മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിച്ച ഡോ. രാമൻ മാരാർ മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ മെൽബണിലെ മലയാളി ഫുട്‌ബോൾ ടീം ആയ മോഹൻലാൽ മൊസ്റ്റാഷ് ടീം ജേതാക്കൾ ആയി. ജൂൺ 21 നു മെൽബണിലെ കീസ്ബറോയിൽ നടന്ന ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ ടീം ഹണ്ടിങ് ഡെയിലിനെതിരെ 42 എന്ന ഗോൾ നിലയിൽ ആണ് മോഹൻലാൽ മൊസ്റ്റാഷ് കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ടീം ഹണ്ടിങ് ഡെയിൽ,  രാജ് കൃഷ്ണൻ, ജിസ് തോമസ് എന്നിവർ നേടിയ ഗോളുകളിൽ 2 0 എന്ന ഗോൾ നിലയിൽ വ്യക്തമായ ലീഡ് നേടി. രണ്ടാം പകുതിയിൽ മോഹൻലാൽ മൊസ്റ്റാഷ് ടീമിലെ അതുൽ സജീവൻ  (2), കിരൺ നെരിക്കുഴി(1), അച്ചു സെബാസ്റ്റ്യൻ (1) എന്നിവർ നേടിയ 4 ഗോളുകളിൽ വിജയം കരസ്തമാക്കുകയായിരുന്നു.

ടീം ഹണ്ടിങ് ഡെയിലിലെ ജിസ് തോമസ്, ഹരീഷ് കുമാർ എന്നിവർ 5 ഗോൾ വീതം വാങ്ങി ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി.  ടീം ഹണ്ടിങ് ഡെയിലിലെ തന്നെ ജിസ് തോമസ് ആണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുത്തത്.

മോഹൻലാൽ മൊസ്റ്റാഷ്  ടീമിന്റെ ആരാധകർ മീശകൾ വച്ച് വന്നത് കൗതുകം ഉണർത്തി. രണ്ടു ടീമിന്റെയും ആരാധകർ അടക്കം ഒരു വൻ ജനാവലി മത്സരം കാണാൻ എത്തിയിരുന്നു. മെൽബണിലെ എട്ടു മലയാളീ സോക്കർ ക്ലബ്ബുകൾ ആയ തെക്കൻ ക്രൂസ്, നോർത്തേൺ വാരിയേർസ്, മെൽബൺ റെഡ് ബാക്ക്‌സ്, മെൽബൺ സ്റ്റാർസ് എസ്സെണ്ടൻ, ടി എസ് ഇലവൻ, ടീം ഹണ്ടിങ്‌ഡെയിൽ, കേരള സ്‌പോര്ട്‌സ് ക്ലബ്, മോഹൻലാൽസ് മൊസ്റ്റാഷ് എന്നീ ടീമുകൾ ആണ് മാറ്റുരച്ചത്. മെയ് 29 മുതൽ ജൂൺ 21 വരെ ആയിരുന്നു മത്സരങ്ങൾ.  

മലയാളി അസോസിയേഷൻ സ്ഥാപകനും പേട്രനും ആയ ഡോ. രാമൻ മാരാരുടെ അനുസ്മരണാർഥം  ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത്. മെൽബണിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആയ  IHNA യും, ഡാണ്ടിനോങ്ങിലെ ചിള്ളി ബൗൾ റെസ്‌റ്റൊറെന്റും  ആണ് പ്രധാന സ്‌പോൺസേർസ്.


മത്സരങ്ങൾക്ക് ശേഷം ക്രാൻബേൺ MP ജൂഡ് പെരേര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓഗസ്റ്റ് 16 നു സ്പ്രിങ് വെയിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന മലയാളി അസോസിയേഷൻ ഓണാഘോഷങ്ങളിൽ വിജയികളെ ഏഷ്യാനെറ്റ് സിനിമാല താരങ്ങൾ ആദരിക്കും.

മെൽബണിലെ ഓണാഘോഷങ്ങളിലും ഏഷ്യാനെറ്റ് സിനിമാല സ്റ്റാർ സിങ്ങർ അവതരിപ്പിക്കുന്ന ഹാസ്യ, സംഗീത, നൃത്ത പരിപാടികളിലും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.mavaustralia.com.au എന്നാ വെബ്‌സൈറ്റിലോ, തോമസ് വതപ്പള്ളി (0412 126 009) / സജി മുണ്ടക്കൻ (0435 901 661) എന്ന നമ്പരുകളിലൊ ബന്ധപ്പെടുക.