- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികസുഖം തേടി ആശുപത്രിയിലെത്തുന്നത് ലിംഗത്തിൽ കുരുവുണ്ടെന്നു പറഞ്ഞ്; കുനിഞ്ഞു നിന്നാലുടൻ ഫോട്ടോ എടുക്കുന്ന ഞരമ്പുരോഗികളുമുണ്ട്; ചിലർ തിരക്കിനിടെ തോണ്ടിയിട്ട് ഓടിക്കളയും; വനിതാ ഡോക്ടർമാരും നഴ്സുമാരും നേരിടുന്ന ദുരിതം പങ്കുവച്ച് ഡോ. ആതിര
തിരുവനന്തപുരം: മെഡിക്കൽ ജീവിതത്തിനിടെ സ്ത്രീകളായ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഡോ. ആതിര ദർശൻ. തനിക്കു നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങൾ മുമ്പും പങ്കുവച്ചിട്ടുള്ള ആതിര ഇക്കുറി ലൈംഗിക സുഖത്തിനായി ആശുപത്രികൾ കയറിയിറങ്ങുന്ന ഞെരമ്പു രോഗികളുടെ വിവരങ്ങളാണു പറയുന്നത്. ലിംഗത്തിൽ കുരു ഉണ്ടെന്ന് പറഞ്ഞ് ചികിത്സ തേടി എത്തുന്നവർ മാത്രമല്ല, പല വിധത്തിൽ ലൈംഗിക സുഖം തേടി ആശുപത്രികളിലെത്തുന്നവർ ഉണ്ടെന്ന് കോട്ടയം ബിഷപ്പ് ജേക്കബ് മെമോറിയൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ആതിര പറയുന്നു. കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ ഫോട്ടോ എടുക്കുന്നവരാണ് മറ്റു ചിലർ. തിരക്കുപിടിച്ച് ജോലി ചെയ്യുന്നതിനിടെ ഒന്നു തോണ്ടിയിട്ടു പോകുന്നവരുമുണ്ട്. രണ്ടെണ്ണം പറയാമെന്നു വിചാരിച്ചാൽ അതിനുള്ളിൽ അവർ കൺമുന്നിൽ നിന്നും മറഞ്ഞിട്ടുണ്ടാകും. തനിക്ക് മാത്രമല്ല, തന്റെ സഹപ്രവർത്തകർക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് ശേഷമാണ് അവർ തന്നോട് അത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവച്
തിരുവനന്തപുരം: മെഡിക്കൽ ജീവിതത്തിനിടെ സ്ത്രീകളായ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഡോ. ആതിര ദർശൻ. തനിക്കു നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങൾ മുമ്പും പങ്കുവച്ചിട്ടുള്ള ആതിര ഇക്കുറി ലൈംഗിക സുഖത്തിനായി ആശുപത്രികൾ കയറിയിറങ്ങുന്ന ഞെരമ്പു രോഗികളുടെ വിവരങ്ങളാണു പറയുന്നത്.
ലിംഗത്തിൽ കുരു ഉണ്ടെന്ന് പറഞ്ഞ് ചികിത്സ തേടി എത്തുന്നവർ മാത്രമല്ല, പല വിധത്തിൽ ലൈംഗിക സുഖം തേടി ആശുപത്രികളിലെത്തുന്നവർ ഉണ്ടെന്ന് കോട്ടയം ബിഷപ്പ് ജേക്കബ് മെമോറിയൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ആതിര പറയുന്നു. കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ ഫോട്ടോ എടുക്കുന്നവരാണ് മറ്റു ചിലർ. തിരക്കുപിടിച്ച് ജോലി ചെയ്യുന്നതിനിടെ ഒന്നു തോണ്ടിയിട്ടു പോകുന്നവരുമുണ്ട്. രണ്ടെണ്ണം പറയാമെന്നു വിചാരിച്ചാൽ അതിനുള്ളിൽ അവർ കൺമുന്നിൽ നിന്നും മറഞ്ഞിട്ടുണ്ടാകും. തനിക്ക് മാത്രമല്ല, തന്റെ സഹപ്രവർത്തകർക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് ശേഷമാണ് അവർ തന്നോട് അത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവച്ചതെന്നും ആതിര പറഞ്ഞു.
