- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പനിമരുന്നുകൾ കൊടുത്തുകൊടുത്ത് ഇവിടെ കൊലപാതകങ്ങൾ ഇരുന്നൂറു കഴിഞ്ഞു! മാലിന്യവും കൊതുകുമാണ് കാരണമെങ്കിൽ അമേരിക്കയിലും ബ്രിട്ടനിലും ഡെങ്കു വന്ന് ആളുകൾ മരിക്കുന്നതെങ്ങനെ? ഇനിയെങ്കിലും ആയുർവേദ, ഹോമിയോ, പ്രകൃതി ചികിത്സകർ ഉണരുമോ?
ഇരുന്നൂറിലധികമായിരിക്കുന്നു പനിമരുന്നുകളുടെ കൊലപാതകങ്ങൾ. ഇംഗ്ലീഷ് മരുന്നു കഴിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ മരുന്നുകളുടെ കൊലപാതകത്തിന് കൊതുകിനെയും മാലിന്യത്തെയും ഡോക്ടർമാരില്ലാത്തതിനെയും കുറ്റം പറഞ്ഞിരിക്കുകയാണ് ആരോഗ്യവകുപ്പും പ്രതിപക്ഷവും പത്ര-ചാനൽ മാധ്യമങ്ങളും. സത്യം കാണില്ലെന്ന ദുർവാശിയോടെ പനി മരണങ്ങളുടെ ആഘോഷത്തിലാണെന്നല്ലാവരും. ചൂടൻ വാർത്ത.. കൂടുതൽ ഫണ്ട് എന്നതു തന്നെ മനുഷ്യകൊതുകുകളുടെ ലക്ഷ്യം. മാലിന്യത്തിൽ നിന്നും കൊതുകുകടിയിൽ നിന്നുമാണ് ഡങ്കുപ്പനിയെന്നു ധരിച്ചുവശായി ശുചീകരണ ഗ്രാമദാനത്തിറങ്ങുന്നവർക്ക് ചിന്താശക്തി എന്നൊന്നുണ്ടായിരുന്നെങ്കിൽ അമേരിക്കയിലും ഡെങ്കിപ്പനി ഉണ്ടാകുന്നത് എങ്ങനെ എന്നാലോചിക്കാമായിരുന്നു. വഴിയരികിൽ മാലിന്യങ്ങളിലാത്തതും, കൊതുക്പ്രൂഫ് ജീവിതം നയിക്കുന്നതുമായ അമേരിക്കൻ ആരോഗ്യ സ്വർഗ്ഗത്തിലും ഡങ്കുപ്പനിയും മരണങ്ങളുമുണ്ട്. 2007ൽ മാത്രം പതിനായിരത്തിലധികം പേരിലാണ് അമേരിക്കയിൽ ഡങ്കുപ്പനി ബാധ ഉണ്ടായത്. ഇന്ത്യയിലെ ഡോക്ടർമാരുടെ ചികിത്സ അല്ലാത്തതിനാൽ ഡങ്കു മരണനിരക്കുകൾ അവിട
ഇരുന്നൂറിലധികമായിരിക്കുന്നു പനിമരുന്നുകളുടെ കൊലപാതകങ്ങൾ. ഇംഗ്ലീഷ് മരുന്നു കഴിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ മരുന്നുകളുടെ കൊലപാതകത്തിന് കൊതുകിനെയും മാലിന്യത്തെയും ഡോക്ടർമാരില്ലാത്തതിനെയും കുറ്റം പറഞ്ഞിരിക്കുകയാണ് ആരോഗ്യവകുപ്പും പ്രതിപക്ഷവും പത്ര-ചാനൽ മാധ്യമങ്ങളും.
സത്യം കാണില്ലെന്ന ദുർവാശിയോടെ പനി മരണങ്ങളുടെ ആഘോഷത്തിലാണെന്നല്ലാവരും. ചൂടൻ വാർത്ത.. കൂടുതൽ ഫണ്ട് എന്നതു തന്നെ മനുഷ്യകൊതുകുകളുടെ ലക്ഷ്യം.
