുന്നു;കുട്ടനാട്ടിലെ തഹസിൽദാറിന്റെ കൈയൊപ്പു പതിഞ്ഞ രേഖ;ഇനി പറയണം രേഖകൾ ഒളിപ്പിച്ചോ നശിപ്പിച്ചോ കൈയേറ്റത്തെ സാധൂകരിക്കുന്ന ജീവനക്കാർ ജനാധിപത്യത്തിലെ ജനസേവകരോ തോമസ് ചാണ്ടിയുടെ പാദസേവകരോ? എൽഡിഎഫ് സർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയത് ഡോ.ആസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിന്റെ കയ്യേറ്റത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമായ തെളിവ് പുറത്തുകൊണ്ടുവന്നിട്ടും നടപടിയെടുക്കാത്ത എൽഡിഎഫ് സർക്കാരിന്റെ സമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യ നിരൂപകനും, രാഷ്ട്രീയ-സാംസ്‌കാരിക നിരീക്ഷകനുമായ ഡോ.ആസാദ് രംഗത്തെത്തി. തഹസിൽദാറിന്റെ ഒപ്പുള്ള രേഖ ഹാജരാക്കിയിട്ടും കൈയേറ്റത്തെ സാധൂകരിക്കുന്ന ജീവനക്കാർ ജനാധിപത്യത്തിലെ ജനസേവകരോ, തോമസ് ചാണ്ടിയുടെ പാദസേവകരോ എന്ന് ഡോ.ആസാദ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.യുഡിഎഫ് സർക്കാർ പൂഴ്‌ത്തിയരേഖ പുറത്ത് വന്നിട്ടും തെളിവില്ലെന്ന പറഞ്ഞ് ന്യായീകരിക്കാൻ ലജ്ജയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസും അവതാരകനായ വിനു.വി.ജോണും നിരന്തരമായി ഈ വിഷയം ന്യൂസ്അവറിൽ ചർച്ചയ്‌ക്കെടുക്കുകയും, നടപടി ആവശ്യപ്പെട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോ.ആസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഏഷ്യാനെറ്റിന്റെ വെല്ലുവിളി സർക്കാർ കേൾക്കാത്തതെന്ത്? ഇതാ, രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റിലെ വാർത്താനേരത്തിൽ, അവതാരകനായ വിനു സ
മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിന്റെ കയ്യേറ്റത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമായ തെളിവ് പുറത്തുകൊണ്ടുവന്നിട്ടും നടപടിയെടുക്കാത്ത എൽഡിഎഫ് സർക്കാരിന്റെ സമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യ നിരൂപകനും, രാഷ്ട്രീയ-സാംസ്‌കാരിക നിരീക്ഷകനുമായ ഡോ.ആസാദ് രംഗത്തെത്തി. തഹസിൽദാറിന്റെ ഒപ്പുള്ള രേഖ ഹാജരാക്കിയിട്ടും കൈയേറ്റത്തെ സാധൂകരിക്കുന്ന ജീവനക്കാർ ജനാധിപത്യത്തിലെ ജനസേവകരോ, തോമസ് ചാണ്ടിയുടെ പാദസേവകരോ എന്ന് ഡോ.ആസാദ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.യുഡിഎഫ് സർക്കാർ പൂഴ്‌ത്തിയരേഖ പുറത്ത് വന്നിട്ടും തെളിവില്ലെന്ന പറഞ്ഞ് ന്യായീകരിക്കാൻ ലജ്ജയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസും അവതാരകനായ വിനു.വി.ജോണും നിരന്തരമായി ഈ വിഷയം ന്യൂസ്അവറിൽ ചർച്ചയ്‌ക്കെടുക്കുകയും, നടപടി ആവശ്യപ്പെട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോ.ആസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.
ഏഷ്യാനെറ്റിന്റെ വെല്ലുവിളി സർക്കാർ കേൾക്കാത്തതെന്ത്?
