- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണ്ട് പീലാത്തോസ് ചോദിച്ചു... യേശുവിനെ വേണോ... ബാറാബാസിനെ വേണോ..; ഇപ്പോൾ സുപ്രീംകോടതി ചോദിച്ചു. ഗോവിന്ദച്ചാമിയെ വേണോ.... സൗമ്യയുടെ മാതാപിതാക്കളെ വേണോ...: അറിയാതെ നമ്മുടെ പേട്ടുവക്കീലന്മാരുടെ മനസ്സുറങ്ങിപ്പോയി: അഭിവന്ദ്യ പിതാവിന്റെ അൾത്താര പ്രസംഗം വൈറലാക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: സൗമ്യയെന്ന പെൺകുട്ടിക്കുണ്ടായ ദുരന്തം. മനസ്സാക്ഷിയുള്ളവരുടെ മനസ്സിൽ എന്നും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന ആ പെൺകുട്ടിയുടെ അതിക്രൂരമായ കൊലപാതകത്തെ നീതിപീഠം വിലയിരുത്തിയതിനെ തുടർന്നുള്ള പ്രതികരണങ്ങൾ പലരീതിയിലാണ് പുറത്തുവരുന്നത്. പ്രതി ഗോവിന്ദച്ചാമിക്ക് കീഴ്‌ക്കോടതികൾ വിധിച്ച കൊലക്കയർ ഒഴിവായതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളാണ് എങ്ങും. പബ്ലിക് പ്രൊസിക്യൂഷൻ വാദത്തിന്റെ പോരായ്മകളാണ് കൊലക്കയറിൽ നിന്ന് ഊരിപ്പോകാൻ, സമീപകാലത്ത് കേരളംകണ്ട ഏറ്റവും ക്രൂരനായ കുറ്റവാളിക്ക് സഹായകമായതെന്ന വിലയിരുത്തൽ തുറന്നുപറഞ്ഞ് അഭിവന്ദ്യ മെത്രോപ്പൊലീത്ത ഡോ. സക്കറിയ മാർ തിയോഫിലോസ് അൾത്താരയിൽ വിശ്വാസികൾക്കുമുന്നിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. പണ്ട് പീലാത്തോസ് ചോദിച്ചതുപോലെ ഗോവിന്ദച്ചാമിയെയാണോ സൗമ്യയുടെ മാതാപിതാക്കളെയാണോ വിട്ടുതരേണ്ടതെന്ന് കോടതി ചോദിച്ചപ്പോൾ നമ്മുടെ പേട്ടുവക്കീലന്മാരുടെ മനസ്സുണങ്ങി പോയെന്ന തുറന്നുപറച്ചിലുമായി അഭവന്ദ്യപിതാവ് രംഗത്തെത്തിയതോടെ ഇതു
തിരുവനന്തപുരം: സൗമ്യയെന്ന പെൺകുട്ടിക്കുണ്ടായ ദുരന്തം. മനസ്സാക്ഷിയുള്ളവരുടെ മനസ്സിൽ എന്നും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന ആ പെൺകുട്ടിയുടെ അതിക്രൂരമായ കൊലപാതകത്തെ നീതിപീഠം വിലയിരുത്തിയതിനെ തുടർന്നുള്ള പ്രതികരണങ്ങൾ പലരീതിയിലാണ് പുറത്തുവരുന്നത്. പ്രതി ഗോവിന്ദച്ചാമിക്ക് കീഴ്‌ക്കോടതികൾ വിധിച്ച കൊലക്കയർ ഒഴിവായതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളാണ് എങ്ങും. പബ്ലിക്
പ്രൊസിക്യൂഷൻ വാദത്തിന്റെ പോരായ്മകളാണ് കൊലക്കയറിൽ നിന്ന് ഊരിപ്പോകാൻ, സമീപകാലത്ത് കേരളംകണ്ട ഏറ്റവും ക്രൂരനായ കുറ്റവാളിക്ക് സഹായകമായതെന്ന വിലയിരുത്തൽ തുറന്നുപറഞ്ഞ് അഭിവന്ദ്യ മെത്രോപ്പൊലീത്ത ഡോ. സക്കറിയ മാർ തിയോഫിലോസ് അൾത്താരയിൽ വിശ്വാസികൾക്കുമുന്നിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ.
പണ്ട് പീലാത്തോസ് ചോദിച്ചതുപോലെ ഗോവിന്ദച്ചാമിയെയാണോ സൗമ്യയുടെ മാതാപിതാക്കളെയാണോ വിട്ടുതരേണ്ടതെന്ന് കോടതി ചോദിച്ചപ്പോൾ നമ്മുടെ പേട്ടുവക്കീലന്മാരുടെ മനസ്സുണങ്ങി പോയെന്ന തുറന്നുപറച്ചിലുമായി അഭവന്ദ്യപിതാവ് രംഗത്തെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോ വൈറലായി.
മെത്രോപ്പൊലീത്തയുടെ ഭാഷണം ഇങ്ങനെ: പണ്ട് പീലാത്തോസ് ജനങ്ങളോട് ചോദിച്ചു. നിങ്ങൾക്ക് യേശുവിനെ വേണോ... ബാറാബാസിനെ വേണോ.. എന്ന്. ജനം ആർത്തു. ഞങ്ങൾക്ക് ബറബാസിനെ മതി... യേശുവിനെ വേണ്ടാ... എന്ന്.
ഇപ്പോൾ സുപ്രീംകോടതി ചോദിച്ചു. നിങ്ങൾക്ക് ഗോവിന്ദച്ചാമിയെ വേണോ.... നീതിക്കുവേണ്ടി ദാഹിക്കുന്ന സൗമ്യയുടെ മാതാപിതാക്കളെ വേണോ?
അധികാര വർഗം പറഞ്ഞു, ഗോവിന്ദച്ചാമിയെ പോലുള്ളവരെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.. അവരെയാണ് വേണ്ടത്.. എന്ന്. ലക്ഷക്കണക്കിന് പണം കൊടുത്തുകൊണ്ട് പൂനായിൽ നിന്ന് വക്കീലിനെ കൊണ്ടുവന്ന് വാദിച്ചപ്പോൾ.. അറിയാതെ നമ്മുടെ നമ്മുടെ പേട്ടുവക്കീലന്മാരുടെ മനസ്സുറങ്ങിപ്പോയി....
ഇത്തരത്തിൽ ഗോവിന്ദച്ചാമിക്ക് അനുകൂലമായുണ്ടായ കോടതിവിധിയിൽ കടുത്ത ഭാഷയിൽ പ്രതികരിക്കുകയാണ് അഭിവന്ദ്യ മെത്രോപ്പൊലീത്ത. ഇക്കാര്യത്തിൽ പബഌക് പ്രൊസിക്യൂട്ടർമാരെ നിയോഗിച്ചതിൽ സംസ്ഥാന സർക്കാരിന് വീഴ്ചപറ്റിയെന്ന മട്ടിൽ പ്രചരണം കൊഴുക്കുകയും വാദിക്കേണ്ടതുപോലെ തെളിവുകൾ നിരത്തി കുറ്റകൃത്യം സ്ഥാപിച്ചെടുക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന വിമർശനം ഉയരുമ്പോഴുമാണ് നിശിത വിമർശനവുമായി മെത്രോപ്പൊലീത്ത എത്തുന്നത്.
സക്കറിയ മാർ തിയോഫിലോസിന്റെ പ്രസംഗം ഇങ്ങനെ: