ഷിക്കാഗോ: പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും ജ്യോതിഷിയും ആയുർവേദ ചികിത്സകനുമായ ഡോ. ജയനാരായൺജി  25 മുതൽ ജൂലൈ 12 വരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പര്യടനം നടത്തുന്നതാണ്. കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ഹിന്ദു സംഗമത്തോടനുന്ധിച്ച് എത്തിച്ചേരുന്ന അദ്ദേഹം ജൂലൈ 2 മുതൽ ആറാം തീയതി വരെ കൺവൻഷൻ വേദിയായ ഡാളസ് എയർപോർട്ട് ഹയാത്ത് റീജൻസിയിൽ വച്ച് അദ്ദേഹത്തിന്റെ സേവനം ലഭ്യമണ്.

നിങ്ങളുടെ എല്ലാവിധ ജീവിത പ്രശ്‌നങ്ങളും ഹസ്തരേഖ നോക്കി പ്രവചിച്ച് അതിനുള്ള പരിഹാരങ്ങളും നിർണ്ണയിക്കുന്നതാണ്. കൂടാതെ ജാതക പരിശോധന, പ്രശ്‌നം, മുഹൂർത്തം, രത്‌നം, വാസ്തു എന്നിവ ശാസ്ത്രീയമായി കൈകാര്യംചെയ്യുന്നു.

ജൂൺ 25 മുതൽ ജൂലൈ 1 വരെ ന്യൂയോർക്കിലും, ജൂലൈ 2 മുതൽ 6 വരെ ഡാളസിലും, ജൂലൈ 6 മുതൽ 9 വരെ സാൻജോസ് കാലിഫോർണിയയിലും, ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലും, ജൂലൈ 12-ന് വീണ്ടും ന്യൂയോർക്കിലും ഡോ. ജയനാരായൺജിയുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 914 433 3796, 508 320, 7948, 847 708 3279. വെബ്: www.drjayanarayang.com സതീശൻ നായർ അറിയിച്ചതാണിത്.