- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തറിനകത്ത് വ്യവസായിക സംരംഭങ്ങൾക്ക് നേതൃത്വം ഡോ. എംപി ഹസൻ കുഞ്ഞിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ദോഹ : വ്യാവസായിക രംഗത്തും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തും മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ഡോ. എംപി ഹസൻ കുഞ്ഞിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഖത്തറിലും ഇന്ത്യയിലും ഡോക്ടർ ഹസൻ കുഞ്ഞി നേതൃത്വം നൽകുന്ന സംരംഭങ്ങളും സേവന പ്രവർത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് സംഘടന ഗ്ലോബൽ പ്രസിഡന്റ് ഡോ. എസ്. സെൽവിൻ കുമാർ പറഞ്ഞു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡന്റ്, ആന്റി സ്മേക്കിങ് സൊസൈറ്റി ചെയർമാൻ എന്നീ നിലകളിലും ശ്രദ്ധേയമായ സാന്നിധ്യമാണ് അടയാളപ്പെടുത്തുന്നത്. കൂടാതെ ഖത്തറിനകത്തും പുറത്തും നിരവധി വ്യവസായിക സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നത് മാതൃകപരമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി. കുമരൻ അവാർഡ് സമ്മാനിച്ചു. ഡോ. എസ്. സെൽവിൻ കുമാർ അവാർഡ് ജേതാവിന്
ദോഹ : വ്യാവസായിക രംഗത്തും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തും മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ഡോ. എംപി ഹസൻ കുഞ്ഞിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.
കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഖത്തറിലും ഇന്ത്യയിലും ഡോക്ടർ ഹസൻ കുഞ്ഞി നേതൃത്വം നൽകുന്ന സംരംഭങ്ങളും സേവന പ്രവർത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് സംഘടന ഗ്ലോബൽ പ്രസിഡന്റ് ഡോ. എസ്. സെൽവിൻ കുമാർ പറഞ്ഞു.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡന്റ്, ആന്റി സ്മേക്കിങ് സൊസൈറ്റി ചെയർമാൻ എന്നീ നിലകളിലും ശ്രദ്ധേയമായ സാന്നിധ്യമാണ് അടയാളപ്പെടുത്തുന്നത്. കൂടാതെ ഖത്തറിനകത്തും പുറത്തും നിരവധി വ്യവസായിക സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നത് മാതൃകപരമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി. കുമരൻ അവാർഡ് സമ്മാനിച്ചു. ഡോ. എസ്. സെൽവിൻ കുമാർ അവാർഡ് ജേതാവിന് ലിങ്കൺ എക്സലൻസ് ബാഡ്ജ് സമ്മാനിച്ചു. കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് എം.എസ് ബുഖാരി, ഐ.ബി.പി.സി ജനറൽ സെക്രട്ടറി സുമിത് മൽഹോത്ര എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു.
കണ്ണൂർ ജില്ലയിലെ പഴയങ്ങാടി സ്വദേശിയായ അബ്ദുറഹ്മാൻ ഫാത്തിമ ഭമ്പതികളുടെ പതിനൊന്ന് മക്കളിൽ ഏഴാമനായി ജനിച്ച ഡോ. എംപി ഹസൻ കുഞ്ഞി നിരന്തര പരിശ്രമത്തിലൂടെയാണ് തന്റെ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്തത്. പി.വി സുഹ്റാബിയാണ് ഭാര്യ, സാഹിറ, ഹസീബ, അമീറ, ഹാഫിസ് എന്നിവർ മക്കളാണ്.