ഡോ.ബി.സി റോയ് അവാർഡ് ജേതാവായ പത്മശ്രീ ഡോ കെ.കെ. അഗർവാൾ ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ 88ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അസ്സോസിയേഷന്റെ ഹോണററി സെക്രട്ടറി ജനറൽ പദവിയിലിരുന്നു കൊണ്ട് ഡോ. ആർ. എൻ. ഠണ്ടൻ അദ്ദേഹത്തെപിന്തുണയ്ക്കും. 30 സംസ്ഥാന ബ്രാഞ്ചുകളും, 1700 ലോക്കൽ ബ്രാഞ്ചുകളും, രജിസ്റ്റർ ചെയ്ത 2.8 ലക്ഷംഅംഗങ്ങളുമുള്ള, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയാണ്.

77ാമത് കേന്ദ്ര ഉപദേശകസമിതി സമ്മേളനമായ നാറ്റ് കോൺ 16 ൽ വേൾഡ് മെഡിക്കൽ അസ്സോസിയേഷന്റെപ്രസിഡന്റായ ഡോ. കേതൻ ദേശായിയുടെ സാന്നിധ്യത്തിൽ ഐ.എം.എ യുടെ പുതിയ ഭരണസമിതിചുമതലയേറ്റു. എം.സിഐപ്രസിഡന്റ് ബെൻ മെഹ്തയും മിസോറാം മുൻ ഗവർണ്ണർ എ.ആർ. കൊഹ്ലിയുംചടങ്ങിൽ സന്നിഹിതരായിരുന്നു.

ഐ.എം.എയുടെ ദേശയീയ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിൽ എനിക്ക് അതീവ സന്തോഷവും അഭിമാനവുമുണ്ട്.കൃത്യനിഷ്ഠയോടെയും സത്യസന്ധതയോടെയും ആത്മാർത്ഥമായി എന്റെ ജോലി ചെയ്യുമെന്ന് ഞാൻ പ്രതിജ്ഞചെയ്യുന്നു. ഡിജിറ്റൽ യുഗത്തിലേക്ക് കടക്കുന്ന ഐ.എം.എ. സാരഥികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഞാൻ ഏറെആഗ്രഹിക്കുന്നു. ഐ. എം.എയുടെ യഥാർത്ഥ ശക്തി അതിന്റെ ഐക്യവും ആരോഗ്യ മേഖലയുടെ ഉന്നമനത്തിനുവേണ്ടിയുള്ള സംയുക്തമായ പ്രതിജ്ഞാബദ്ധതയുമാണ്. ഇക്കാരണത്താൽ അടുത്ത വർഷത്തെ ഐ.എം.എയുടെമുദ്രാവാക്യം ഐ.എം.എ. വൺ വോയിസ്എന്നായിരിക്കും.

ആഗോള ആരോഗ്യ പരിപാലനത്തിന്റെ 4 A കളായ അ്മശഹമയഹല, അരരലശൈയഹല, അള്ളീൃറമയഹല, അരരീൗിമേയഹല ആയിരിക്കും 2017ൽ നമ്മുടെ പദ്ധതികളുടെഗതി നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ. പി.സിപിഎൻ.ഡി.ടി. ആക്ടിന്റെയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്ആക്ടിന്റെയും, നീതിരഹിതമായ നിലപാടുകൾക്കെതിരെയും, ഡോക്ടർമാർക്കെതിരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെയും, ജനാധിപത്യവിരുദ്ധമായ എൻ.എം.സി. ആക്ടിനെതിരെയുമുള്ള നമ്മുടെ പോരാട്ടംതുടരുക തന്നെ ചെയ്യും, ഐ. എം.എയുടെ പുതിയ ദേശിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത്‌സംസാരിക്കവെ ഡോ. കെ. കെ. അഗർവാൾ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 2 വർഷത്തോളമായി ഐ.എം.എ. ചരിത്രപ്രധാനമായ വിജയങ്ങൾക്കാണ് സാക്ഷിയായത്. ഈതൊഴിലിന്റെ മഹത്വം നിലനിർത്തി സമ്പൂർണ ആരോഗ്യ മേഖലയുടെയും താല്പര്യങ്ങൾ സംരക്ഷിക്കുകയെന്നഉദ്ദേശത്തോടെയും ഞാൻ ഈ സ്ഥാനമേൽക്കുന്നു. ഈ വർഷം നമ്മുടെ ആദരണീയനായ പ്രധാനമന്ത്രിയുടെഡിജിറ്റൽ ഇന്ത്യ സംരംഭം ഐ.എം.എ പൂർണ്ണമായും സ്വീകരിക്കും. അടുത്ത വർഷം മുതൽ പേപ്പർരഹിതപണമിടപാടുകളിലേയ്ക്ക് ഐ.എം.എ കടക്കുകയും ചെയ്യും, ഹോണററി സെക്രട്ടറി ജനറലായി സ്ഥാനമേറ്റ ശേഷംഡോ. ആർ. എൻ. ഠണ്ടൻ പറഞ്ഞു.

