സമൂഹ മാധ്യമ രംഗത്ത് ഞാൻ അത്രയൊന്നും പ്രത്യക്ഷപെട്ടിട്ടില്ല. എന്താണ് അങ്ങനെ എഴുതാത്തതെന്നു സുഹൃത്തുക്കൾ പലരും എന്നോട് ചോദിക്കാറുണ്ട്... പ്രവർത്തിയാണ് ഏറ്റവും വലിയ ദൈവം എന്ന മൂല്യം കരുതിപോയിരുന്നതുകൊണ്ടായിരിക്കണം ഒന്നും പറയാതെ ഇത്രയും നാൾ മുന്നോട്ടു നീങ്ങിയത്.. പക്ഷെ.... ഇപ്പോൾ കുറിച്ച് തുടങ്ങുകയാണ്....

എഴുതാതിരിക്കാൻ വയ്യ...... ഇന്നിവിടെ ഡോക്ടർമാരുടെ സമരമാണ്.... എല്ലായിടത്തും. കാരണം ഒരു ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നു കാരണങ്ങളിലേക്കോ, വിശകലനങ്ങളിലേക്കോ പോകുന്നില്ല. പക്ഷേ പാടില്ല എന്ന് മാത്രം പറയുന്നു. ഒഴിവാക്കേണ്ടതായിരുന്നു. ഞാൻ എന്നും എന്റെ സ്വപ്നങ്ങളുടെ പിറകെ ആയിരുന്നു. എന്റെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരങ്ങൾ കരവാളൂർ പി. എച്. സിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും... ഇന്ന് സംസ്ഥാനത്തെ മുഴുവൻ ആശുപത്രികൾക്കും പുനലൂർ താലൂക്കാശുപത്രി ഒരു ചൂണ്ടു പലകയാണെന്നു പറയുന്നു..... പലരും.... പലയിടത്തും...... ഇത്തരം ചൂണ്ടു പലകകൾ ആവർത്തിക്കേണ്ടെ ?എല്ലായിടത്തും... ?

1996 ലാണ് ഞാൻ സംസ്ഥാന ആരോഗ്യ വകുപ്പിൽ ജോലിക്ക് കയറുന്നതു. അന്ന് ഡി. എം. ഒ ഡോ. ബാബു വർഗീസ് സാർ ആയിരുന്നു. അന്ന് സാർ എന്നോട് പറഞ്ഞ ഒരു വാചകം വാചകമുണ്ട്........ 'എടാ നിന്റെ മുന്നിൽ എത്തുന്ന ആരും നിന്റെ ആരുമല്ലായിരിക്കാം...... നിന്റെ അച്ഛനല്ല..... നിന്റെ അമ്മയല്ല...... നിന്റെ ഭാര്യ അല്ല ..... നിന്റെ സഹോദരനല്ല..... നിന്റെ മകളല്ല.... നിന്റെ സുഹൃത്തല്ല..... പക്ഷേ നീ ഒന്നു ഓർത്തോളണം അവൻ ആരുടെയെങ്കിലും അച്ഛനോ., അമ്മയോ, മകളോ, സഹോദരനോ, സുഹൃത്തോ ഒക്കെ ആയിരിക്കും. ഒരുപാട് അർത്ഥവ്യാപ്തിയുള്ള വാക്കുകളാണിത്. നിർഭാഗ്യവശാൽ അത് നമ്മളാരും മനസിലാക്കുന്നില്ല.

നമ്മുടേതല്ലാതായിട്ടുള്ളവർക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് നമ്മൾ പബ്ലിക് സെർവന്റ്‌സ് അതാണ് നമ്മൾ. പക്ഷേ യാഥാർഥ്യമോ ? ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണുന്നവരിൽ എന്നും ഞാനും ഉണ്ടായിരുന്നു. അങ്ങനെ സ്വപ്നം കാണുന്നത് വലിയ മാറ്റത്തിനാണെങ്കിലോ...? അത്തരത്തിലുള്ള വലിയ മാറ്റമാണ് ഇന്നിവിടെ നടന്നു കൊണ്ടിരിക്കുന്നത്... കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നെ പോലെയുള്ളവരുടെ സ്വപ്നങ്ങൾ മണ്ണിലേക്ക് ഇറങ്ങി വന്നതിന്റെ നേരാണ്.

