- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദരസംബന്ധിയായ കാൻസർ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ആരംഭിക്കും: ഡോ. രമേഷ്
കൊച്ചി: സംസ്ഥാനത്തെ ജില്ല ആശുപത്രികളിലും ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോക്ടമാർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. രമേഷ്. ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ രജത ജൂബിലി കോഫറൻസ് ഐഎംഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രാഥമിക തലം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സർക്കാർ ചികിത്സാ സേവനത്തിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ കഴിയണം. ഇതിനായി നവകേരളം പദ്ധതി വഴി സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. അടുത്തിടെ പുറത്തിറങ്ങിയ ദേശീയ കുടുംബാരോഗ്യ സർവേയിൽ കേരളത്തിൽ പ്രമേഹം, രക്തസമ്മർദം, കാൻസർ തുടങ്ങിയ രോഗങ്ങൾ വർധിക്കുതായി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ രോഗ നിർണ്ണയം നടത്തുകയും രോഗങ്ങൾ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ ഡോക്ടർമാർക്ക് ഐഎസ്ജി സംഘടനയുടെ എല്ലാ സഹക
കൊച്ചി: സംസ്ഥാനത്തെ ജില്ല ആശുപത്രികളിലും ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോക്ടമാർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. രമേഷ്. ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ രജത ജൂബിലി കോഫറൻസ് ഐഎംഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രാഥമിക തലം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സർക്കാർ ചികിത്സാ സേവനത്തിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ കഴിയണം. ഇതിനായി നവകേരളം പദ്ധതി വഴി സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. അടുത്തിടെ പുറത്തിറങ്ങിയ ദേശീയ കുടുംബാരോഗ്യ സർവേയിൽ കേരളത്തിൽ പ്രമേഹം, രക്തസമ്മർദം, കാൻസർ തുടങ്ങിയ രോഗങ്ങൾ വർധിക്കുതായി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ രോഗ നിർണ്ണയം നടത്തുകയും രോഗങ്ങൾ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ ഡോക്ടർമാർക്ക് ഐഎസ്ജി സംഘടനയുടെ എല്ലാ സഹകരണവും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഗ്യാസ്ട്രോഎൻട്രോളജി മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് പ്രൊഫ. വി. ബാലകൃഷ്ണന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. മുഖ്യാതിഥി ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി പ്രസിഡന്റ് പത്മശ്രീ ഡോ. ടി.എസ്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മുതിർന്ന അദ്ധ്യാപകർക്കും ഫാക്കൽറ്റി അംഗങ്ങൾക്കും ഗുരുപ്രണാമമർപ്പിച്ചു. ജിഐ എൻഡോസ്‌കോപ്പിയിലെ നൂതന സാങ്കേതികവിദ്യകളിൽ ഇന്ത്യൻ സംഭാവന എന്ന വിഷയത്തെക്കുറിച്ച് ഡോ. ടി.എസ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി.
സിഎംഇയുടെ ഭാഗമായി ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി കരൾ, പിത്താശയം, ചെറുകുടൽ, വൻകുടൽ, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാൻസർ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടന്നു.
രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ മുൻകരുതലുകൾ മുതൽ രോഗശമനം വരെയുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. യുവ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾക്കായി ആധുനിക എൻഡോസ്‌കോപ്പി നടപടികൾ വീഡിയോയിലൂടെ അവതരിപ്പിച്ചു. ഇആർസിപി പരിശോധനയ്ക്കുള്ള പരിശീലനം, എൻഡോസ്‌കോപ്പിക് ടെക്നീഷ്യന്മാർക്കും വിദ്യാർത്ഥികൾക്കും നഴ്സുമാർക്കുമായി പുതിയ ഉപകരണങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചുമുള്ള പരിശീലനവും നടന്നു. നൂറോളം അദ്ധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ നിരവധി പ്രബന്ധങ്ങളും അവതരിപ്പിച്ചു.
രജത ജൂബിലി സുവനീർ സൈനർജിയുടെ പ്രകാശനം ഐ.എസ്.ജി ദേശീയ പ്രസിഡന്റ് (ഇലക്ട്) ഡോ.നരേഷ് ഭട്ട് നിർവ്വഹിച്ചു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ പി.വി. ആന്റണി ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ പ്രസിഡന്റും ഓർഗനൈസിങ് ചെയർമാനുമായ ഡോ. സുനിൽ കെ മത്തായി, ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ സെക്രട്ടറിയും, ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ. ബിനോയ് സെബാസ്റ്റ്യൻ, കൊച്ചിൻ ഗട്ട് ക്ലബ്ബ് ചെയർമാൻ ഡോ. ജി.എൻ. രമേഷ്, ഡോ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെയും കൊച്ചിൻ ഗട്ട് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.