- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഞങ്ങളുടെ പ്രവർത്തകരെ അവർ കൊന്നു എന്നല്ലാതെ അവരുടെ പ്രവർത്തകരെ ഞങ്ങൾ കൊന്നു എന്ന് ഒരു കൂട്ടരും ഇന്നോളം പറഞ്ഞിട്ടില്ല; ലോകത്തൊരിടത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇങ്ങനെ രക്തദാഹികളായിട്ടില്ല; അക്രമം തുടരാൻ അനുവദിച്ച സർക്കാറുകളാണ് മുഖ്യ കുറ്റവാളികൾ; അക്രമ രാഷ്ട്രീയത്തെ കുറിച്ച് ഡോ. ആസാദ് എഴുതുന്നു
തിരുവനന്തപുരത്തും കോട്ടയത്തും കണ്ണൂരുമൊക്കെ സിപിഎമ്മും ബിജെപിയും കൂടിയിരിക്കുന്നു. സമാധാന ചർച്ച നടത്തുന്നു. അക്രമവും കൊലയും കുറയ്ക്കാനാവുമെന്ന് ആശിക്കുന്നു. സ്വാഗതാർഹമാണ് ഇത്തരം കൂടിയാലോചനകൾ. പതിറ്റാണ്ടുകളായി പ്രവർത്തകർ അക്രമിക്കപ്പെടുന്നുവെന്ന്, കൊലചെയ്യപ്പെടുന്നുവെന്ന് ഇരുകൂട്ടരും കണക്കു നിരത്തി വാദിക്കുന്നുണ്ട്. നൂറുകണക്കിനാളുകൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം വാർത്താമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുമുണ്ട്. ഞങ്ങളുടെ പ്രവർത്തകരെ അവർ കൊന്നു എന്നല്ലാതെ അവരുടെ പ്രവർത്തകരെ ഞങ്ങൾ കൊന്നു എന്ന് ഒരു കൂട്ടരും ഇന്നോളം പറഞ്ഞിട്ടില്ല. എങ്കിലും കൊലയും അക്രമങ്ങളും അവസാനിപ്പിക്കാൻ തങ്ങളുടെ ഭാഗത്തുനിന്നു ശ്രമിച്ചാൽ സാധ്യമെന്ന് ഇരു കൂട്ടരും കരുതുന്നു. അതിന്റെ പ്രഖ്യാപനമാണല്ലോ അവരുടെ കൂടിയിരിപ്പുകൾ. അപ്പോൾ അക്രമവും കൊലയും നടത്തുകയാണ് പതിറ്റാണ്ടുകളായി രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. അതവർതന്നെ സമ്മതിക്കുന്നു. എന്നിട്ടും നിയമം കണ്ണടയ്ക്കുകയാണ്. ഭരണകൂടം കൊലപാതകങ്ങൾ സംബന്ധിച്ച് അന്വേഷിക്കാനും അത്തരം ഹീന പ്ര
തിരുവനന്തപുരത്തും കോട്ടയത്തും കണ്ണൂരുമൊക്കെ സിപിഎമ്മും ബിജെപിയും കൂടിയിരിക്കുന്നു. സമാധാന ചർച്ച നടത്തുന്നു. അക്രമവും കൊലയും കുറയ്ക്കാനാവുമെന്ന് ആശിക്കുന്നു. സ്വാഗതാർഹമാണ് ഇത്തരം കൂടിയാലോചനകൾ. പതിറ്റാണ്ടുകളായി പ്രവർത്തകർ അക്രമിക്കപ്പെടുന്നുവെന്ന്, കൊലചെയ്യപ്പെടുന്നുവെന്ന് ഇരുകൂട്ടരും കണക്കു നിരത്തി വാദിക്കുന്നുണ്ട്. നൂറുകണക്കിനാളുകൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം വാർത്താമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുമുണ്ട്. ഞങ്ങളുടെ പ്രവർത്തകരെ അവർ കൊന്നു എന്നല്ലാതെ അവരുടെ പ്രവർത്തകരെ ഞങ്ങൾ കൊന്നു എന്ന് ഒരു കൂട്ടരും ഇന്നോളം പറഞ്ഞിട്ടില്ല. എങ്കിലും കൊലയും അക്രമങ്ങളും അവസാനിപ്പിക്കാൻ തങ്ങളുടെ ഭാഗത്തുനിന്നു ശ്രമിച്ചാൽ സാധ്യമെന്ന് ഇരു കൂട്ടരും കരുതുന്നു. അതിന്റെ പ്രഖ്യാപനമാണല്ലോ അവരുടെ കൂടിയിരിപ്പുകൾ.
