കൊല്ലം: വളരെ സമ്പന്നമായ ചുറ്റുപാടിലായിരുന്നു കൊല്ലത്തെ ദേവരാജൻ ഡോക്ടറുടെയും ഭാര്യ ഗോമതിയുടെയും ജീവിതം. രണ്ട് പെൺമക്കളും ഒരു മകനും അടങ്ങുന്ന ഇവരുടെ കുടുംബത്തെ തെല്ല് അസൂയയോടെയാണ് എല്ലാവരും നോക്കി കണ്ടത്. എന്നാൽ സന്തോഷവും പ്രതാപവും നിറഞ്ഞ ജീവിതത്തിൽ നിന്ന് വയസ്സാം കാലത്ത് ദുരിതത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ് ഈ ദമ്പതികൾ. പുതുവർഷത്തിൽ കൊല്ലം ഗാന്ധി ഭവനിലെ അന്തേവാസികളായി എത്തിയിരിക്കുകയാണ് കൊല്ലം പേരൂർ പുതുശ്ശേരിക്കുളത്ത് കെ.ദേവരാജൻ(81), ഗോമതി(72) ദമ്പതികൾ.

വളരെ സ്‌നേഹത്തോടെയാണ് ദന്തഡോക്ടറായ ദേവരാജനും കുടുംബവും കഴിഞ്ഞിരുന്നത്. സ്വന്തമായി ക്ലിനിക്കും ഭൂസ്വത്തും പുരയിടവും മറ്റ് വസ്തു വകകളും ഉണ്ടായിരുന്നു ഈ കുടുംബത്തിന്. അതുകൊണ്ട് തന്നെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിച്ചാണ് ഇവർ മക്കളെ വളർത്തിയത്. എന്നാൽ സന്തോഷം നിറഞ്ഞ ജീവിതത്തിന് അധികം ആയസ് ഉണ്ടായില്ല.

1962- ൽ കൊൽക്കത്തയിൽ നിന്നും ഡി.എം.എസ് പാസ്സായ ദേവരാജൻ നാട്ടിലെത്തി കൊല്ലം കടപ്പാക്കടയിൽ ഒരു ഡിസ്പ്പെൻസറി തുടങ്ങി. വിവാഹ ശേഷവും സന്തോഷത്തിന്റെ നാളുകളായിരുന്നു. സമ്പത്തും പ്രതാപവും നിറഞ്ഞ ജീവിതം. പ്രീഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന മൂത്തമകൾ ആത്മഹത്യ ചെയ്തതോടെയാണ് ഈ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങിയത്. മകളുടെ മരണത്തോടെ കുടുംബത്തിന്റെ താളം തെറ്റി. അതോടെ ഡിസ്പെൻസറി അടച്ചു.

ഡോക്ടറായുള്ള ജീവിതം അവസാനിച്ചെങ്കിലും അളവറ്റ സ്വത്തുക്കൾ ഉണ്ടായിരുന്നതിനാൽ അല്ലലില്ലാതെ ജീവിതം മുുന്നോട്ട് പോയി. ഈ സമയത്താണ് മകനെ എഞ്ചിനീയറിങ് പഠിക്കുന്നതിനായി ബാംഗ്ലൂരിലേക്ക് അയച്ചത്.

അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന അയാൾ മദ്യത്തിനടിമയായാണ് തിരിച്ചത്തിയത്. ഏകമകന്റെ ജീവിതം തകർന്നടിയുന്നതു നോക്കി നിസ്സഹയതയോടെ കണ്ണീർ വാർത്തു കഴിയുന്ന ആ കുടുംബത്തെ പിന്നീട്് ദുരന്തം ഓന്നൊഴിയാതെ വിഴുങ്ങുകയായിരുന്നു.

രണ്ടാമത്തെ മകളെ നാൽപ്പത് പവനും മൂന്ന് ലക്ഷം രൂപയും നൽകിയാണ് വിവാഹം കഴിപ്പിച്ച് അയച്ചത്. എന്നാൽ ആ വിവാഹ ജീവിതത്തിന് അദികം ആയുസ് ഉണ്ടായില്ല. ഭർത്താവിന്റെ പീഡനത്തിൽ മനം നൊന്ത് 12 വർഷം മുമ്പ് മകളും രണ്ട് കുട്ടികളും വീട്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തതോടെ ഈ കുടുംബത്തിന്റെ നില തെറ്റി.

