ദുബൈ: ശിഥിലമായ് കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ വിളക്കി ചേർത്തുകൊണ്ട് പോകുന്നതിനും മാതാപിതാക്കൾക്ക് മക്കളോടുള്ള ബന്ധത്തിന് കരുത്തേകുന്നതിനും ഏറെ സഹായകമായ പ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഡോ: രജിത് കുമാർ 28/10/2016 വെള്ളിയാഴ്ച ദുബൈയിൽ.

ദുബൈ കെ.എം.സി.സി ഐ സ്മാർട്ട് വിംഗും വനിതാ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന 'എ റിയാലിറ്റി ഷോ വിത്ത് Dr: രജിത് കുമാർ' എന്ന പരിപാടിയിലാണ് അദ്ദേഹം സംബന്ധിക്കുന്നത്. കുടുംബമൊത്ത് താമസിക്കുന്ന എല്ലാവരും പങ്കെടുക്കാൻ ശ്രദ്ധിക്കണമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ അറിയിച്ചു.

ദുബൈ അൽ ബറാഹയിലെ ദുബൈ ഹോസ്പിറ്റലിനടുത്ത വുമൺസ് അസോസിയേഷൻ ഹാളിൽ വച്ച് വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെയാണ് റിയാലിറ്റി ഷോ. ''പൊക്കിൾകൊടി ബന്ധത്തിന്റെ വിലയറിയുക ' (know your cord) എന്ന വിഷയത്തിൽ നടക്കുന്ന ഷോ പതിവ് പ്രഭാഷണ രീതിയിൽ നിന്ന് ഭിന്നമാവും.12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് ആശയ വിനിമയത്തിനവസരമുണ്ടാകും.

മുൻകൂട്ടി പേർ റെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. സൗകര്യപ്രദമായ രീതിയിൽ ഷോയിൽ പങ്കെടുക്കുന്നതിന് വേണ്ട എല്ലാ സജജീകരണങ്ങളും ഏർപ്പെടുത്തുമെന്ന് ഐ സ്മാർട്ട് വിങ് ചെയർമാൻ അബ്ദുൽ ഖാദർ അരിപ്പാമ്പ്രയും വനിതാ വിങ് ചെയർപേഴ്‌സൺ സഫിയാ മൊയ്തീൻ (സാബീൽ) എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 055 8198785