കൽബ : കേരളത്തിലേ പല ആതുരാലയങ്ങളും  രോഗനിർമ്മാണ  ഫാക്ടറികളായി മാറി കൊണ്ടിരിക്കുകയാണെന്നും നമ്മുടേ  ഭക്ഷണ  രീതികളാണ്  നമ്മെ  രോഗികകളാക്കുന്നതെന്നും  സുപ്രസിദ്ധ  പ്രകൃതി  ചികിത്സകനും ആയുർവേദ  ഡോക്ടറുമായ  ഡോ. ജയിംസ് വടക്കുംചേരി പറഞ്ഞു . അമിതമായ മരുന്നുകളുടെ  ഉപയോഗം പുതിയ  രോഗങ്ങളുടെ  ഉൽഭവത്തിനോ  രൂപാന്തരത്തിനോ  കാരണമാകുമെന്നും അദേഹം പറഞ്ഞു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങളാണ് മനുഷ്യനു ഏറെ അഭികാമ്യമായിട്ടുള്ള തെന്നും   ആരോഗ്യകരമായ ഭക്ഷണ രീതികളെ  കുറിച്ചും മരുന്നുകളുടെ  ഉപയോഗങ്ങളും  അതിന്റെ പാർശ്വ  ഫലങ്ങളെകുറിച്ചും ബോധവത്ക്കരണം ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൽബ  ഇന്ത്യൻ സോഷ്യൽ  ആൻഡ്  കൽചറൽ ക്ലബ്ബിൽ  സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. നാം പ്രകൃതിയെ സ്‌നേഹിച്ചു പ്രകൃതിയിലേക്ക്  തിരികെ  എത്തണമെന്നും അദ്ദേഹം  ഓർമിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ  സി അബൂബക്കർ  സെമിനാർ  ഉത്ഘാടനം  ചെയ്തു. ജനറൽ  സെക്രടറി  NM  അബ്ദുൽ സമദ്  സ്വാഗതവും സബഹുൽ അലം നന്ദിയും പറഞ്ഞു. വൈസ്  പ്രസിഡന്റ് വി  ഡി  മുരളീധരൻ,   ട്രഷറർ ടി പി  മോഹൻദാസ് തുടങ്ങിയവർ  പങ്കെടുത്തു.