- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരം വൈഭവമാകുന്ന ഭാരതീയ പൈതൃകം'- കെ.എച്ച്.എൻ.എ കൺവൻഷനിൽ ഡോ. എൻ. ഗോപാലകൃഷ്ണൻ പ്രസംഗിക്കുന്നു
ഡാലസ്: മന്വന്തരങ്ങളുടെ മഹിമകൊണ്ട് മഹത്തരമായ ഭാരതീയ പൈതൃകത്തിന്റെ സമഗ്രമായ സംഭാവനകളേയും കാലികമായ പ്രസക്തിയേയും കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടറും പ്രശസ്ത മലയാള ശാസ്ത്ര ഗവേഷകനുമായ ഡോ. എൻ. ഗോപാലകൃഷ്ണൻ കെ.എച്ച്.എൻ.എ ഡാലസ് കൺവൻഷനിൽ പ്രസംഗിക്കുന്നു. ഡോ. എൻ. ഗോപാലകൃഷ്ണൻ കഴിഞ്ഞ നാലു ദശകങ്ങളായി
ഡാലസ്: മന്വന്തരങ്ങളുടെ മഹിമകൊണ്ട് മഹത്തരമായ ഭാരതീയ പൈതൃകത്തിന്റെ സമഗ്രമായ സംഭാവനകളേയും കാലികമായ പ്രസക്തിയേയും കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടറും പ്രശസ്ത മലയാള ശാസ്ത്ര ഗവേഷകനുമായ ഡോ. എൻ. ഗോപാലകൃഷ്ണൻ കെ.എച്ച്.എൻ.എ ഡാലസ് കൺവൻഷനിൽ പ്രസംഗിക്കുന്നു.
ഡോ. എൻ. ഗോപാലകൃഷ്ണൻ കഴിഞ്ഞ നാലു ദശകങ്ങളായി വടക്കേ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലും, പൊതുവേദികളിലും വേദസംസ്കാരത്തിന്റെ വൈജ്ഞാനിക വൈപുണ്യത്തെക്കുറിച്ച് അസംഖ്യം പ്രഭാഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ അഭ്യർത്ഥന മാനിച്ച് ഒരു ചെറിയ ഇടവേളയ്ക്കുശേഷം അമേരിക്കയിലെത്തുന്ന അദ്ദേഹം ഭാരതീയ തത്വചിന്തയുടെ യുക്തിഭദ്രതയേയും, ദർശനങ്ങൾക്ക് മങ്ങലേൽപിക്കുന്ന ആചാരസംഹിതകളേയും അടിസ്ഥാനമാക്കി വിവിധ വേദികളിൽ അമേരിക്കൻ മലയാളികളുമായി സംവദിക്കുന്നു.
പ്രാപഞ്ചിക രഹസ്യങ്ങൾക്ക് ജനറ്റിങ് എൻജിനീയറിംഗിന്റെ പിൻബലത്തിൽ പുത്തൻ നിർവചനങ്ങളുമായി ശാസ്ത്രലോകം നടത്തുന്ന വിജ്ഞാന വിസ്ഫോനടനങ്ങളുടെ മുന്നിൽ പല സംഘടിത മതങ്ങളും പകച്ചു പിന്മാറുകയോ, കൂടുതൽ മൗലീകതയിലേക്ക് ചുരുങ്ങുകയോ ചെയ്യുന്ന ഇക്കാലത്ത് വേദസംസ്കാരം ഈ നൈതിക പ്രതിസന്ധിയെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നത് ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. പൗരാണിക ഭാരത ദർശനത്തിൽ മതസങ്കല്പത്തിന്റെ മേലങ്കികളൊന്നവും ഉണ്ടായിരുന്നില്ല. സംഘടിതമായ അനുചരവൃന്ദമുണ്ടായിരുന്നില്ല. പക്ഷെ കാലാന്തരത്തിൽ നിരവധി ദുരാചാരങ്ങളും, വിഭജനങ്ങളുമുണ്ടായെങ്കിലും പരമമായ ഉണ്മയെ കണ്ടെത്താനുള്ള ഋഷി പരമ്പരയുടെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല.
അത്തരത്തിലുള്ള ഒരു യാത്രികന് ലൗകിക യാഥാർത്ഥ്യങ്ങളുടെ നടുവിൽ നിന്നുകൊണ്ടുതന്നെ തന്റെ സത്യാന്വേഷണം തുടരാമെന്ന് ഭാരതീയ പൗതൃകം ഉറപ്പിച്ചുപറയുന്നു. ലൗകികതയും ആദ്ധ്യാത്മികതയും സമന്വയിപ്പിക്കുന്ന സർഗ്ഗാത്മകമായ സമ്മേളനവേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതിക്കുവേണ്ടി റ്റി.എൻ. നായർ, റെനിൽ രാധാകൃഷ്ണൻ, ഗണേശ് നായർ എന്നിവർ അറിയിച്ചു. സുരേന്ദ്രൻ നായർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.