മെൽബൺ : മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന ഡോക്ടർ രാമൻ മാരാർ മെമോറിയൽ സോക്കർ ടൂർണമെന്റ് മെയ് 31, ജൂൺ 7, 8, 14, 21 എന്നീ തീയതികളിൽ ഡാണ്ടിനോങ്ങിലുള്ള കീസ്ബറോ  റ്റാറ്റെർസൻ പാർക്ക് ഗ്രൌണ്ടിൽ വച്ച് നടത്തപ്പെടും. മെൽബണിലെ എട്ടു മലയാളീ സോക്കർ ക്ലബ്ബുകൾ ആയ തെക്കൻ ക്രൂസ്, നോർത്തേൺ വാരിയേർസ്, മെൽബൺ റെഡ് ബാക്ക്‌സ്, മെൽബൺ സ്റ്റാർസ് എസ്സെണ്ടൻ, ടി എസ് ഇലവൻ, ടീം ഹണ്ടിങ്‌ഡെയിൽ, കേരള സ്‌പോര്ട്‌സ് ക്ലബ്, മോഹൻലാൽസ് മൊസ്റ്റാഷ് എന്നീ ടീമുകൾ ആണ് മാറ്റുരക്കുന്നത്.

മലയാളി അസോസിയേഷൻ സ്ഥാപകനും പേട്രനും ആയ ഡോക്ടർ രാമൻ മാരാരുടെ അനുസ്മരനാർഥം  ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.  രാവിലെ ഒമ്പത് മണിക്ക് മത്സരങ്ങൽ ആരംഭിക്കും.  ജൂൺ 21 ന് ആണ് ഫൈനൽ മത്സരങ്ങൾ. ആയിരം ഡോളർ ഒന്നാം സമ്മാനവും, 250 ഡോളർ രണ്ടാം സമ്മാനവും ആണ്. മെൽബണിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആയ  IHNA യും, ഡാണ്ടിനോങ്ങിലെ ചിള്ളി ബൗൾ റെസ്‌റ്റൊറെന്റും  ആണ് പ്രധാന സ്‌പോൺസേർസ്.

ഫുട്‌ബോൾ പ്രേമികൾ ആയ മലയാളികൾക്ക് മത്സരം കാണാൻ ഉള്ള സൗകര്യവും ഉണ്ട്. Address :- Oval 1 - Tatterson Park,  Cheltenham Road, Keysborough South (behind Springers Leisure Cetnre) (Melway 89 A11). 2014 ലെ മാവ് സോക്കർ ടൂർണമെന്റ്  വൻ വിജയം ആയിരുന്നു. DnD കാൻബെറ, ഡാണ്ടിനോങ് റോയൽസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇന്നസെന്റ്, ജെറി ജോൺ, ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ എട്ടംഗ സ്പോർട്സ് കമ്മിറ്റിയും, 23 അംഗ മലയാളീ അസോസിയേഷൻ കമ്മിറ്റിയും ആണ്  ഈ വർഷത്തെ സോക്കർ മത്സരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾ www.facebook.com/malayaleevictoria എന്ന ഫേസ്‌ബുക്ക് പേജിലും www.mavaustralia.com.au എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.