മുംബൈ: ഡോ റോബിൻ രാധാകൃഷ്ണന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ച് ഡോക്ടറെ പുറത്താക്കിയെന്ന റിപ്പോർട്ട് പുറത്ത്.കഴിഞ്ഞ ദിവസം മറ്റൊരു മത്സരാർത്ഥി ജാസ്മിനും ഷോയിൽ നിന്നും സ്വമേധയാ പുറത്ത് പോയിരുന്നു.ഇതിന് പിന്നാലെയാണ് റോബിനും പുറത്താകുന്നത്.ഇതോടെ സീസണിലെ തന്നെ ശക്തരായ രണ്ട് മത്സരാർത്ഥികളെയാണ് ഒരേ ആഴ്‌ച്ച നഷ്ടമാകുന്നത്.

റിയാസിനെ കൈയേറ്റം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് ബിഗ് ബോസ് ശിക്ഷ നടപടിയുടെ ഭാഗമായി സീക്രട്ട് റൂമിലേക്ക് മാറ്റിയ മത്സരാർഥിയായിരുന്നു റോബിൻ.എങ്കിലും റോബിന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന സൂചനയിലാണ് പ്രതിഷേധവുമായി ജാസ്മിൻ ഷോ വിട്ടത്.ഷോ വിടുന്നതിന് മുൻപ് ജാസ്മിൻ പറഞ്ഞ ഡയലോഗ് ഇപ്പോൾ അച്ചെട്ടായിരിക്കുകയാണ്.ജാസ്മിൻ ഷോയിൽ നിന്ന് വിട്ട് പോവുകയാണെങ്കിൽ ഡോ റോബിൻ രാധാകൃഷ്ണനും പെട്ടിയും തൂക്കി തന്റെ പിറകെ വരുമെന്നായിരുന്നു ജാസ്മിന്റെ വാക്കുകൾ.ഇതേ കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതും.

റിയാസിനെ കൈയേറ്റം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് ബിഗ് ബോസ് ശിക്ഷ നടപടിയുടെ ഭാഗമായി സീക്രട്ട് റൂമിലേക്ക് മാറ്റിയ മത്സരാർഥിയായിരുന്നു റോബിൻ.ശേഷം റോബിൻ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ വീട്ടിൽ അവശേഷിക്കുന്ന മറ്റ് മത്സരാർഥികളുടെ അഭിപ്രായവും ബിഗ് ബോസ് ആരാഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയെന്നതാണ്. ബിഗ് ബോസ് അണിയറപ്രവർത്തരുമായി ബന്ധപ്പെട്ടവരാണ് റോബിൻ എവിക്ടായെന്ന വിവരം പുറത്ത് വിട്ടത്.പ്രേക്ഷകർ ഒന്നടങ്കം റോബിന്റെ തിരിച്ച് വരവ് ശനിയാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

സീസൺ 2വിൽ രജിത് കുമാറിന് സംഭവിച്ചത് പോലെ തന്നെ മോഹൻലാൽ വന്ന ശേഷം സീക്രട്ട് റൂമിൽ നിന്നും സ്റ്റേജിലേക്ക് വിളിപ്പിച്ച് പുറത്താക്കുകയാണെന്ന് റോബിനോട് പറയുകയായിരുന്നു.വലിയൊരു ഫാൻബേസുള്ള മത്സരാർഥിയായതിനാൽ തന്നെ റോബിൻ പുറത്തായി കഴിയുമ്പോൾ പലരും ബിഗ് ബോസ് ഷോ കാണുന്നത് അവസാനിപ്പിച്ചേക്കും.

റോബിനെ തിരിച്ച് വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താൽപര്യമില്ലെന്നാണ് പരാതിക്കാരനായ റിയാസ് പറഞ്ഞത്. വീട്ടിൽ അവശേഷിക്കുന്നവരിൽ വളരെ കുറച്ച് പേർ മാത്രമാണ് റോബിനെ തിരിച്ച് കൊണ്ടുവരണമെന്ന വാദത്തിൽ ഉറച്ച് നിന്നത്.റോബിൻ തിരിച്ച് വരാനുള്ള സാധ്യത മണത്തതിനാലാണ് ജാസ്മിനും കഴിഞ്ഞ ദിവസം ഷോയിൽ നിന്നും സ്വയം പുറത്ത് പോയത്. കരഞ്ഞ് കാലുപിടിച്ച് തിരികെ വരുന്ന റോബിനൊപ്പം മത്സരിക്കുന്നത് തന്റെ സെൽഫ് റെസ്‌പെക്ടിനെ ബാധിക്കുമെന്നും ജാസ്മിൻ പറഞ്ഞിരുന്നു.

