- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ. ബെറ്റി ബഞ്ചമിൻ ന്യൂജേഴ്സിയിൽ നിര്യാതയായി
ന്യൂജേഴ്‌സി: ചേലകൊമ്പ് ചവണിക്കാമണ്ണിൽ ഡോ. ബഞ്ചമിൻ ജോർജിന്റെ പത്‌നി ഡോ. ബെറ്റി ബഞ്ചമിൻ (60) നിര്യാതയായി. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടിൽ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും രണ്ടാമത്തെ പുത്രിയായി ജനിച്ച ഡോ. ബെറ്റിബാംഗളൂരിലെ വിദ്യാഭ്യാസത്തിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്നു മെഡിക്കൽ ബിരുദമെടു
ന്യൂജേഴ്‌സി: ചേലകൊമ്പ് ചവണിക്കാമണ്ണിൽ ഡോ. ബഞ്ചമിൻ ജോർജിന്റെ പത്‌നി ഡോ. ബെറ്റി ബഞ്ചമിൻ (60) നിര്യാതയായി. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടിൽ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും രണ്ടാമത്തെ പുത്രിയായി ജനിച്ച ഡോ. ബെറ്റിബാംഗളൂരിലെ വിദ്യാഭ്യാസത്തിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്നു മെഡിക്കൽ ബിരുദമെടുത്തു. ചവണിക്കാമണ്ണിൽ പരേതരായ റവ. സി. ജോർജ് കോശിയുടെയും ശോശാമ്മ ജോർജിന്റെയും പുത്രൻ ഡോ. ബഞ്ചമിനു (തമ്പി)മായുള്ള വിവാഹ ശേഷം ഓട്ടൻ ഛത്രം ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഹോസ്പിറ്റൽ, തടാകം ബിഷപ്പ് വാൽഷ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മെഡിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചു.
1995ൽ കുടുംബ സമേതം അമേരിക്കയിലെത്തി. ന്യുറോഷൽ സൗണ്ട് ഷോറിൽ ജോലിക്കു ശേഷം ന്യുയോർക്ക് സെന്റ് ലൂക്ക്‌സ് റൂസ്വെൽറ്റ് മെഡിക്കൽ സെന്ററിൽ നിന്നു എൻഡോക്രൈനോളജിയിൽ ഫെല്ലോഷിപ്പ് നേടി. പിന്നീട് ആൽബർട്ട് ഐൻസ്‌റ്റൈൻ മെഡിക്കൽ സെന്ററിൽ കൺസൾട്ടന്റായി. തുടർന്ന് ന്യുജേഴ്‌സി ബ്രിക്കിലുള്ള ഓഷ്യൻ മെഡിക്കൽ സെന്ററിൽ നിന്ന് റിട്ടയർ ചെയ്തു.
ഏക മകൾ കൃപാ ബുസ്‌കെ ഭർത്താവ് ഡോ. ലുഡൊവിക്ക് ബുസ്‌കേ, മക്കളായ തലിദാ, അബല്ലെ എന്നിവർക്കൊപ്പം ഹാവായിയിൽ താമസിക്കുന്നു.
ഡോ. ബഞ്ചമിനും ഡോ. ബെറ്റിയും ഫിലഡൽഫിയ ഇമ്മാനുവൽ സി.എസ്.ഐ. ചർച്ച് അംഗങ്ങളാണു. സഭാപരമായ കാര്യങ്ങളിലും സാമൂഹിക രംഗത്തും ഇരുവരും സജീവമായി പ്രവർത്തിച്ചു. ഡോ ബഞ്ചമിന്റെ പിതാവ് റവ ജോർജ് കോശി 1999 വരെ അമേരിക്കയിലെ വിവിധ സി.എസ്.ഐ ചർച്ചുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. 1999 വരെ അമേരിക്കയിലുള്ള വിവിധ സി.എസ്.ഐ സഭകളിൽ സേവനം അനുഷ്ഠിച്ചിരുന്ന റവ ജോർജ് കോശിയുടെ പുത്രനാണ് ഡോ. ബെഞ്ചമിൻ. ഡോ. വത്സ ഏബ്രഹാം (ലോഗ് ഐലൻഡ്) ഡ്ര്. റൂബി ഏബ്രഹാം (ന്യു ജെഴ്‌സി) എന്നിവർ പരേതയായ ബെറ്റിയുടെ സഹോദരിമാരാണ്.
കോശി ജോർജ് (ശാസ്ത്രജ്ഞൻ, ബോസ്റ്റൻ) ജേക്കബ് ജോർജ് (പോസ്റ്റൽ സർവീസ്, വൈറ്റ് പ്ലെയിൻസ്) ടിസി ആൻഡ്രൂസ് (കേരള) എന്നിവരാണു ഡോ. ബഞ്ചമിന്റെ സഹോദരങ്ങൾ.മാർച്ച് 6 വെള്ളിയാഴ്ച 2 മുതൽ 5 വരെയും 6 മുതൽ 9 വരെയും പൊതുദർശനം. (St. Stephen's Mar Thoma Church, 423 Dunham's Corner Rd., East Brunswick, NJ 08816). മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മണിക്കു സംസ്‌കാര ശുശ്രുഷകൾ ആരംഭിക്കും. (St. Stephen's Mar Thoma Church, 423 Dunham's Corner Rd., East Brunswick, NJ 08816) ശൂശ്രൂഷകൾ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മ ചർച്ചിൽ.
വിവരങ്ങൾക്ക്: കോശി ജോർജ്: 7183148171, ഡോ. റൂബി ഏബ്രഹാം: 7326737131. www.crabiel.com