- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ. ജോസഫ് കരിയിൽ നിര്യാതനായി
വാഷിങ്ടൺ: അമേരിക്കയിലെ മേരിലാന്റ് നിവാസിയും ചേർത്തല തണ്ണൂർമുക്കം സ്വദേശിയുമായ ഡോ. ജോസഫ് കരയിൽ പാണ്ഡ്യാലയിൽ നിര്യാതനായി. ബാൾട്ടിമൂറിൽ നിന്നും ഇറ്റലിയിലെ ലൂർദിലേക്ക് രോഗശാന്തി തീർത്ഥാടനാർത്ഥം ഭാര്യയും രണ്ടാമത്തെ പുത്രിയുമൊത്ത് വിമാനയാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി രോഗം കലശലായി മരിക്കുകയായിരുന്നു. കാനഡയുടെ ഭാഗമായ ന്യൂഫൗണ്ട
വാഷിങ്ടൺ: അമേരിക്കയിലെ മേരിലാന്റ് നിവാസിയും ചേർത്തല തണ്ണൂർമുക്കം സ്വദേശിയുമായ ഡോ. ജോസഫ് കരയിൽ പാണ്ഡ്യാലയിൽ നിര്യാതനായി. ബാൾട്ടിമൂറിൽ നിന്നും ഇറ്റലിയിലെ ലൂർദിലേക്ക് രോഗശാന്തി തീർത്ഥാടനാർത്ഥം ഭാര്യയും രണ്ടാമത്തെ പുത്രിയുമൊത്ത് വിമാനയാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി രോഗം കലശലായി മരിക്കുകയായിരുന്നു. കാനഡയുടെ ഭാഗമായ ന്യൂഫൗണ്ട്‌ലാൻഡിലുള്ള ഗാൻഡർ എയർപോർട്ടിൽ അടിയന്തരമായി വിമാനം ഇറക്കി പൊലീസ് അധികൃതർ മൃതദേഹം ഏറ്റുവാങ്ങി നിയമനടപടികൾ പൂർത്തിയാക്കി മേരിലാൻഡിലേക്ക് അയച്ചു.
പരേതരായ തോമസ് (ഉമ്മച്ചൻ)- ത്രേസ്യാക്കുട്ടി ദമ്പതികളുടെ പുത്രനായ ഡോ. ജോസഫ് 1988-ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് പാസായി 1990-ലാണ് അമേരിക്കയിലെത്തിയത്.
ഭാര്യ റാണി ചങ്ങനാശേരി കൈലാത്ത് കുടുംബാംഗം. മക്കൾ: ജിസ്മ, രേഷ്മ, ടോം, മീര (എല്ലാവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: കെ.ടി. ജേക്കബ് (ചേർത്തല), സിസ്റ്റർ എൽസ (കൊൽക്കത്ത), കുഞ്ഞമ്മ മാത്രു (ചേർത്തല), അൽഫോൻസാ ജെയിംസ് (ചേർത്തല), പരേതനായ അഡ്വ. കെ.ടി. ജോൺ ചേർത്തല (കാനഡ).
പൊതുദർശനം: മെയ് 27-ന് ബുധനാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ഹൈൻസ് റിനാൾഡി ഫ്യൂണറൽ ഹോമിൽ (Hines Rinaldi Funeral Home, 11800 NewHampshire Ave, Silver Spring, MD 20904).
സംസ്‌കാരശുശ്രൂഷകൾ: മെയ് 28-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഓൾനിയിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ചർച്ചിലും (St. Peters Catholic Church, 2900 Olney - Sandy Spring Road, Olney, MD 20832) തുടർന്ന് ഓൾസോൾസ് സെമിത്തേരിയിൽ (All Souls Cemetery, 11401 Brink Road, Germantown, MD 20876) സംസ്‌കാരം.
കൂടുതൽ വിവരങ്ങൾക്ക്: ജിസ്മ ജോസഫ് (301 706 1428), തോമസ് ജേക്കബ് (804 399 7123).