എറണാകുളം മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ ഇസി ബാബുകുട്ടി മരിച്ചു; സീനിയർ ഡോക്ടറുടെ മരണം സ്ഥിരീകരിച്ചത് ആസ്റ്റർ മെഡിസിറ്റിയിലെ ചികിൽസയ്ക്കിടെ

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടർ ഇസി ബാബു കുട്ടി മരിച്ചു. ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായ പ്രൊഫ ഇസി ബാബു കുട്ടിയാണ് മരിച്ചത്. കോവിഡുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിൽസയിലായിരുന്നു ഡോക്ടർ.

ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു ഡോക്ടർ ചികിൽസയിൽ കഴിഞ്ഞിരുന്നത്. കോവിഡുമായി ബന്ധപ്പെട്ടായിരുന്നു ചികിൽസ. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു ഡോക്ടറുടെ മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രമുഖ ആരോഗ്യ പ്രവർത്തകരിൽ ഒരാളായ ഡോക്ടറുടെ മരണം കോവിഡിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മോശമായതിനെ തുടർന്നാണ്.

1994ലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ലക്ചററായി ഡോക്ടർ സർവ്വീസിൽ പ്രവേശിച്ചത്. പിന്നീട് സ്ഥാന കയറ്റത്തിലൂടെ എറണാകുളം മെഡിക്കൽ കോളേജിലെ അസ്ഥിരാഗ വിഭാഗം മേധാവിയാവുകയായിരുന്നു.