- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മലിനജല ശുദ്ധീകരണ സാങ്കേതിക വിദ്യ വികസിപ്പിക്കുവാനുള്ള ഗവേഷണത്തിൽ നിർണായക പങ്കു വഹിച്ചു; വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രൊഫഷണൽ എഞ്ചിനീയർ പുരസ്‌കാരം നേടി മലയാളി എഞ്ചിനീയറായ ഡോ. രാജ് കുറുപ്പ്
വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഈ വർഷത്തെ പ്രൊഫഷണൽ എഞ്ചിനീയർ അവാർഡിന് അർഹനായത് മലയാളി എഞ്ചിനീയർ. പെർത്തിൽ എൻവയോൺമെന്റൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഡോ. രാജ് കുറുപ്പിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.
ഓസ്ട്രേലിയയിലെ എഞ്ചിനീയർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഇൻസ്റ്റിടൂഷൻ ഓഫ് എഞ്ചിനിയേർസ് ഓസ്‌ട്രേലിയ സംഘടിപ്പിച്ച പുരസ്‌കാരത്തിനാണ് ഡോ. രാജ് കുറുപ്പ് അർഹനായത്. വ്യാവസായിക മേഖലയിൽ മലിനജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കാൻ വേണ്ട ഗവേഷണം നടത്തുന്നതിൽ ഡോ. രാജ് കുറുപ്പ് നേതൃത്വം വഹിച്ചിരുന്നു.
ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ ശുദ്ധീകരിക്കുകയും ഇതുവഴി സമീപപ്രദേശങ്ങളിലെ നദികളിലെ ജലം മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യാനുള്ള സാങ്കേതിക വിദ്യകളാണ് ഇദ്ദേഹം ആവിഷ്‌കരിച്ചത്. കൂടാതെ യുവ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും പരിശീലനം നൽകുകയും ഇവർക്ക് തൊഴിൽ നേടാനായി പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.
ഈ സംഭാവനകളെല്ലാം കണക്കിലെടുത്താണ് ഡോ. രാജ് കുറുപ്പ് ഈ പുരസ്‌കാരത്തിന് അർഹനായത്.