അപ്പോൾ അക്രമവും കൊലയും നടത്തുകയാണ് പതിറ്റാണ്ടുകളായി രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. അതവർതന്നെ സമ്മതിക്കുന്നു. എന്നിട്ടും നിയമം കണ്ണടയ്ക്കുകയാണ്. ഭരണകൂടം കൊലപാതകങ്ങൾ സംബന്ധിച്ച് അന്വേഷിക്കാനും അത്തരം ഹീന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും എന്തു ചെയ്തു? രാഷ്ട്രീയ പാർട്ടികൾ ഇത്രമേൽ അതിരു വിട്ടിട്ടും തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യത കൽപ്പിച്ചതുമില്ല. ചുരുക്കത്തിൽ ജനങ്ങളെ കൊലപ്പെടുത്തുന്ന ഭീകരപ്രസ്ഥാനങ്ങളെ കയറൂരി വിടുകയായിരുന്നു ഭരണകൂട സംവിധാനങ്ങൾ. ജനങ്ങൾക്കു സ്വൈരജീവിതം ഉറപ്പാക്കേണ്ട ഭരണകൂടത്തിന് അതു സാധ്യമാവാതെ വരുമ്പോൾ അരാജകത്വമുണ്ടാവും. ഒന്നിന്റെ പേരിലും ന്യായീകരിക്കാവുന്നതല്ല അക്രമവും ഹിംസയും. അതു തുടരാനനുവദിച്ച സർക്കാറുകളാണ് മുഖ്യ കുറ്റവാളികൾ.
ലോകത്തൊരിടത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇങ്ങനെ രക്തദാഹികളായിട്ടില്ല. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചില ഭീകര സംഘടനകൾ അധോലോക പ്രവർത്തനങ്ങൾ നടത്തുന്നതായി കേട്ടിട്ടുണ്ട്. സ്വേഛാധിപതികളായ ഭരണാധികാരികൾ കൂട്ടക്കൊലകൾ നടത്തിയിട്ടുണ്ട്. എന്നാൽ ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകുന്ന രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പതിറ്റാണ്ടുകളായി പകയും കൂട്ടക്കൊലയും തുടരുന്നത് ചരിത്രത്തിലെ അപൂർവ്വവും അധമവുമായ അനുഭവമാണ്. രാഷ്ട്രീയമെന്ന വിശേഷണത്തോടെ വിളിക്കുന്നതുകൊണ്ടുമാത്രം ഒരു കൊലപാതകവും മാന്യമാവുകയില്ല. ഒരു കൊലയാളിയും നിയമത്തിന് പുറത്ത് കടക്കാൻ ഇടയാവരുത്. ഭരണകൂടം ഒന്നാം കുറ്റവാളിയായ ഇത്തരം കൊലപാതകങ്ങളിൽ ജനം വിചാരണയും ശിക്ഷയും വിധിക്കേണ്ടതുണ്ട്.
സിപി എമ്മിനെയും ബിജെപിയെയും ഒരുപോലെ കാണാൻ ഒട്ടും ഇഷ്ടമല്ലാത്തവരുണ്ട്. ഞാനും അക്കൂട്ടത്തിലാണ്. സോഷ്യലിസ്റ്റ് സമൂഹ നിർമ്മാണത്തിന്റെ ഒരു ഘട്ടവും വ്യക്തിഹത്യയുടേതല്ലെന്ന അറിവ് ഇത്തരം പ്രവർത്തനങ്ങളെ സംശയത്തോടെ കാണാൻ നിർബന്ധിക്കുന്നു. വിപ്ലവത്തിന്റെ ഉപകരണമായ പാർട്ടി, വ്യവസ്ഥയിലെ ഒരുപാധിയോ സ്ഥാപനമോ ആയി ഉറച്ചുപോകുമ്പോൾ പുതിയ ശീലങ്ങളിലേക്കു വഴുതിപ്പോവുകയാവണം. അതിനു പ്രേരിപ്പിക്കുന്നതിലും പ്രകോപിപ്പിക്കുന്നതിലും പ്രതിലോമ രാഷ്ട്രീയം വിജയിക്കുന്നുമുണ്ട്. ഇപ്പോഴെങ്കിലും ഗൗരവപുർവ്വമായ തിരുത്തലിനു വിധേയമാകുമെങ്കിൽ നന്നായി. ഇടതുപക്ഷത്തിനു പകരമാവാൻ മറ്റൊന്നുമില്ല. പേരു സൂചിപ്പിക്കുന്നത് ഉള്ളടക്കത്തിലുണ്ടാവണം.
ആസാദ്
5 ഓഗസ്റ്റ് 2017