ജീവിതത്തിൽ ദുരന്തം പെരുമഴ പോലെത്തുടർന്നപ്പോൾ ദുഃഖം താങ്ങാനാവാതെ ദേവരാജൻ അസുഖബാധിതനായി. ഒടുവിൽ പക്ഷാഘാതം വന്ന് ശരീരം തളർന്ന് രോഗക്കിടക്കയിലായപ്പോൾ ചികിത്സചെലവ്ക്കും മറ്റുമായി വസ്തുവകകൾ ഒന്നൊന്നായി വിറ്റു.

തളർന്നു കിടപ്പിലായ ഭർത്താവും മുഴുക്കുടിയനായ മകനും ഭർത്താവുപേക്ഷിച്ച മകളും അവളുടെ ഭർത്താവും അടങ്ങുന്ന ആ കുടുംബത്തിലെ ദുരിതങ്ങൾക്കിടയിൽ ഗോമതി പകച്ചു നിന്നു. മദ്യപിച്ച് ബോധരഹിതനായെത്തുന്ന മകന്റെ പീഡനങ്ങൾ ഏറ്റുവാങ്ങി കഷ്ടപ്പാടും കണ്ണീരുമായി ആ ദമ്പതികൾ ഒടുവിൽ ഗാന്ധി ഭവനിൽ അഭയം പ്രാപിക്കുകയായിരുന്നു.

ഈ വയോധിക ദമ്പതികൾ അടക്കം പുതുവർഷത്തിൽ ഗാന്ധി ഭവനിലേക്കു ആരോരുമില്ലാത്തവരുടെ പ്രവാഹം ആണ് ഇക്കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കുള്ളിൽ സമൂഹം ഉപേക്ഷിച്ച 18 പേർക്കാണ് ഗാന്ധി ഭവൻ അഭയം നൽകിയത്. നിരാശ്രയരായി എത്തിയവരിൽ നിറമിഴികളായി എത്തിയ മൂന്നു പേരും പെടും. വാർദ്ധക്യത്തിലും ഇണപിരിയാതെ ഗാന്ധിഭവനിൽ എത്തിയ മൂന്നു വയോധിക ദമ്പതിമാരിൽ ഒരാൾ രോഗം മൂർച്ഛിച്ച് പിന്നീട് മരണപ്പെട്ടു.

കൊല്ലം പേരൂർ പുതുളശ്ശേരിക്കുളത്ത് കെ ദേവരാജൻ(81) ഗോമതി (72)ദമ്പതികൾ, കരുനാഗപ്പള്ളി കല്ലേല്ലി ഭാഗത്ത് ശ്രീധരൻ (65) ഓമന(58) ദമ്പതികൾ, കൊല്ലം ഇളമാട് മലയിൽ തങ്കപ്പൻ പിള്ള (85) ലക്ഷ്മിക്കുട്ടിയമ്മ (75)ദമ്പതികൾ, ഈസ്റ്റ് കല്ലടയിലെ കെ വാസുദേവൻ (69) പാലക്കാട് ഇരട്ടിക്കുന്നത്ത് കെ.ആർ അമ്മിണി(79), കോട്ടയം സ്വദേശി ജോർജ് (61) മാവേലിക്കര എണ്ണക്കാട് വലിയപ്പറമ്പിൽ സുഭാഷ്(56) വർക്കല ചിലാക്കൂർ ഇടവിളയിൽ അശോകൻ(66), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി സുധർമ്മ.(66) കൊല്ലം നാവായിക്കുളം സ്വദേശി ബേബി(50), പത്തനംത്തിട്ട കൂടല്ലൂർ സ്വദേശി കോമളം (60), കൊട്ടാരക്കര കടയ്ക്കൽ കിഴക്കുംഭാഗം ബാലൻപിള്ള(83),അർപ്പൂക്കര വില്ലൂന്നി കല്ലുവെട്ടാംകുഴിയിൽ തങ്കമണി(60) എന്നീ വയോധീകർക്കും മാനസീകരോഗിയായ അഞ്ചാലുംമൂട് സ്വദേശി സജീവ്(38) ബീഹാർ സ്വദേശിയായ അജഞാതൽ എന്നിവർക്കുമാണ് ഗാന്ധിഭവൻ അഭയമേകിയത്.

ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം.
Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, Pathanapuram

വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാം- Gandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695
+91 475 2355573 ,+91 475 2350459, +91 9605057000
gandhibhavan@gmail.com
വെബ്‌സൈറ്റ്- http://www.gandhibhavan.org/