- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന വിരോധികൾ എന്ന ആക്ഷേപം കമ്യൂണിസ്റ്റ് വീക്ഷണത്തിനു കിട്ടുന്ന അംഗീകാരമാണ്; ബദലുണ്ടെന്ന പ്രഖ്യാപനമാണത്; പിണറായി വിജയൻ മുതലാളിത്ത വികസനത്തിന്റെ ബ്രാന്റ് അംബാസിഡറോ? ഡോ. ആസാദ് എഴുതുന്നു
ജനങ്ങളുടെ ജീവിത പുരോഗതിയാണ് വികസനമെങ്കിൽ വികസന വിരോധികൾ എന്നാരെയും വിളിക്കാനാവില്ലെന്ന് കേരളത്തിൽ ഭരണം കയ്യാളുന്ന ഇടതുപക്ഷത്തെ ആരാണ് ഒന്നു പറഞ്ഞു ബോധ്യപ്പെടുത്തുക? ആക്ഷേപ പദം എന്നതിൽക്കവിഞ്ഞ് അതിനൊരു അർത്ഥവുമില്ല. കമ്യൂണിസ്റ്റു പാർട്ടിയെ ഇടിച്ചു താഴ്‌ത്താൻ മുതലാളിത്ത രാഷ്ട്രീയം ഉപയോഗിച്ച പദം സി പി എം നേതാവിന്റെ പദകോശത്തിൽ വിശുദ്ധപ്പെട്ടിരിക്കുന്നു. വികസനം എന്ന വാക്ക് ഏതർത്ഥത്തിലാണ് വ്യവഹാരത്തിൽ നിലനിൽക്കുന്നത്? പുരോഗതി എന്നു പറഞ്ഞിടത്തല്ലേ ഈ കടന്നുകയറ്റം? പുരോഗതി ജനങ്ങളുടെയും അതുവഴി രാഷ്ട്രത്തിന്റെയും വളർച്ചയാണ്. വികസനമാകട്ടെ മൂലധനത്തിന്റെ അഥവാ മുതലാളിത്തത്തിന്റെ വികാസമാണ്. ഒന്നിന്റെ കേന്ദ്രത്തിൽ ജനതയും രാഷ്ട്രവുമുണ്ടെങ്കിൽ രണ്ടാമത്തേതിൽ മൂലധനവും അധികാരവും മാത്രമേയുള്ളു. പുരോഗതിയുടെ ദർശനം ജനങ്ങളെ ഒന്നിപ്പിക്കുകയും നേട്ടത്തിന്റെ ഗുണഭോക്താക്കളാക്കുകയും ചെയ്യുമ്പോൾ വികസനത്തിന്റെ ദർശനം ജനങ്ങളെ ഇരകളെന്നും ഗുണഭോക്താക്കളെന്നും ഭിന്നിപ്പിക്കുന്നു. ഇങ്ങനെയെങ്കിൽ വികസനമല്ല പുരോഗതിയാണ് വേണ്ടതെന്ന്
ജനങ്ങളുടെ ജീവിത പുരോഗതിയാണ് വികസനമെങ്കിൽ വികസന വിരോധികൾ എന്നാരെയും വിളിക്കാനാവില്ലെന്ന് കേരളത്തിൽ ഭരണം കയ്യാളുന്ന ഇടതുപക്ഷത്തെ ആരാണ് ഒന്നു പറഞ്ഞു ബോധ്യപ്പെടുത്തുക? ആക്ഷേപ പദം എന്നതിൽക്കവിഞ്ഞ് അതിനൊരു അർത്ഥവുമില്ല. കമ്യൂണിസ്റ്റു പാർട്ടിയെ ഇടിച്ചു താഴ്‌ത്താൻ മുതലാളിത്ത രാഷ്ട്രീയം ഉപയോഗിച്ച പദം സി പി എം നേതാവിന്റെ പദകോശത്തിൽ വിശുദ്ധപ്പെട്ടിരിക്കുന്നു.
വികസനം എന്ന വാക്ക് ഏതർത്ഥത്തിലാണ് വ്യവഹാരത്തിൽ നിലനിൽക്കുന്നത്? പുരോഗതി എന്നു പറഞ്ഞിടത്തല്ലേ ഈ കടന്നുകയറ്റം? പുരോഗതി ജനങ്ങളുടെയും അതുവഴി രാഷ്ട്രത്തിന്റെയും വളർച്ചയാണ്. വികസനമാകട്ടെ മൂലധനത്തിന്റെ അഥവാ മുതലാളിത്തത്തിന്റെ വികാസമാണ്. ഒന്നിന്റെ കേന്ദ്രത്തിൽ ജനതയും രാഷ്ട്രവുമുണ്ടെങ്കിൽ രണ്ടാമത്തേതിൽ മൂലധനവും അധികാരവും മാത്രമേയുള്ളു. പുരോഗതിയുടെ ദർശനം ജനങ്ങളെ ഒന്നിപ്പിക്കുകയും നേട്ടത്തിന്റെ ഗുണഭോക്താക്കളാക്കുകയും ചെയ്യുമ്പോൾ വികസനത്തിന്റെ ദർശനം ജനങ്ങളെ ഇരകളെന്നും ഗുണഭോക്താക്കളെന്നും ഭിന്നിപ്പിക്കുന്നു.