ഡിജിറ്റൽ രംഗത്ത് മുന്നിട്ടുനിൽക്കാനും പണരഹിതവും സുതാര്യവുമായ ഒരു സംഘടനയായി മാറാനുള്ള ഐ.എം.എ.യുടെ പുതിയ സാരഥികളുടെ വീക്ഷണം പ്രശംസനീയമാണ്. അത് ആരോഗ്യമേഖലയുടെ ഭാവിയെ പറ്റി ശുഭ പ്രതീക്ഷകൾ നൽകുന്നു. വേൾഡ് മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽഞാൻ ഐ.എം.എയുടെ പുതിയ സാരഥികളെ അഭിനന്ദിക്കുന്നു. ഇന്ത്യൻ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികളെയും വിജയങ്ങളെയും ലോകത്തിനു മുന്നിൽ അടിവരയിട്ടു കാണിക്കാൻ ഞാൻ എപ്പോഴും പ്രതിജ്ഞാബ ദ്ധനായിരിക്കും. ഐ.എം.എയുടെ പുതിയ സാരഥികളെ അഭിനന്ദിച്ചുകൊണ്ട് വേൾഡ് മെഡിക്കൽഅസോസിയേഷന്റെ പ്രസിഡന്റ് ഡോ കേതൻ ദേശായി പറഞ്ഞു.

ആരോഗ്യ മേഖല വളരെ ശ്രേഷ്ഠമായ ഒന്നാണ്. നമ്മുടെ ആരോഗ്യപൂർണമായ ജീവിതത്തിനു വേണ്ടിനിരന്തരമായി പരിശ്രമിക്കുന്ന ഡോക്ടർമാർക്ക് അവരർഹിക്കുന്ന ആദരവ് നാം നൽകണം. ഡോ. കെ.കെ.അഗർവാളിനെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ ഇന്ത്യൻ ആരോഗ്യ മേഖല വളരെമുന്നോട്ടു പോകും. മിസോറം മുൻ ഗവർണ്ണർ എ. ആർ. കൊഹ്ലി പറഞ്ഞു.

ആരോഗ്യരംഗത്തെ നഷ്ടപരിഹാരം ഈടാക്കലിന് പരിധി നിർണ്ണയിക്കുക, ജനാധിപത്യ വിരുദ്ധമായ നാഷണൽ കമ്മീഷൻബില്ലിന്റെ നിരോധനം ഉറപ്പാക്കുക, എം.ബി.ബി.എസ്/ ബി ഡി എസ് ബിരുദധാരികളല്ലാത്ത ഡോക്ടർമാർഅലോപ്പതി മെഡിസിൻ നിർദ്ദേശിക്കുന്നത് വിലക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി 2017ലും ഐ.എം.എ.പോരാട്ടം തുടരും.

അവയവ ദാനത്തിനു നിർബന്ധിതമായ അപേക്ഷ വേണമെന്നുള്ള നിബന്ധന, ഒഴിവാക്കാൻ കഴിയുന്ന മരണസംഖ്യയുടെകണക്ക്, രക്തദാനം പ്രോത്സാഹിപ്പിക്കുന്ന തിങ്ക് ബിഫോർ യു ഇങ്ക് പ്രചാരണ ക്യാമ്പയിൻ തുടങ്ങിയവ പൂച്നാ മത് ഭൂലോ എന്ന സംരംഭത്തിന്റെ കീഴിൽ ഈ വർഷം ആരംഭിക്കാനിരിക്കുന്ന ചില പ്രധാന പദ്ധതികളാണ്.

ജിസ് കാ കൊയി നഹി ഉസ് കാ ഐ.എം.എ. എന്ന പദ്ധതിയിലൂടെ നിസ്സഹായരായവരെ സഹായിക്കുക എന്നമഹത്തായ ആശയത്തെ പ്രതിഫലിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ കാഴ്ചപ്പാടോടെ ഐ.എം.എ ജനങ്ങൾക്കായിചുരുങ്ങിയ ചെലവിൽ ഗുണമേന്മയാർന്ന വിദഗ്ധമായ ആരോഗ്യപരിപാലന സേവനം ലഭ്യമാക്കും.ഐ.എം.എയ്ക്ക് ചെയ്യാൻ പറ്റുന്നത് എന്ന ചിന്താഗതിയിൽ നിന്നും ഐ.എം.എ നിർബന്ധമായും ചെയ്യേണ്ടത് എന്നതിലേയ്ക്കുള്ള ഐ.എം.എയുടെ വ്യതിയാനം സമൂഹത്തിന്റെ സമഗ്രവും സംയുക്തവുമായ ലക്ഷ്യങ്ങൾസംരക്ഷിക്കാൻ സഹായിക്കും. ഒപ്പം, ഈ വർഷം പുതിയ ഉയരങ്ങളിലേക്ക് ഐ.എം.എ. കുതിച്ചുയരും.