കോട്ടയം: വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്നും വിദ്യാർത്ഥികൾ സമൂഹത്തിൽ മാറ്റത്തിന്റെ ചാലക ശക്തിയായി പ്രവർത്തിക്കണം എന്നും ഡോ. എൻ. ജയരാജ് എംഎ‍ൽഎ. അഭിപ്രായപ്പെട്ടു. കെ.എസ്.സി.(എം) കോട്ടയം ജില്ലാ കമ്മറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കെ.എസ്.സി.(എം) കോട്ടയം ജില്ലാ പ്രസിഡന്റ് റ്റോബി തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, സണ്ണി തെക്കേടം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണി എൻ. ബാബു, ഷാനു മഠത്തിക്കുഴി, സിദ്ധാർഥ് വി. മധു, ജെസ്റ്റിൻ ജോസഫ്, അക്ഷയ് വർക്കി, അരുൺ ബെന്നി, ഡാനി ജോസ് എന്നിവർ പ്രസംഗിച്ചു.