കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് ഹൃദ്രോഗ വിദഗ്ധൻ മാത്രമല്ല, സാമൂഹിക പ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും കഴിവുതെളിയിച്ച വ്യക്തിയാണ്. ഇപ്പോൾ. ലിസി ഹോസ്പിറ്റലിൽ ഹൃദ്രോഗ വിദഗ്ധനാണ്
ഇപ്പോൾ. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡൽഹി എയിംസിൽ നിന്ന് ഡോക്ടറേറ്റടക്കം
നേടിയിട്ടുണ്ട്.

പ്രളയ, കൊറോണ കാലയളവുകളിൽ, അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ജോ ജോസഫ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. ഹൃദയപൂർവ്വം ഡോക്ടർ എന്ന പുസ്തകം രചിച്ചു. ഡോ.ജോ ജോസഫ് പാർട്ടി ചിഹ്നത്തിലാണ് മൽസരിക്കുക. ഇടതു സഹയാത്രികനാണ്. തൃക്കാക്കര വാഴക്കാല സ്വദേശിയാണ്.

പാർട്ടി പലപ്പോഴും ഇത്തരം പൊതുസമ്മതരെ രംഗത്തിറക്കിയിട്ടുണ്ടെന്നും വലിയ ഭൂരിഭക്ഷത്തിൽ അദ്ദേഹം വിജയിപ്പിക്കുമെന്നും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ജനങ്ങൾക്കിടയിൽ അംഗീകാരമുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. കാർഡിയോളജിസ്റ്റായ അദ്ദേഹം എഴുത്തുകാരനും പാർട്ടിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നയാളാണെന്നും ഇ പി പറഞ്ഞു. 12ന് വൈകുന്നേരം നാലിന് തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയാണ് പ്രധാന പരിഗണനയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 1957 മുതൽ പൊതുസ്വതന്ത്രരെ പാർട്ടി പരിഗണിക്കാറുണ്ട്. ഇത്തരം പൊതുസ്വതന്ത്രർ പാർട്ടിയോട് ചേർന്ന് നിന്ന് ഇപ്പോൾ പൊതുപ്രവർത്തനത്തിന് തയ്യാറാകുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്നതാണ് രാഷ്ട്രീയ പ്രവർത്തനം. സ്ഥാനാർത്ഥിയായി ജോ ജോസഫിന്റെ ഒറ്റ പേര് മാത്രമാണ് പാർട്ടി പരിഗണിച്ചത്. മാധ്യമങ്ങൾ നിരുത്തരവാദപരമായി വാർത്തകൾ നൽകുകയായിരുന്നുവെന്നും രാജീവ് പറഞ്ഞു.

എൽ ഡി എഫിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി. അഡ്വ. കെ എസ് അരുൺകുമാറിന്റെ പേര് പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ഇപി പറഞ്ഞു. മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് തെറ്റിദ്ധരിച്ചാണ് പ്രാദേശിക അടിസ്ഥാനത്തിൽ ചില ചുവരെഴുത്തുകളുണ്ടായതെന്നും ഇ പി പറഞ്ഞു.

കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെയാണ് സിപിഎം മത്സരിപ്പിച്ചത്. ഇക്കുറിയും മണ്ഡലം പിടിക്കാൻ പാർട്ടി കളത്തിലിറക്കുന്നതും ഒരു ഡോക്ടറെ തന്നെ.

പൂഞ്ഞാർ കളപ്പുരക്കൽ പറമ്പിൽ കുടുംബത്തിൽ കെ.വി.ജോസ ഫിന്റെയും ഏലിക്കുട്ടി എം ടി യുടെയും മകനായി 1978 ഒക്ടോബർ 30നു ജനനം. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നും പൂർത്തിയാക്കി. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിന്നും പ്രീഡിഗ്രിക്ക് ശേഷം കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്സും ഒഡീഷ്സയിലെ S. C. B മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ ബിരുദാ നന്തര ബിരുദവും നേടിയ ലേഖകൻ തുടർന്ന് ലോക ശസ്തമായ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും കാർഡിയോളജിയിൽ DM ഉം കരസ്ഥമാക്കി.

2012 മുതൽ എറണാകുളം ലിസ്സി ആശുപത്രിയിൽ ഹൃദ്രോഗവിദഗ്ധനായി പ്രവർത്തിച്ചു വരുന്ന ഡോ. ജോ ജോസഫ്, സാമൂഹിക, സാംസ്‌കാരിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. ഹൃദ്രോഗ ഹൃദയാരോഗ്യ പരിപാലനരംഗത്തെ പ്രശസ്ത NGO ആയ Heart Care Foundation ന്റെ എക്‌സിക്യൂട്ടീവ് ട്രസ്റ്റി എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്തെ വിവിധ കാർഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള ഡോ. ജോ പ്രളയകാലത്തും, കോവിഡ് കാലത്തും സാമൂഹിക സേവന ത്തിലൂടെ ശ്രദ്ധേയനായി. ഹൃദ്രോഗശാസ്ത്രത്തിൽ വിവിധങ്ങളായ പഠനങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറ്റി വച്ച് ഹൃദ യങ്ങളിലെ ബയോപ്‌സി പരിശോധനയിൽ ഇന്ത്യയിൽ തന്നെ ഏറ്റ വും അധികം അനുഭവപരിചയമുള്ള ഹൃദയരോഗ വിദഗ്ധരിൽ ഒരാ ളാണ് ഡോ.ജോ. നവമാധ്യമങ്ങളിൽ സജീവമായി എഴുതാറുണ്ട്.

ഭാര്യ - ഡോ. ദയ പാസ്‌കൽ. തൃശൂർ ഗവണ്മെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.