ഇതുവരെ 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ/ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനു കുറഞ്ഞത് 3 ഡോക്ടർമാർ /4സ്റ്റാഫ് നേഴ്‌സ്മാർ / 2 ഫർമസിസ്റ്റുകൾ /ലബോറട്ടറി സംവിധാനം /ലാബ് ടെക്നിഷ്യൻ/ജനങ്ങൾക്കാവശ്യമായ ലഹഹമ പ്രാഥമിക സൗകര്യങ്ങളും, പ്രാഥമിക വിവര ശേഖരണ സംവിധാനം ജീവിത ശൈലി രോഗങ്ങൾക്ക് സമ്പൂർണ സൗജന്യ പരിശോധന /പുരുഷനും സ്ത്രീകൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങൾ മിനിഹാൾ, പൂന്തോട്ടങ്ങൾ, കുടിവെള്ളം, ടീവീ, ഇടമുറിയാതെ ഉള്ളഎ മരുന്ന് വിതരണം, വ്യായാമം, യോഗ മുതലായവയ്ക്കുള്ള സൗകര്യങ്ങൾ ഫീൽഡിൽ ആരോഗ്യ സേനയുടെ സാന്നിധ്യം...... നീളുന്ന പട്ടിക..... ഒരു കാലത്തു സ്വപ്നങ്ങൾ മാത്രമായിരുന്നത് ഇന്ന് യാഥാർഥ്യമാകുന്നു അന്ന് അസാധ്യമായിരുനനത് ഇന്ന് സാധ്യമാകുന്നു.

പുതിയതായി 500 ഫാമിലി ഹെൽത്ത് സെന്ററുകൾ കൂടി തുടങ്ങാൻ പോകുന്നു. ഇത് വലിയ മുന്നേറ്റമാണ് ആ ആവേശത്തിലാണ് എല്ലാവരും നാടുമുഴുവൻ... 1കോടി 20ലക്ഷം രൂപ വരെ വാർഷിക പദ്ധതി ഇതിനായി നീക്കിവച്ച പഞ്ചായത്തുകൾ ഉണ്ട്. അനവധി.... ഈ മാറ്റത്തിന്റെ ആവേശത്തിന് ഒപ്പം നിൽക്കേണ്ടത് കാലഘട്ടം ആവിശ്യപെടുന്നതല്ലേ..... ? നമുക്ക് മുൻപേ നടന്നു നീങ്ങിയവർ ചവിട്ടി മെതിച്ചു ചതച്ചരച്ചു ഇട്ടിട്ടു പോയ ഒരു സംവിധാനം അതായിരുന്നു ആരോഗ്യവകുപ്പ്..... ഒരു മാറ്റം ആഗ്രഹിക്കുന്നു എല്ലാവരും സത്യം.

ഒരു ഡോക്ടർ 300 രോഗികളെ എങ്കിലും പ്രതിദിനം പരിശോധക്കുകയും ഒരു പഞ്ചായത്തിന്റെ പൊതുജന ആരോഗ്യ സംവിധാനത്തിന്റെ കാവൽക്കാരനായി നിൽക്കുകയും ചെയ്തിട്ടുണ്ട് ഞാനും..... എന്നെ പോലെ പലരും. പക്ഷേ ഇന്ന് ഈ ദിനത്തിൽ എന്റെ സഹപ്രവർത്തകർ പണിമുടക്കുമ്പോൾ ഭീതി തോന്നുന്നു. പൊതുസമൂഹവും ആധുനിക വിഷ്വഗ്വരന്മാരും തമ്മിലുള്ള വിടവ് കൂടി വന്നിട്ടുണ്ട്, കഴിഞ്ഞ കാലങ്ങളിൽ. എല്ലാ വിളക്കി ചേർക്കാനുള്ള അവസാനത്തെ അവസരം..... ആദ്യത്തെയും.... തല്ലികെടുത്തരുതേ ഞങ്ങളുടെ സ്വപ്നങ്ങളെ...........