- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.സി.പി.മാത്യു അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ ആദ്യത്തെ കാൻസർ രോഗ ചികിത്സകൻ
തിരുവനന്തപുരം: കേരളത്തിലെ ആദ്യ കാൻസർ രോഗ ചികിത്സകൻ ചങ്ങനാശേരി തുരുത്തി ചിറക്കടവിൽ ഡോ.സി.പി.മാത്യു അന്തരിച്ചു.92 വയസ്സായിരുന്നു.
1954 ലാണ് സർവീസിൽ പ്രവേശിച്ചത്.തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സേവനം അനുഷ്ഠിച്ചു.കോട്ടയം മെഡിക്കൽ കോളജ് സുപ്രണ്ട്, വൈസ് പ്രിൻസിപ്പാൾ എന്നീ നിലയിൽ പ്രവർത്തിച്ചു.1986-ലാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്.
ഭാര്യ: വായ്പൂര് അടിപുഴ കുടുംബാംഗവും ബിസിഎം കോളജ് മുൻ അദ്ധ്യാപികയുമായ പരേതയായ റോസി ജേക്കബ്.മക്കൾ: മോഹൻ, ജീവൻ, സന്തോഷ്, ഷീബ, അനില.
Next Story