യു.കെ: കേരളപരിജ്ഞാനയുക്തിധാരയുടെ തിങ്ക് ടാങ്ക് എന്ന് അറിയപ്പെടുന്ന വ്യക്തിയായ ഡോ: സി. വിശ്വനാഥൻ യു.കെ മലയാളികളുമായി സംവേദിക്കാൻ ക്രോയിഡോണിലെത്തുന്നു. ഓർത്തോ സർജൻ ഡോക്ടറും ഹൈന്ദവത, ധ്യാനം, യോഗ, വേദങ്ങൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ശാസ്ത്രീയാടിത്തറയോടെ ഏറെ ഗഹനമായ പഠനങ്ങളും പ്രഭാഷണങ്ങളും നടത്തി ശ്രദ്ധേയനായ ആളാണ് അദ്ദേഹം. ഈമാസം 21ന് വൈകിട്ട് ഏഴു മണി മുതൽ രാത്രി പത്തു മണി വരെ നടക്കു പരിപാടിയി ഡോ: സി. വിശ്വനാഥൻ യു കെ മലയാളികളുമായി സംവേദിക്കും.

'ബോധവും പരിണാമവും ' എന്നതാണ് യു.കെയിലെ ഡോ. വിശ്വനാഥന്റെ പ്രഭാഷണവിഷയം. സമാനവിഷയങ്ങളിലെ അദ്ദേഹത്തിന്റെ താൽപര്യവും അറിവും ധ്യാനരഹസ്യവും, ധ്യാന പ്രലോഭനം തുടങ്ങിയ പ്രഭാഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഞാൻ എന്താണ്? എന്താണ് ധ്യാനം? പരമാനന്ദം? പരിണാമത്തിന്റെ ഉപോൽപ്പത്തിയാണ് ബോധം, ധ്യാനത്തിന്റെ പരമാനന്ദ വസ്ഥയൊ ഇന്ദ്രിയ സംവേദനങ്ങൾക്കു മേലെ മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ പ്രതിപ്രവർത്തനമാണെന്നും തുടങ്ങി, പുരാതന ധാരണകളെയും അവയുടെ പ്രചരണങ്ങളെയും, യുക്തിയുടെയും ശാസ്ത്രീയലോക വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും അനുചിതമായ പദങ്ങളാണ് ലളിതമനോഹരമായി പുനഃപരിശോധിക്കുക.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ, യുകെ മലയാളികൾക്ക് അവസരം ഒരുക്കുന്നത് യുണൈറ്റഡ് റാഷണലിസ്റ്റ്‌സ് ആണ്.പരിപാടിയിൽ പങ്കെടുക്കാൻ ടിക്കറ്റുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കുറഞ്ഞ സീറ്റുകൾ മാത്രം ഉള്ളതിനാൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.