തന്റെ സുഹൃത്തായ ഒരു വനിതാ ഡോക്ടർ അവരുടെ അനുഭവങ്ങൾ പറയുകയുണ്ടായി. ഒപി ചീട്ടെടുത്ത് ചികിത്സ തേടിയെത്തിയ രോഗി അവരെ തുണിപൊക്കി കാണിച്ചു. ലൈംഗിക സുഖം മാത്രം തേടിയെത്തുന്നവരാണ് ഈ മാന്യന്മാർ. ലിംഗത്തിലൂടെ ട്യൂബ് ഇടുമ്പോൾ ലൈംഗിക ഉന്മാദം ലഭിക്കുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെ എത്രയോ പേർ സർക്കാർ ആശുപത്രികളിൽ അതിനു വേണ്ടിയെത്തുന്നു. നഴ്സുമാരായിരിക്കും അധികവും ഈ ജോലി ചെയ്യുന്നത്. രോഗിയുടെ നോട്ടവും ഭാവവുമെല്ലാം അവർ എത്രത്തോളം സഹിക്കുന്നുണ്ടാകും. ലിംഗത്തിൽ പേപ്പർ കഷ്ണങ്ങൾ കയറ്റി വരുന്നവരുമുണ്ട്. അത് നീക്കം ചെയ്യണമെന്നായിരിക്കും അവരുടെ ആവശ്യം. കാഷ്യാലിറ്റിയിൽ കാണിക്കുമ്പോൾ സർജനെ കാണണെന്നാകും നിർദ്ദേശം. ശസ്ത്രക്രിയ വേണമെന്നു പറഞ്ഞാലോ അവർ പേടിച്ചോടുകയും ചെയ്യും.
സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ സുരക്ഷിതരല്ല എന്നു വേണം പറയാൻ. മെഡിക്കൽ കോളെജിൽ പഠിക്കുന്ന സമയത്ത് ഒരു സംഭവം ഉണ്ടായി. ചികിത്സയിലായിരുന്ന ഒരു രോഗി മരിച്ചതിന് അയാളുടെ കൂടെ ഉണ്ടായിരുന്ന ആൾ രണ്ട് വനിതാ ഡോക്ടർമാരെ മുറിയിലിട്ട് അകത്തു നിന്നും പൂട്ടി. അയാൾ അവരെ ഭീഷണിപ്പെടുത്തി. സ്വാഭാവികമായും രോഗികൾ മരിച്ചാൽ അവരുടെ കൂടെ ഉണ്ടാകുന്നവർ എത്രത്തോളം വൈകാരികമായാകും പെരുമാറുക എന്നു മനസിലാക്കാം. പക്ഷേ വനിതാ ഡോക്ടർമാരോടുള്ള ഇത്തരത്തിലുള്ള പെരുമാനം എത്രത്തോളം ഭയാനകമായിരിക്കുമെന്ന് ആതിര ചോദിക്കുന്നു.
ഫേസ് ബുക്കിൽ ഞെരമ്പുരോഗം പ്രകടിപ്പിക്കുന്ന മാന്യമാരുടെ വിവരങ്ങളും ആതിര പങ്കുവയ്ക്കുന്നു. രോഗങ്ങളുമായി ബന്ധപ്പെട്ട് ഇൻബോക്സിൽ പലപ്പോഴും മെസേജുകൾ വരാറുണ്ട്. ഡോക്ടറായതുകൊണ്ട് മിക്ക മെസേജുകൾക്കും മറുപടി നൽകാറുമുണ്ട്. എന്നാൽ ചിലരുടെ മെസേജ് കാണുമ്പോഴേ മനസിലാകും വേണ്ടിയിട്ട് ചോദിക്കുന്നതല്ല എന്ന്. അത്തരത്തിലൊരാളായിരുന്നു ദേശബന്ധു കാറ്റാനം. പാതിരാത്രിയുള്ള ഇയാളുടെ ചോദ്യങ്ങൾ ആവശ്യമുള്ളതല്ല എന്നു തോന്നിയതുകൊണ്ട് മറുപടി നൽകിയിരുന്നില്ല. എന്തെങ്കിലും ഒന്നു പറഞ്ഞുപോയാൽ അതിൽ പിടിച്ച് അയാളങ്ങ് തൂങ്ങും. ഇയാൾക്കെതിരെ പ്രതികരിച്ചതിന് അയാൾ തന്നെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തത്. ഫേസ്‌ബുക്കിൽ അശ്ലീല മെസേജുകൾ അയക്കുന്നവരോട് ഇനിയും പ്രതികരിക്കുക തന്നെയാകും ചെയ്യുക. അതിന് ഭർത്താവിന്റേയും കുടുംബത്തിന്റേയും പൂർണ്ണ പിന്തുണയുണ്ടെന്നും ഡോ. ആതിര കൂട്ടിച്ചേർക്കുന്നു.