കൊച്ചി: മതപരിവർത്തനവും ലൗജിഹാദുമെല്ലാം ഹാദിയ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും. ഇസ്‌ളാം മതത്തിൽ നിന്ന് മാറി ക്രിസ്തുമതത്തിൽ ആകൃഷ്ടനാകുകയും ക്രിസ്ത്യാനി ആകുകയും ചെയ്ത ഡോ. മരിയോ ജോസഫ് മതപരിവർത്തനത്തിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞും ഇസ്‌ളാം മതത്തിലെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയും രംഗത്തെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ.

മതവിഷം മനുഷ്യനിൽ കുത്തിവയ്ക്കുന്നതിന് എതിരെയാണ് മാരിയോ ജോസഫിന്റെ പ്രഭാഷണം. താൻ ക്രിസ്ത്യാനി ആയതിന് പിന്നാലെ തനിക്കെതിരെ വ്യാപകായി അവഹേളന പ്രചരണങ്ങൾ നടന്നെന്നും മാരിയോ വ്യക്തമാക്കുന്നു. താൻ ഒരു മനുഷ്യസ്‌നേഹി ആയതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും മാരിയോ പറയുന്നു.

കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാൻ പറ്റാത്തവന് കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാൻ പറ്റുമെന്ന് മാരിയോ ചോദിക്കുന്നു. ഒരിക്കലും സ്‌നേഹക്കുറവുകൊണ്ടല്ല എന്റെ പ്രതികരണങ്ങൾ. എല്ലാ മതങ്ങളും ഇഷ്ടമാണ്. എല്ലാ മതക്കാരേയും. എല്ലാ അമ്മമാരോടും പെങ്ങന്മാരോടും സ്‌നേഹമുള്ളതുകൊണ്ടാണ് അവർക്കായി ഒരു ക്‌ളാസ് സോഷ്യൽ മീഡിയ വഴി നൽകിയത് - മാരിയോ പറയുന്നു.

ആദ്യ ക്‌ളാസ് കഴിഞ്ഞ് നിരവധി പെൺകുട്ടികൾ വിളിച്ചു. ഒരു മുസ്‌ളീമിനെ കെട്ടുന്നതുകൊണ്ട് എന്താണ് തനിക്ക് പ്രശ്‌നമെന്നും ചോദിച്ചു. അതിന് മറുപടിയായാണ് ഈ വീഡിയോ എന്നു പറഞ്ഞാണ് മാരിയോയുടെ പുതിയ വിശദീകരണം.

നിങ്ങൾക്ക് ഇഷ്ടമുള്ള സ്ത്രീകളിൽ നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിച്ചുകൊള്ളാൻ അനുവാദം നൽകുന്ന ഖുറാനിലെ ആയത്ത് വിശദീകരിച്ചുകൊണ്ടാണ് മാരിയോ എത്തുന്നത്. എന്റെ പൊന്നു പെങ്ങളേ.. ഇപ്പോഴത്തെ ഈ പ്രായത്തിൽ ഒരു മുസ്‌ളീം പയ്യനോട് സ്‌നേഹം തോന്നി, അവന്റെ ഭംഗിയിലും പെരുമാറ്റത്തിലും പണത്തിലും ആകൃഷ്ടരായി അവനെ നിങ്ങൾ വിവാഹം കഴിക്കുന്നു. കുറച്ചുനാൾ കഴിയുമ്പോൾ അവൻ വേറൊരു പെണ്ണിനെ വിവാഹം കഴിച്ചുകൊണ്ട് വന്നാൽ നിനക്ക് മിണ്ടാൻ പറ്റില്ല എന്റെ പൊന്നുപെങ്ങളേ.. കാരണം. നാലെണ്ണംവരെ ആകാമെന്ന് അവന് നിയമമുണ്ട്.

ഇതുകൊണ്ടും തീർന്നില്ല. പുരുഷന്മാർ സ്ത്രീകളുടെ നാഥന്മാരാണ്. അള്ളാഹു മനുഷ്യരിൽ ഒരു വിഭാഗത്തിന് മറ്റുള്ളവരേക്കാൾ കഴിവു കൊടുത്തതിനാലും പുരുഷന്മാർ അവരുടെ ധനം ചെലവഴിക്കുന്നതിനാലും ആണ് ഇത്.

അങ്ങനെ സ്ത്രീകളുടെ മേൽ കുതിരകേറുന്നു. എന്നാൽ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുന്നുവെങ്കിൽ അവരെ ഗുണദോഷിക്കുക. കിടപ്പറകളിൽ നിന്ന് അവരുമായി അകന്നുനിൽക്കുക. അടിക്കുകയും ചെയ്യുക.

അങ്ങനെ അവൾ നിങ്ങളെ അനുസരിക്കുന്നുവെങ്കിൽ പിന്നെ. അവൾക്കെതിരെ നടപടികൾ ഒന്നും എടുക്കരുത്. ഇതാണ് ഇസ്‌ളാം മതം നിഷ്‌കർഷിക്കുന്നത്. ഇത്തരത്തിൽ കിടപ്പറ മാറാനും അടിക്കാനും ഉപദേശിക്കുന്നു.

ഇത്തരത്തിൽ ലൗജിഹാദിൽ പെട്ടാൽ തല്ലിയാലോ മറ്റൊരു പെണ്ണിനെ കൊണ്ടുവന്നാലോ ഒന്നും ചെയ്യാനാവില്ലെന്ന് എല്ലാ മതക്കാരായ അമ്മമാരും പെങ്ങന്മാരും ഇക്കാര്യം ഓർക്കണം - ഡോ. മാരിയോ ജോസഫ് പറയുന്നു. ക്രിസ്ത്യൻ ഹെൽപ് ലൈൻ സോഷ്യൽ മീഡിയയിലുടെ നൽകിയ മാരിയോയുടെ വീഡിയോ ക്‌ളാസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.