- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളാ ലിറ്റററി സൊസൈറ്റി കേരളാ പിറവി ആഘോഷം; ഡോ.റീമാ എബി തോമസ് മലയാളി മങ്ക
ഡാളസ്: കേരളാ പിറവി ആഘോഷത്തോട് അനുബന്ധിച്ചു കേരളാ ലിറ്റററി സൊസൈറ്റി നടത്തിയ മലയാളി മങ്ക മൽസരത്തിൽ ഡോ.റീമാ എബി തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നവംബര് 5 ഞായറാഴ്ച വൈകീട്ടു ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കാ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, ഡോ എം വി പിള്ള, ലിറ്റററി അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) പ്രസിഡന്റ് ജോസ് ഓച്ചിലിൽ, ജോസിൻ ജോർജ് എന്നിവരും ഡാളസ്സിലെ പ്രമുഖ സാമൂഹ്യ സംസ്‌ക്കാരിക നേതാക്കന്മാരും പങ്കെടുത്തു. തനി കേരളീയ വേഷം ധരിച്ചു അണിഞ്ഞൊരുഞ്ഞി വന്നെത്തിയ മലയാളികളുടെ നിറഞ്ഞ സമ്മേളനത്തിൽ സെക്രട്ടറി ജോസെൻ ജോർജ് മലയാളി മങ്ക പ്രഖ്യാപനം നടത്തി. വർഷം തോറും നടത്തി വരുന്ന മലയാളി മങ്കക്കു കിരീടം അണിയിക്കൽ ചടങ്ങു മിസ്സസ് ഡോ.എം വി പിള്ള യാണ് നടത്തിയത്. പ്രവാസി മലയാളികളുടെ പ്രിയ എഴുത്തുകാരനായ എബി മക്കപ്പുഴയുടെയും, സുജ സെലിന്റെയും മകള
ഡാളസ്: കേരളാ പിറവി ആഘോഷത്തോട് അനുബന്ധിച്ചു കേരളാ ലിറ്റററി സൊസൈറ്റി നടത്തിയ മലയാളി മങ്ക മൽസരത്തിൽ ഡോ.റീമാ എബി തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
നവംബര് 5 ഞായറാഴ്ച വൈകീട്ടു ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കാ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, ഡോ എം വി പിള്ള, ലിറ്റററി അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) പ്രസിഡന്റ് ജോസ് ഓച്ചിലിൽ, ജോസിൻ ജോർജ് എന്നിവരും ഡാളസ്സിലെ പ്രമുഖ സാമൂഹ്യ സംസ്‌ക്കാരിക നേതാക്കന്മാരും പങ്കെടുത്തു.
തനി കേരളീയ വേഷം ധരിച്ചു അണിഞ്ഞൊരുഞ്ഞി വന്നെത്തിയ മലയാളികളുടെ നിറഞ്ഞ സമ്മേളനത്തിൽ സെക്രട്ടറി ജോസെൻ ജോർജ് മലയാളി മങ്ക പ്രഖ്യാപനം നടത്തി. വർഷം തോറും നടത്തി വരുന്ന മലയാളി മങ്കക്കു കിരീടം അണിയിക്കൽ ചടങ്ങു മിസ്സസ് ഡോ.എം വി പിള്ള യാണ് നടത്തിയത്. പ്രവാസി മലയാളികളുടെ പ്രിയ എഴുത്തുകാരനായ എബി മക്കപ്പുഴയുടെയും, സുജ സെലിന്റെയും മകളാണ് മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.റീമാ തോമസ്. റാന്നി മക്കപ്പുഴ കാരക്കാട്ടു ചെറുവാഴകുന്നേൽ കുടുംബാംഗമാണ്.