- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി; ഡോക്ടർ കുടുങ്ങിയത് വീട്ടിൽ കാശു വാങ്ങുമ്പോൾ; കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ കെ ബാലഗോപാൽ
വിയ്യൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.കെ. ബാലഗോപാൽ അറസ്റ്റിൽ. വിജിലൻസാണ് ഡോക്ടറെ പിടികൂടിയത്.
കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോൾ വിയ്യൂരിലെ വസതിയിൽ വച്ചായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈഎസ്പി പി.എസ്. സുരേഷും സംഘവുമാണ് ഡോക്ടറെ പിടികൂടിയത്. മെഡിക്കൽ കോളജിലെ മുൻ സൂപ്രണ്ടാണ്. മൂന്നിലധികം വിജിലൻസ് കേസുകൾ ഇയാൾക്കെതിരെയുണ്ട്.
Next Story