മാലിന്യത്തിൽ നിന്നും കൊതുകുകടിയിൽ നിന്നുമാണ് ഡങ്കുപ്പനിയെന്നു ധരിച്ചുവശായി ശുചീകരണ ഗ്രാമദാനത്തിറങ്ങുന്നവർക്ക് ചിന്താശക്തി എന്നൊന്നുണ്ടായിരുന്നെങ്കിൽ അമേരിക്കയിലും ഡെങ്കിപ്പനി ഉണ്ടാകുന്നത് എങ്ങനെ എന്നാലോചിക്കാമായിരുന്നു. വഴിയരികിൽ മാലിന്യങ്ങളിലാത്തതും, കൊതുക്പ്രൂഫ് ജീവിതം നയിക്കുന്നതുമായ അമേരിക്കൻ ആരോഗ്യ സ്വർഗ്ഗത്തിലും ഡങ്കുപ്പനിയും മരണങ്ങളുമുണ്ട്. 2007ൽ മാത്രം പതിനായിരത്തിലധികം പേരിലാണ് അമേരിക്കയിൽ ഡങ്കുപ്പനി ബാധ ഉണ്ടായത്. ഇന്ത്യയിലെ ഡോക്ടർമാരുടെ ചികിത്സ അല്ലാത്തതിനാൽ ഡങ്കു മരണനിരക്കുകൾ അവിടെ കുറവാണെന്നു മാത്രം. (പത്ത് കേരള ഡോക്ടർമാരെ അമേരിക്കയിലേയ്ക്കയച്ചാൽ ആ കുറവും പരിഹരിക്കും!)
ഗ്രേറ്റ് ബ്രിട്ടനിലും ഡങ്കുപ്പനി ഗ്രേറ്റായിട്ടുതന്നെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ആസ്‌ട്രേലിയയിൽ കഴിഞ്ഞ വർഷം 2000 ഡങ്കു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വഴിയിൽ തുപ്പുകയോ, കടലാസ് കഷണം താഴെയിടുകയോ ചെയ്താൽ പോലും വൻ പിഴയുള്ളതിനാൽ വൃത്തിയുടെ പാരമ്യത്തിലുള്ള രാജ്യങ്ങളിലാണീ ഡങ്കുപ്പനികൾ!
ടൂറിസ്റ്റുകളെയാണ് ഈ രാജ്യക്കാർ കൂടുതലും പഴിക്കുന്നത്. കൊതുകിനെയും കുറ്റവാളിപട്ടികയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ത്രീലെയർ പ്രൊട്ടക്ഷൻ ജനാലകൾക്കും വാതിലുകൾക്കും ഘടിപ്പിച്ച് സകല ജീവജാലങ്ങളെയും കൊല്ലുന്ന വിഷങ്ങൾ ചീറ്റിച്ച് സ്റ്റെറിലൈസ് ചെയ്യപ്പെട്ട ജീവിതം നയിക്കുന്ന ജനങ്ങൾക്കിടയിൽ കൊതുകുകടി തിയറി ഫലിക്കില്ലല്ലോ. അതിനാണവർ ടൂറിസ്റ്റുകളെ കൊതുകിന്റെ കൂടെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
സകല ബ്ലാക്ക് പായ്‌ക്കേഴ്‌സ് ടൂറിസ്റ്റുകളും (ടൂറിസം പ്രമോട്ടേഴ്‌സിന്റെ ഭാഷയിൽ) വന്നടിഞ്ഞുകൂടുന്ന ഇന്ത്യയിൽ എന്താണാവോ ടൂറിസ്റ്റുകളെ രോഗകാരികളായി പ്രഖ്യാപിക്കാത്തത്? ഡോളർ വരുമാനം കുറയേണ്ട എന്നു കരുതിയാവണം!
