- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി; എന്തൊരു വർഷമാണീ 2020..; കിം കി ഡുക്കിനെ അനുസ്മരിച്ച് ഡോ ബിജു
തിരുവനന്തപുരം: കേരളത്തിലും ഏറെ ആരാധകരുള്ള സംവിധായകനാണ് വിഖ്യാത സൗത്തുകൊറിയൻ സംവിധായകൻ കിം കി ഡുക്ക്. വേദനയോടെയാണ് കിം കി ഡുക്കിന്റെ വിയോഗ വാർത്ത ആസ്വാദക സമൂഹം കേട്ടത്. കിം കി ഡുക്കിനൊപ്പം ചെലവിട്ട നിമിഷങ്ങളെ കുറിച്ചാണ് സംവിധായകൻ ഡോ. ബിജു പറയുന്നത്.റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി എന്നാണ് ഡോ. ബിജു ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. 2018ൽ കിമ്മിനെ അവസാനമായി കണ്ടതിനെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്.
ഡോ. ബിജുവിന്റെ കുറിപ്പുകൾ ഇങ്ങനെയാണ്
ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി...പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല..അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും... എന്തൊരു വർഷമാണീ 2020...
2018 ലെ അൽമാട്ടി ചലച്ചിത്ര മേളയുടെ ഒരു ഒഫിഷ്യൽ വീഡിയോ...കിം കി ഡുക്കിനൊപ്പം ഞാനും പ്രകാശ് ബാരെയും ഒരുമിച്ചു ഒരു വീഡിയോയിൽ ...കിമ്മിനെ അവസാനമായി നേരിൽ കണ്ടതും ഇവിടെ വച്ചായിരുന്നു..2019 ൽ കിം കസാക്കിസ്ഥാനിലെ സാധാരണ ആളുകളെ അഭിനയിപ്പിച്ചു കൊണ്ട് 'ഡിസോൾവ്' എന്ന പേരിൽ കസാക്കിസ്ഥാനിൽ വെച്ചു റഷ്യൻ ഭാഷയിൽ ഒരു സിനിമ നിർമ്മിക്കുകയും ചെയ്തു...
ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം...
Posted by Dr.Biju on Friday, December 11, 2020
മറുനാടന് ഡെസ്ക്