- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീകളോട് അവഗണന': കോട്ടയം ജില്ല വനിത ലീഗ് ജനറൽ സെക്രട്ടറി പാർട്ടിയിൽ നിന്ന് രാജിവെച്ചു; തനിക്കൊപ്പം ഇരുന്നൂറോളം പ്രവർത്തകർ ലീഗ് വിടുമെന്നും ഐഎൻഎല്ലിൽ ചേർന്നു പ്രവർത്തിക്കുമെന്നും ഡോ. ബേനസീർ
കോട്ടയം: വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഡോ. ബേനസീർ മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ചു. വനിതാ പ്രവർത്തകരോടുള്ള ലീഗ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. തനിക്കൊപ്പം ഇരുന്നൂറോളം പ്രവർത്തകർ മുസ്ലിം ലീഗ് വിടുമെന്നും ഐഎൻഎല്ലിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും ബേനസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനിതകൾക്ക് നേരെയുള്ള വിവേചനവും അവഗണനയുമാണ് രാജിക്ക് കാരണം. സ്ത്രീശാക്തീകരണമെന്നത് നാമ മാത്രമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവെച്ച് ഐഎൻഎല്ലിലേക്ക് എത്തുമെന്നും അവർ പ്രതികരിച്ചു.
കോട്ടയത്ത് വനിതാ ലീഗിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് ബേനസീർ. രാജിക്കത്ത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് കൈമാറിയത്.
Next Story