റോബിൻ പുറത്തായ ശേഷം സന്തോഷത്തോടെ ഗെയിം കളിക്കുകയായിരുന്നു ജാസ്മിൻ. എന്നാൽ ബിഗ് ബോസ് വീണ്ടും റോബിൻ വിഷയം പുനപരിശോധിക്കുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് ജാസ്മിന് കലിയിളകിയത്.റോബിൻ തിരികെ ഗെയിം കളിക്കാൻ എത്തിയാൽ പുറത്തുള്ള ആരാധകരുടെ എണ്ണം ഇരട്ടിക്കുമെന്ന് റിയാസിനും മനസിലായിട്ടുണ്ട്. ആ ആശങ്കയിലാണ് റിയാസും വീട്ടിൽ കഴിയുന്നത്.

റോബിനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നാൽ എതിർക്കുമെന്ന് റിയാസിന് പുറമെ വിനയ് മാധവും പറഞ്ഞിരുന്നു.റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ സോഷ്യൽമീഡിയകളിലും യുട്യൂബിലും റോബിനെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് വലിയ മുറവിളിയാണ് നടക്കുന്നത്.

രജിത്ത് കുമാറിനെ പുറത്താക്കിയപ്പോഴും വലിയ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. എന്നാൽ ശാരീരിക ഉപദ്രവം ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾക്ക് എതിരായതിനാൽ പുറത്താക്കുകയായിരുന്നു.റോബിന്റേയും എവിക്ഷൻ നടന്നുവെങ്കിൽ ശക്തരായ രണ്ട് മത്സരാർഥികൾ ബിഗ് ബോസ് വീട്ടിൽ പോയിരിക്കുകയാണ്. ഇനി അവശേഷിക്കുന്നവരിൽ ബ്ലെസ്ലി, ദിൽഷ, ലക്മിപ്രിയ തുടങ്ങിയവർക്കാണ് വിജയ സാധ്യത കൂടുതൽ.

അതേസമയം റിയാസ് ഈ ആഴ്ച പുറത്താകാനുള്ള സാധ്യതയുമുണ്ട്. റോബിൻ പ്രശ്‌നത്തിന് ശേഷം പ്രേക്ഷകരെല്ലാം റിയാസിന് നേരെ തിരിഞ്ഞിരിക്കുകയാണ്. ശക്തമായി തള്ളി മാറ്റിയതിനെ അടിച്ചുവെന്ന തരത്തിൽ റിയാസ് പരാതിപ്പെട്ടുവെന്നതാണ് കാരണം. മത്സരാർഥികൾ ഇപ്പോൾ രണ്ട് ഗ്രൂപ്പായാണ് മത്സരിക്കുന്നത്. വിനയ്, റിയാസ്, റോൺസൺ, അഖിൽ, സൂരജ് എന്നിവരാണ് ഒരു ഗ്രൂപ്പ്. ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവരാണ് മറ്റൊരു ഗ്രൂപ്പ്.

റോബിൻ ഇനി തിരിച്ച് വരില്ലെന്ന് അറിയുന്നതോടെ പലരും സടകുടഞ്ഞെഴുന്നേൽക്കുകയും ഇപ്പോഴെത്തെ രീതി മാറ്റി പിടിച്ച് പുതിയ കളികൾ കളിക്കാൻ തുടങ്ങുകയുമെല്ലാം ചെയ്യും.റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയപ്പോൾ തന്നെ ദിൽഷ അടക്കമുള്ളവർ ഒറ്റയ്ക്ക് നിന്ന് കളിക്കാനും വാദിക്കാനും തുടങ്ങിയിട്ടുണ്ട്.റോബിൻ എല്ലാത്തിനും മുമ്പിൽ നിൽക്കുന്നതിനാൽ മറ്റുള്ള മത്സരാർഥികൾ പ്രേക്ഷകരുടെ കണ്ണിൽ ഫ്രെയിമിന് പുറത്തായിരുന്നു.

ജാസ്മിന് പിന്നാലെ റോബിനും ബിഗ്‌ബോസ് ഹൗസിന് പുറത്തേക്ക് പോകുമ്പോൾ ഈ സീസണിനെത്തന്നെ അത് എങ്ങിനെ ബാധിക്കുമെന്ന ആകാംഷയിലാണ് പ്രേക്ഷകർ