ഇതാ, രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റിലെ വാർത്താനേരത്തിൽ, അവതാരകനായ വിനു സർക്കാറിനെ വീണ്ടും വെല്ലുവിളിക്കുന്നു. മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയതിന്റെ തെളിവു ഹാജരാക്കുന്നു. കുട്ടനാട്ടിലെ തഹസിൽദാറിന്റെ കൈയൊപ്പു പതിഞ്ഞ രേഖ. ഇനി പറയണം, രേഖകൾ ഒളിപ്പിച്ചോ നശിപ്പിച്ചോ കൈയേറ്റത്തെ സാധൂകരിക്കുന്ന ജീവനക്കാർ ജനാധിപത്യത്തിലെ ജനസേവകരോ തോമസ് ചാണ്ടിയുടെ പാദസേവകരോ?
2011 ഡിസംബറിൽ തഹസിൽദാർ ചന്ദ്രശേഖരൻ അന്നത്തെ കലക്ടർക്കു സമർപ്പിച്ച രേഖയാണ് പുറത്തു വന്നിരിക്കുന്നത്. കൈയേറ്റത്തിന്റെ വിശദാംശങ്ങൾ എണ്ണിപ്പറയുന്ന റിപ്പോർട്ട്, മൂന്നാർ ഓപറേഷൻ മാതൃകയിൽ റവന്യു ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു കൈയേറ്റം ഒഴിപ്പിക്കാൻ തയ്യാറാവണമെന്ന് ശുപാർശ ചെയ്യുന്നു. യു ഡി എഫ് ഭരിക്കുന്ന കാലത്ത് പൂഴ്‌ത്തിയ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതേ തഹസിൽദാർ ഇപ്പോഴും അതേ സ്ഥാനത്തുണ്ട്. പക്ഷെ, അതേ ശബ്ദമോ ഉത്തരവാദിത്തബോധമോ പുറത്തുവരുന്നില്ല. ഇടതുപക്ഷ സർക്കാർ വന്നപ്പോഴും സമീപനത്തിൽ മാറ്റമൊന്നുമില്ല. കൈയേറ്റക്കാരൻ മന്ത്രിയായെന്ന പ്രത്യേകതയുമുണ്ട്.
ഭരണ പ്രതിപക്ഷ കക്ഷികൾ ഇത്രയേറെ തരംതാഴാമോ? അൽപ്പം മൂല്യബോധമെങ്കിലും ബാക്കിയുണ്ടോ? കൈയേറ്റം ശ്രദ്ധയിൽപെടുത്തുമ്പോൾ അന്വേഷിക്കാനല്ല ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. റവന്യുമന്ത്രിയും തെളിവെത്തിയില്ല എന്നു വിലപിക്കുന്നേയുള്ളു. ലജ്ജ തോന്നുന്നുണ്ടാവണം ഓരോ മലയാളിക്കും. മൂന്നാറിൽ തുടങ്ങി എങ്ങും കൈയേറ്റക്കാർക്ക് അനുകൂലമാകുന്നു ഭരണകൂടം എന്നേ സാധാരണക്കാരന് മനസ്സിലാവുന്നുള്ളു.
മുനിസിപ്പാലിറ്റിയിലെ രേഖകൾ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തവരുണ്ട്. റിപ്പോർട്ടുകൾ പൂഴ്‌ത്തിയവരുണ്ട്. അവർക്കെല്ലാം രാഷ്ട്രീയമായ ആശ്രയം നൽകി മുകളിൽ നിന്നവരുണ്ട്. പക്ഷെ, തെളിവുകളെല്ലാം ഇല്ലാതാവില്ലെന്ന ശുഭപ്രതീക്ഷയാണ് ചർച്ചയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചത്. പുതിയ തെളിവുകൾ കൊണ്ടുവരാൻ മാധ്യമങ്ങൾക്കു സാധിക്കുന്നു. ഓരോ കാലത്തും കായൽ എത്ര, നികത്തിയതെത്ര, കരയെത്ര എന്നെല്ലാം കാണിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾവരെ ലഭ്യമാണ്. ഇച്ഛാശക്തിയും പ്രവർത്തന ശേഷിയുമുള്ള സർക്കാറാണെങ്കിൽ അത്തരമൊരു അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടത്. മന്ത്രിയെ മാറ്റി നിർത്താൻ ഇനിയും വൈകുന്നത് ജനാധിപത്യത്തെ അവഹേളിക്കലായിരിക്കും.
ആസാദ്