- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുർവേദ ശാലാക്യതന്ത്രം ഉപയോഗിച്ചുള്ള നേത്രരോഗ ചികിൽസകളും ഗവേഷണങ്ങളും ലോകപ്രശസ്തനാക്കി; ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡി; ആയുർവേദ നേത്രരോഗ ചികിൽസാ വിദഗ്ധ ഡോ. എൻ.പി.പി നമ്പൂതിരിയുടെ വിടവാങ്ങലിൽ വിതുമ്പി കൂത്താട്ടുകുളം
കൂത്താട്ടുകുളം: പ്രശസ്ത ആയുർവേദ നേത്രരോഗ ചികിൽസാ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ഗവേഷണകേന്ദ്രം എംഡിയുമായ നെല്യക്കാട്ട് ഇല്ലത്ത് ഡോ. എൻ.പി.പി. നമ്പൂതിരി (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 5.50ന് ആയിരുന്നു അന്ത്യം. രോഗബാധിതനായി ഏറെ നാളായി ചികിൽസയിലായിരുന്നു. ആയുർവേദത്തിലെ നേത്രചികിത്സാ വിഭാഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഗവേഷകനായിരുന്നു ഡോ.എൻ.പി.പി.നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എൻ.പി.പി നമ്പൂതിരിയുടെ വേർപാട് ആയുർവേദത്തിലെ നേത്രചികിത്സാ മേഖലക്ക് കനത്ത നഷ്ടമാണ്. ആയുർവേദത്തിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുകയും നിരന്തരമായ ഗവേഷണത്തിലൂടെ നേത്രരോഗികൾക്ക് ആശ്വാസം പകരാൻ തന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുകയും ചെയ്ത പ്രതിഭാധനനായിരുന്നു ഡോക്ടർ എൻ.പി. പിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയുർവേദത്തിലെ ശാലാക്യതന്ത്രം ഉപയോഗിച്ചു നടത്തിയ നേത്രരോഗ ചികിൽസകളും ഗവേഷണങ്ങളുമാണ് ഡോ. എൻ.പി.പി. നമ്പൂതിരിയെ പ്രശസ്തനാക്കിയത്. ദേശീയ, രാജ്യാന്തര ത

കൂത്താട്ടുകുളം: പ്രശസ്ത ആയുർവേദ നേത്രരോഗ ചികിൽസാ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ഗവേഷണകേന്ദ്രം എംഡിയുമായ നെല്യക്കാട്ട് ഇല്ലത്ത് ഡോ. എൻ.പി.പി. നമ്പൂതിരി (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 5.50ന് ആയിരുന്നു അന്ത്യം. രോഗബാധിതനായി ഏറെ നാളായി ചികിൽസയിലായിരുന്നു. ആയുർവേദത്തിലെ നേത്രചികിത്സാ വിഭാഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഗവേഷകനായിരുന്നു ഡോ.എൻ.പി.പി.നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
എൻ.പി.പി നമ്പൂതിരിയുടെ വേർപാട് ആയുർവേദത്തിലെ നേത്രചികിത്സാ മേഖലക്ക് കനത്ത നഷ്ടമാണ്. ആയുർവേദത്തിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുകയും നിരന്തരമായ ഗവേഷണത്തിലൂടെ നേത്രരോഗികൾക്ക് ആശ്വാസം പകരാൻ തന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുകയും ചെയ്ത പ്രതിഭാധനനായിരുന്നു ഡോക്ടർ എൻ.പി. പിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയുർവേദത്തിലെ ശാലാക്യതന്ത്രം ഉപയോഗിച്ചു നടത്തിയ നേത്രരോഗ ചികിൽസകളും ഗവേഷണങ്ങളുമാണ് ഡോ. എൻ.പി.പി. നമ്പൂതിരിയെ പ്രശസ്തനാക്കിയത്. ദേശീയ, രാജ്യാന്തര തലങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2006ൽ സംസ്ഥാന സർക്കാരിന്റെ വാഗ്ഭടാനന്ദ പുരസ്‌കാരത്തിന് അർഹനായി. കേന്ദ്ര ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ വിദ്യാപീഠിലെ ഗുരു ആയും പ്രവർത്തിക്കുകയായിരുന്നു.
കൂത്താട്ടുകുളം നെല്യക്കാട്ട് പരമേശ്വരൻ നമ്പൂതിരിയുടെയും പൈങ്ങോട്ടില്ലത്ത് പാർവതി അന്തർജനത്തിന്റെയും മകനായി 1949 ഒക്ടോബർ 29നു ജനിച്ചു. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽനിന്നു ബിരുദം നേടി. 1977ൽ ആയുർവേദ ഡോക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിലാണു ദീർഘകാലം സേവനമനുഷ്ഠിച്ചത്.
കോട്ടയം ജില്ലാ ചീഫ് മെഡിക്കൽ ഓഫിസറായി 2004ൽ സർവീസിൽ നിന്നു വിരമിച്ച ശേഷം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീധരീയം ആശുപത്രിയിൽ ചുമതലയേറ്റു. സംസ്‌കാരം സർക്കാർ ബഹുമതികളോടെ നടത്തി.
ഭാര്യ: അമനകര പുനത്തിൽ ഇല്ലത്ത് ജയശ്രീ പി. നമ്പൂതിരി. മക്കൾ: ഡോ. ശ്രീകല, ശ്രീരാജ്, ഡോ. ശ്രീകാന്ത് (ഗവ. ആയുർവേദ ആശുപത്രി തൊടുപുഴ), ശ്രീദേവി. മരുമക്കൾ: ബിജു പ്രസാദ് (സിഇഒ ശ്രീധരീയം), ശ്രുതി, ഡോ. അഞ്ജലി, ഉദനേശ്വരപ്രസാദ്.

