- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾത്താര നീക്കിയതിനെതിരെ കോതമംഗലം രൂപതയ്ക്കെതിരെ പരാതിയുമായി ഡോ ജോസ് കൊറ്റാഞ്ചേരീൽ
വാഴക്കുളം: കരാർ വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കോതമംഗലം രൂപ തന്നോട് പകപോക്കുകയാണെന്ന് ഡോക്ടർ ജോസ് കൊറ്റാഞ്ചേരീൽ. കോതമംഗലം രൂപത വ്യവസ്ഥകൾക്ക് വിധേയമായി താൻ സൗജന്യമായി നൽകിയ സ്ഥലത്ത് ആരംഭിച്ച ഇമ്മാനുവൽ പ്രാർത്ഥനാലയത്തിലെ അൾത്താര അടക്കം നീക്കിയെന്നും ഇപ്പോൾ ഇത് അടച്ചു പൂട്ടിയ നിലയിലാണെന്നും ഡോ.ജോസ് മറുനാടനോട് വെളിപ്പെടുത്തി. കോടികൾ വിലമതിക്കുന്ന ഒരേക്കറിൽപ്പരം സ്ഥലമാണ് താൻ ആരാധനാലയത്തിന് വിട്ടുനൽകിയതെന്നും തന്റെയും ഭാര്യയുടെയും സംരക്ഷണവും ആത്മീയ കാര്യങ്ങൾക്കുള്ള സൗകര്യവും ഏർപ്പെടുത്താമെന്നും മറ്റും രൂപത രേഖമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം വിട്ടുനൽകിയതെന്നും ആരാധനാലയം പൂട്ടിയതോടെ രൂപത ഈ കരാർ ലംഘിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ നിയമപരമായി നീങ്ങുമെന്നും ഡോ.ജോസ് അറിയിച്ചു.
വാഴക്കുളം: കരാർ വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കോതമംഗലം രൂപ തന്നോട് പകപോക്കുകയാണെന്ന് ഡോക്ടർ ജോസ് കൊറ്റാഞ്ചേരീൽ. കോതമംഗലം രൂപത വ്യവസ്ഥകൾക്ക് വിധേയമായി താൻ സൗജന്യമായി നൽകിയ സ്ഥലത്ത് ആരംഭിച്ച ഇമ്മാനുവൽ പ്രാർത്ഥനാലയത്തിലെ അൾത്താര അടക്കം നീക്കിയെന്നും ഇപ്പോൾ ഇത് അടച്ചു പൂട്ടിയ നിലയിലാണെന്നും ഡോ.ജോസ് മറുനാടനോട് വെളിപ്പെടുത്തി.
കോടികൾ വിലമതിക്കുന്ന ഒരേക്കറിൽപ്പരം സ്ഥലമാണ് താൻ ആരാധനാലയത്തിന് വിട്ടുനൽകിയതെന്നും തന്റെയും ഭാര്യയുടെയും സംരക്ഷണവും ആത്മീയ കാര്യങ്ങൾക്കുള്ള സൗകര്യവും ഏർപ്പെടുത്താമെന്നും മറ്റും രൂപത രേഖമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം വിട്ടുനൽകിയതെന്നും ആരാധനാലയം പൂട്ടിയതോടെ രൂപത ഈ കരാർ ലംഘിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ നിയമപരമായി നീങ്ങുമെന്നും ഡോ.ജോസ് അറിയിച്ചു.
Next Story