കോട്ടയം: ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടർ ഡോ. കവിത കെ. മൈദീനെ ഇന്റർനാഷണൽ റബർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബോർഡി (ഐ.ആർ.ആർ.ഡി.ബി.)ന്റെ ലെയ്സൺ ഓഫീസറായി നിയമിച്ചു.

റബർ ജനിതക വികസനത്തിനുള്ള രാജ്യാന്തരപദ്ധതികൾ ക്രമീകരിക്കാനും ആവിഷ്‌കരി ക്കാനുമുള്ള പ്ലാന്റ് ബ്രീഡിങ് സ്പെഷലിസ്റ്റ് ഗ്രൂപ്പിന്റെ ചുമതലായാണ് നിർവഹിക്കേണ്ടത്. പ്രകൃതിദത്ത റബർ ഉൽപ്പാദക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും പ്രസ്ഥാനങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാനുള്ള രാജ്യാന്തരവേദിയാണ് ഐ.ആർ.ആർ.ഡി.ബി