- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ്, സ്മരണയുടെ സ്‌നേഹതീരങ്ങളിൽ പുസ്തകം പ്രകാശനം ചെയ്തു
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്‌സ് സഭാരത്‌നമായ കാലം ചെയ്ത ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് കുറിച്ചുള്ള ദീപ്തമായ സ്മരണകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച 'സ്മരണയുടെ സ്‌നേഹതീരങ്ങളിൽ' എന്ന പുസ്തകം ഹൂസ്റ്റണിൽ പ്രകാശനം ചെയ്തു. ഹൂസ്റ്റണിൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ ജൂൺ 25ന് ഞായറാഴ്ച ശുശ്രൂഷാനന്തരം നടന്ന പ്രത്യേക ചടങ്ങിൽ ഇടവക അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പ് വികാരി റവ.മാത്യൂസ് ഫിലിപ്പിന് ആദ്യ പ്രതി നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. അഭിവന്ദ്യ തിരുമേനിയെകുറിച്ചുള്ള ദീപ്തമായ സ്മരണകൾ ജീവിതത്തിൽ എക്കാലവും കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന തിരുമേനിയുടെ സഹോദരപുത്രനും ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗവുമായ ജയ്‌സൺ പി ചെറിയാൻ അദ്ദേഹത്തിന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഗ്രന്ഥം. പുസ്ത വിൽപ്പനയിൽ കൂടി ലഭിക്കുന്ന വരുമാനം ഓസ്താത്തിയോസ് തിരുമേനി സ്ഥാപിച്ച പുതുപ്പാടി സെന്റ് പോൾസ് ബാലഭവനിലെ കുട്ടികൾക്കു വേണ്ടിയാണ് ജയ്‌സൺ പറഞ്ഞു. പ്രമുഖ ദൈവശാസ്ത്രചിന്തകനും, പാവപ്പെട്ടവരുടെയും, പാർ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്‌സ് സഭാരത്‌നമായ കാലം ചെയ്ത ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് കുറിച്ചുള്ള ദീപ്തമായ സ്മരണകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച 'സ്മരണയുടെ സ്‌നേഹതീരങ്ങളിൽ' എന്ന പുസ്തകം ഹൂസ്റ്റണിൽ പ്രകാശനം ചെയ്തു.
ഹൂസ്റ്റണിൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ ജൂൺ 25ന് ഞായറാഴ്ച ശുശ്രൂഷാനന്തരം നടന്ന പ്രത്യേക ചടങ്ങിൽ ഇടവക അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പ് വികാരി റവ.മാത്യൂസ് ഫിലിപ്പിന് ആദ്യ പ്രതി നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
അഭിവന്ദ്യ തിരുമേനിയെകുറിച്ചുള്ള ദീപ്തമായ സ്മരണകൾ ജീവിതത്തിൽ എക്കാലവും കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന തിരുമേനിയുടെ സഹോദരപുത്രനും ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗവുമായ ജയ്‌സൺ പി ചെറിയാൻ അദ്ദേഹത്തിന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഗ്രന്ഥം.
പുസ്ത വിൽപ്പനയിൽ കൂടി ലഭിക്കുന്ന വരുമാനം ഓസ്താത്തിയോസ് തിരുമേനി സ്ഥാപിച്ച പുതുപ്പാടി സെന്റ് പോൾസ് ബാലഭവനിലെ കുട്ടികൾക്കു വേണ്ടിയാണ് ജയ്‌സൺ പറഞ്ഞു.
പ്രമുഖ ദൈവശാസ്ത്രചിന്തകനും, പാവപ്പെട്ടവരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പക്ഷത്തുനിന്ന് എക്കാലവും പോരാടിയ, എക്യൂമെനിക്കൽ ചിന്തകളുടെ കരുത്തുറ്റ വക്താവുമായിരുന്ന ഇടയശ്രേഷ്ഠനെപ്പറ്റി ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്ന തിരുമേനിയെപ്പറ്റി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച ജയ്‌സൺ ചെറിയാന് മാത്യൂസ് ഫിലിപ്പ് അച്ചൻ ഇടവകയുടെ ആശംസകൾ നേർന്നു.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പായുടെ ആശംസയും, പ്രമുഖ മാധ്യമ പ്രവർത്തകൻ തേക്കിൻകാട് ജോസഫിന്റെ അവതാരികയും തോമസ് നീലാർമഠത്തിന്റെ എഡിറ്റിംഗും പുസ്തകത്തെ ഈടുറ്റതാക്കുന്നു.
ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ, മാർ ക്രിസോസ്റ്റമോസ് തിരുമേനി, മറ്റു കുടുംബാംഗങ്ങളുടെ ലേഖനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റാന്നി വടക്കത്തറ കുടുംബത്തിൽ പരേതരായ വി സി.ചെറിയാന്റെയും, കുഞ്ഞമ്മ ചെറിയാന്റെയും മകനായ ജയ്‌സൺ ടെക്‌സാസ് ഹൂസ്റ്റണിൽ ഹാരിസ് ഹെൽത്ത് സിസ്റ്റം ഫാർമസി വിഭാഗത്തിൽ ജോലി ചെയ്യുന്നു.
ഭാര്യ: ലിസി, മക്കൾ ജയ്സ്ലി, ജസ്‌ന, ജാൻസി എന്നിവർ വിദ്യാർത്ഥികളാണ്.