ഡാളസ്: കേരളത്തിൽ നിന്നും ഹ്രസ്വ സന്ദർശനാർത്ഥംഅമേരിക്കയിലെത്തിച്ചേർന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുൻപ്രൊഫസറും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയുമായ ഡോ.എം.എസ് സുനിലിനുഊഷ്മള സ്വീകരണവും, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യാ പ്രസ്‌ക്ലബ്ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്15-നു നടത്തപ്പെട്ടു.

ഗാർലന്റ് ഇന്ത്യാ ഗാർഡൻസ് റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ നടന്നസമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ബിജിലി ജോർജ് അധ്യക്ഷതവഹിച്ചു.വന്ദേമാതരത്തോടെ ആരംഭിച്ച ചടങ്ങിൽ ഫോമ റീജിയണൽ വൈസ് പ്രസിഡന്റ് ഹരിനമ്പൂതിരി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

ഫോർട്ട് ബെന്റ് സ്വതന്ത്ര വിദ്യാഭ്യാസ ജില്ലാ ട്രസ്റ്റി ബോർഡ്അംഗവും, ഹൂസ്റ്റണിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ പ്രവർത്തകനുമായകെ.പി. ജോർജ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഏഷ്യൻ സ്റ്റഡീസ്ഡിപ്പാർട്ട്മെന്റ് മലയാളം പ്രഫസർ ഡോ. ദർശന ശശി എന്നിവർചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഇന്ത്യാ പ്രസ് ക്ലബ് മുൻപ്രസിഡന്റ് സണ്ണി മാളിയേക്കൽ സ്വാഗതം ആശംസിച്ചു. പി.പി. ചെറിയാൻ(ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ ജോയിന്റ് സെക്രട്ടറി), രാജു തരകൻ (ചീഫ്എഡിറ്റർ, എക്സ്പ്രസ് ഹെറാൾഡ്), ഷാജി രാമപുരം (ഇൻഡോ അമേരിക്കൻ
പ്രസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗം), ഏബ്രഹാം തെക്കേമുറി (കെഎൽഎസ്പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (കെസിഇഎഫ് സെക്രട്ടറി), രാജു പിള്ള(കെഎച്ച്എൻഎ സെക്രട്ടറി), സന്തോഷ് പിള്ള (ഗുരുവായൂരപ്പൻ ക്ഷേത്രപ്രതിനിധി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളജ്‌വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് രോഹിത് മേനോൻ പ്രസംഗിച്ചു. ജോസ്പ്ലാക്കാട്ട് (കൈരളി) നന്ദി പറഞ്ഞു.