ഡാളസ്: പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരിൽ നിന്നാണോപ്രശ്നങ്ങൾ ഉണ്ടാകുന്നത് അവരോട് ക്ഷമിക്കുവാൻ കഴിയുമ്പോൾമാത്രമാണ് വിശ്വാസ ജീവിതത്തിൽ വളരുന്നതിന് സാധ്യമാകുകയുള്ളൂ.സുപ്രസിദ്ധ വചന പ്രഘോഷകനും കാർഡിയോളജിസ്റ്റുമായ ഡോ. മുരളിധർ പറഞ്ഞു.പ്രശ്‌നങ്ങളില്ലാത്ത ജീവിതം തരണമെന്ന് പ്രാർത്ഥിക്കുന്നത് വിഢിത്തമാണ്.പ്രശ്‌നങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കു മാത്രമേപുതിയ പാഠങ്ങൾ പഠിക്കുന്നതിനും, ആത്മീക പക്വതയിലും, ആന്തരിക അവബോധനത്തിലും വളരുന്നതിനും കഴിയുകയുള്ളൂ എന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.

ഗുഡ്ന്യൂസ് ഫെസ്റ്റിവലിനോടനുബന്ധിച്ചു മെയ് 26, 27 തിയതികളിൽനടക്കുന്ന കൺവൻഷന്റെ പ്രാരംഭ ദിനം ലൂക്കോസിന്റെ സുവിശേഷം 17-ാംഅദ്ധ്യായത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു ഡോക്ടർ മുരളിധർ.

ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, പ്രശ്‌നങ്ങളുണ്ടാക്കിയവരെപഴിക്കുന്നതിനോ മറ്റു വഴികളിലൂടെ നേരിടുന്നതിനോ ശ്രമിക്കാതെ ദൈവത്തെഏല്പിച്ചു കൊടുക്കുകയാണെങ്കിൽ അവന്റെ ഓർമ്മ പോലും ഭൂമിയിൽനീക്കിക്കളയുമെന്ന ദൈവ വിശ്വാസമാണ് ഓരോരുത്തരിലും ഉണ്ടാകേണ്ടതെന്നുംഡോക്ടർ ഓർമ്മിപ്പിച്ചു.

ഡാളസ്-ഫോർട്ട്വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പേർപ്രസംഗം കേൾക്കുന്നതിന് ഡാളസിലുള്ള അസംബ്ലി ഓഫ് ഗോഡ് ഹാളിൽഎത്തിച്ചേർന്നിരുന്നു. തോമസ് മുല്ലക്കൽ പ്രാരംഭ പ്രാർത്ഥന നടത്തി.പാസ്റ്റർ ലസ്ലി വർഗീസ് ആമുഖ പ്രസംഗം നടത്തി. പാസ്റ്റർ മാത്യുവർഗീസ് ഡോക്ടറെ പരിയപ്പെടുത്തുകയും പ്രസംഗം മലയാളത്തിലേക്ക് തർജ്ജമചെയ്യുകയും ചെയ്തു. ഇംഗ്ലീഷിലും, മലയാളത്തിലും ഗായക സംഘം നടത്തിയ ആരാധനആത്മീയ ചൈതന്യം പകരുന്നതായിരുന്നു