- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനെയും മമ്മൂട്ടിയേയും അന്താരാഷ്ട്ര തലത്തിൽ ആർക്കും അറിയില്ല; അതുകൊണ്ട് തന്നെ എന്റെ സിനിമകളിൽ അതുകൊണ്ട് അതിൽ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്നമുള്ള കാര്യം അല്ല; ആ സിനിമകൾ കാണിക്കുന്നതു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്; മോഹൻലാലിന് മറുപടിയുമായി ഡോ: ബിജു
കൊച്ചി: മോഹൻലാൽ സംവിധായകൻ ഡോ: ബിജു എന്നിവരുടെ ശീതയുദ്ധം തുടരുന്നു.കഴിഞ്ഞ ദിവസം മോഹൻലാൽ ബിജുവിന്റെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. ഡോ: ബിജുവിന്റെ സിനിമയ്ക്ക് മോഹൻലാൽ കഥ കേട്ടിരുന്നു തുടർന്ന് ചിത്രത്തിനെക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ അദ്ധേഹത്തിന് അതിനുള്ള ഉത്തരം ഇല്ലായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതിനെതിരെയാണ് ബിജു രംഗത്ത് വന്നത്. മോഹൻലാൽ പറഞ്ഞതിങ്ങനെ.... മോഹൻലാലിനെ നേരിൽ കണ്ടു കഥയവതരിപ്പിക്കാനായില്ല എന്നു പരാതി പ്പെടുന്ന സംവിധായകർ അനവധിയാണ്. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകൻ ഡോ. ബിജു കഥ പറയാൻ വന്നിട്ട് താങ്കളെ കാണാൻ കഴിയാതെ പോന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യ മാക്കിയിട്ടുണ്ട്. പുതുതലമുറ സിനിമയിൽ ആര്, എന്ത് എന്നൊക്കെ മഹാമേരു അറിയാതെ പോവുന്നുണ്ടെന്നുണ്ടോ? ആരെങ്കിലുമൊക്കെ അദ്ദേഹം പറഞ്ഞുപരത്തുന്നതിനെയൊന്നും നമ്മൾ ചലഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാൻ പറഞ്ഞതുപോലെ കഥ കേൾക്കുമ്പോൾ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു
കൊച്ചി: മോഹൻലാൽ സംവിധായകൻ ഡോ: ബിജു എന്നിവരുടെ ശീതയുദ്ധം തുടരുന്നു.കഴിഞ്ഞ ദിവസം മോഹൻലാൽ ബിജുവിന്റെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. ഡോ: ബിജുവിന്റെ സിനിമയ്ക്ക് മോഹൻലാൽ കഥ കേട്ടിരുന്നു തുടർന്ന് ചിത്രത്തിനെക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ അദ്ധേഹത്തിന് അതിനുള്ള ഉത്തരം ഇല്ലായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതിനെതിരെയാണ് ബിജു രംഗത്ത് വന്നത്.
മോഹൻലാൽ പറഞ്ഞതിങ്ങനെ....
മോഹൻലാലിനെ നേരിൽ കണ്ടു കഥയവതരിപ്പിക്കാനായില്ല എന്നു പരാതി പ്പെടുന്ന സംവിധായകർ അനവധിയാണ്. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകൻ ഡോ. ബിജു കഥ പറയാൻ വന്നിട്ട് താങ്കളെ കാണാൻ കഴിയാതെ പോന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യ മാക്കിയിട്ടുണ്ട്. പുതുതലമുറ സിനിമയിൽ ആര്, എന്ത് എന്നൊക്കെ മഹാമേരു അറിയാതെ പോവുന്നുണ്ടെന്നുണ്ടോ?
ആരെങ്കിലുമൊക്കെ അദ്ദേഹം പറഞ്ഞുപരത്തുന്നതിനെയൊന്നും നമ്മൾ ചലഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാൻ പറഞ്ഞതുപോലെ കഥ കേൾക്കുമ്പോൾ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു മറുപടി തരാൻ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയിൽ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു. എനിക്കതിൽ ത്രില്ലിങായി യാതൊന്നും തോന്നിയില്ല.
അതദ്ദേഹത്തിന്റെ പേഴ്‌സണൽ ഫിലിമാണ്. തീർച്ചയായും അത്തരം സിനിമകൾ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ.. അല്ലാതെ മനഃപൂർവം ഒരു ആർട്ട്ഹൗസ് സിനിമയിൽ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല.
ഇതിനെതിരെ ബിജു പറഞ്ഞത് ഇങ്ങനെയാണ്....
മറ്റു പ്രോജക്ടുകളുടെ തിരക്കിലായിരുന്നതു കൊണ്ട് ഇനിഷ്യൽ ഡിസ്‌കഷൻ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ സിനിമയിൽ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആർക്കും മോഹൻലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല. അതുകൊണ്ട് അതിൽ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്നമുള്ള കാര്യം അല്ല. കാരണം ആ സിനിമകൾ കാണിക്കുന്നതു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്.
അതുകൊണ്ടു സിനിമയുടെ ക്വാളിറ്റി മാത്രമാണ് അതിൽ വിഷയം. ആര് അഭിനയിക്കുന്നു എന്നതു വിഷയമല്ല. നമ്മളോട് സഹകരിക്കാൻ താൽപ്പര്യമുള്ളവർ സഹകരിക്കുന്നു എന്നു മാത്രം. ഒരു പക്ഷേ മോഹൻലാൽ അഭിനയിച്ചതു കൊണ്ട് കേരളത്തിൽ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. ഇനി ഒരു സ്‌ക്രിപ്റ്റുമായി മോഹൻലാലിനെ സമീപിക്കുമോ എന്ന ചോദ്യത്തിനു മോഹൻലാലിന് താൽപ്പര്യം ഉണ്ടെങ്കിൽ എന്റെ സിനിമകളിൽ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താൽപ്പര്യം ഒന്നും ഇല്ല എന്നായിരുന്നു ഡോ: ബിജുവിന്റെ പ്രതികരണം.