ഇങ്ങനെയെങ്കിൽ വികസനമല്ല പുരോഗതിയാണ് വേണ്ടതെന്ന് ജനാധിപത്യവാദികളും സോഷ്യലിസ്റ്റുകളും പറയേണ്ടതാണ്. പുതിയ ലോകക്രമത്തിൽ അതിനുള്ള തടസ്സങ്ങൾ നീക്കാനാണ് ശ്രമിക്കേണ്ടത്. മുതലാളിത്ത വികസനം ഏതക്രമ മാർഗവും സ്വീകരിക്കും. അതുണ്ടാക്കുന്ന സാമൂഹികാസ്വസഥതകളെ പുരോഗതിയുടെ എതിർപ്പുകളായി കാണാനാവില്ല. നാടിന്റെയും ജനങ്ങളുടെയും പുരോഗതി എന്ന അർത്ഥത്തിൽ വികസനം എന്ന വാക്ക് ഉപയോഗിക്കുന്നവർ ഒരാളെയും വികസന വിരോധി എന്നു വിളിക്കുകയില്ല. എന്നാൽ ജനങ്ങളെ, ഭിന്നിപ്പിക്കുകയും പരസ്പരം പോരടിപ്പിക്കുകയും ഒരു വിഭാഗത്തിന്റെ മാത്രം ഗുണോൽക്കർഷങ്ങൾ കാംഷിക്കുകയും ചെയ്യുന്ന കാഴ്‌ച്ചപ്പാടാണ് വികസനത്തിന്റേതെങ്കിൽ വികസനത്തിന് ശത്രുക്കളും എതിർപ്പുകളുമുണ്ടാവുക സ്വാഭാവികമാണ്. വലതുപക്ഷ രാഷ്ട്രീയത്തിന് ആ വൈരുദ്ധ്യങ്ങളിൽനിന്നു വളമൂറ്റി വളരാനാണ് താൽപ്പര്യം. ഇടതുപക്ഷ രാഷ്ട്രീയത്തിനു പക്ഷെ, ആ വഴി പോകുന്നതിന് എന്തു ന്യായീകരണമുണ്ട്?
മുതലാളിത്ത വികസനത്തിന്റെ മുഖ്യ എതിരാളി തൊഴിലാളി വർഗ രാഷ്ട്രീയവും സോഷ്യലിസ്റ്റ് ദർശനവുമാണ്. വികസന വിരോധികൾ എന്ന ആക്ഷേപം കമ്യൂണിസ്റ്റ് വീക്ഷണത്തിനു കിട്ടുന്ന അംഗീകാരമാണ്. ബദലുണ്ടെന്ന പ്രഖ്യാപനമാണത്. എന്നാൽ ഇവിടെ ഒരിടതുപക്ഷ മുഖ്യമന്ത്രി മുതലാളിത്ത വികസനത്തിന്റെ വിമർശകരെ വെല്ലുവിളിക്കുന്നു. തന്റെയും പാർട്ടിയുടെയും ഇടതുപക്ഷ രാഷ്ട്രീയം ഉരിഞ്ഞെറിയുകയാണ് മുഖ്യമന്ത്രി.
അതേ സമയം മുതലാളിത്ത വികസനത്തിന്റെ വൈകല്യങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായ പോരാട്ടം നമ്മുടെ സംസ്ഥാനത്തും പുതിയ സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയത്തിനു വിത്തിട്ടിരിക്കുന്നു. അതിന്റെ ഉണർവ്വുകളെ ഭയന്നു തുടങ്ങിയതിന്റെ ലക്ഷണമാണ് മുതലാളിത്തപക്ഷപാതികൾ വെളിപ്പെടുത്തുന്നത്. തീവ്രവാദികളെന്നും വികസന വിരോധികളെന്നും അധിക്ഷേപിച്ചും നേരിട്ടും സമരോത്സുകമായ സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ച തടയാനാണ് നീക്കം. മുതലാളിത്തത്തിന്റെ ജനങ്ങളോടുള്ള യുദ്ധമോണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
രാഷ്ട്രീയം കൈമോശംവന്ന ഇടതുപക്ഷം എങ്ങനെ പെരുമാറുമെന്ന് പഠിക്കാൻ പിണറായി സർക്കാറിനെ നിരീക്ഷിച്ചാൽമതി. കയ്യേറ്റം, അഴിമതി, സ്വജന പക്ഷപാതം, ജി എസ് ടി, പൊലീസ് രാജ്, വിലക്കയറ്റം, അന്ധവിശ്വാസം, ആൾദൈവാരാധന എന്നിങ്ങനെ അതിന്റെ കാലുഷ്യം പെരുകുന്നു. ജനങ്ങളെ വേട്ടയാടുന്ന ഒരധികാരി കളം നിറഞ്ഞാടുകയാണ്. നല്ലപോക്കല്ല ഇത്.