ആരോഗ്യ വകുപ്പിനും മെഡിക്കൽ ടെക്സ്റ്റ് തുറക്കാം
പനിയുടെ ചികിത്സ എന്തായിരിക്കണമെന്നത് അലോപ്പതി ഡോക്ടർമാർ പറയുന്നു. അത് ഏറ്റുവാങ്ങുന്നതിന് പകരം ആരോഗ്യവകുപ്പുകാർക്ക് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ഒന്നു തുറന്നു നോക്കരുതോ? പനി ശരീരത്തിന്റെ രോഗപ്രതിരോധ പ്രവർത്തനമാണെന്നും മരുന്നുകൾക്കൊണ്ട് അതിനെ അടിച്ചമർത്തരുതെന്നും കൃത്യവും വ്യക്തവുമായിത്തന്നെ മാർട്ടിന്റൈൽ ദി കംപ്ലീറ്റ് ഡ്രഗ് റഫറൻസ് എന്ന ഗ്രന്ഥത്തിലുണ്ട്. 106 ഡിഗ്രി ഫാരൻ ഹീറ്റിൽ കൂടിപ്പോകുന്ന അപകടകരമായ പനിക്ക് ഐസ് വെള്ളത്തിൽ രോഗിയെ മുക്കികിടത്തി കോർടെമ്പറേച്ചർ കുറയാതെ ജാഗ്രത പാലിക്കുക, ഐസ് വെള്ളത്തിൽ എനിമയെടുക്കുക, ധാരാളം തണുത്ത വെള്ളം കുടിക്കാൻ നൽകുക എന്നിങ്ങനെയുള്ള മൂന്ന് നിർദ്ദേശങ്ങൾ മാത്രമേ ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥം നൽകുന്നുള്ളു. അതിൽ ഒന്നു പോലും നൽകാതെയാണ് പനിമരണങ്ങളെ എല്ലാം നമ്മുടെ ഡോക്ടർമാർ നടത്തിയെടുത്തിട്ടുള്ളത്.
എന്തുകൊണ്ട് പനി മരണങ്ങളെ തടയുന്നതിനുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സ ചെയ്യാതെ ഇരുന്നൂറോളം രോഗികളെ അശാസ്ത്രീയ ചികിത്സകൾക്ക് വിധേയരാക്കി മരണത്തിലേയ്ക്ക് നയിച്ചു എന്ന ചോദ്യവുമായി ഡോക്ടർമാരെ നരഹത്യയ്ക്ക് വിചാരണ ചെയ്യേണ്ടതാണ്.
പനിക്ക് ഭക്ഷണം ഒഴിവാക്കണമെന്നും വിശ്രമിക്കണമെന്നുമൊക്കെ നിർദ്ദേശങ്ങൾ നൽകി നിരുപദ്രവകരമായ പ്രതിവിധികൾ പാലിപ്പിക്കുന്ന ആയുർവേദ ഹോമിയോ പ്രകൃതി ചികിത്സർ ഒറ്റക്കെട്ടായി പനിയുടെ കൊലപാതക ചികിത്സയെ തുറുന്നുകാട്ടാൻ രംഗത്തിറങ്ങുകയാണ് ചെയ്യേണ്ടത്. എങ്കിൽ ഈ വർഷത്തോടെ പനി മരണങ്ങൾ നമുക്ക് അവസാനിപ്പിക്കാനും ''പനികൊണ്ട് സകല രോഗങ്ങളെയും മാറ്റിത്തരാം'' എന്നു പറഞ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസിനെ വിജയിപ്പിക്കുകയും ചെയ്യാൻ കഴിയും.
(പ്രകൃതി ചികിത്സയുടെ പ്രചാരകനാണ് ഡോ. ജേക്കബ് വടക്കൻചേരി. ലേഖനത്തിൽ പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ്)