- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെ മകൻ തിരിച്ചു വന്നിരിക്കുന്നു ഉമ്മീ..അന്ന് പോയ അറുപത് കുഞ്ഞുങ്ങൾ ഇനി തിരിച്ച് വരില്ലല്ലോ? ആ വാക്കുകൾ കേട്ട് വേദിയിൽ വെച്ച് ഞാനറിയാതെ കണ്ണ് നിറഞ്ഞൊഴുകി..; കള്ളക്കേസിൽ യോഗി സർക്കാർ ജയിലിലടച്ചിരുന്ന ഡോ: കഫീൽ ഖാനുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ഡോ: ഷിംന അസീസ്
തിരുവനന്തപുരം: ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തിൽ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചതിന് കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ച ഡോക്ടർ കഫീൽ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചിരുന്നത്. ജാമ്യം ലഭിച്ച ശേഷം അദ്ദേഹം പറഞ്ഞത് തന്നെ യോഗി സർക്കാർ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ്. കേരളത്തിൽ നിന്നുള്ള പിന്തുണക്ക് അടക്കം അദ്ദേഹം നന്ദി അറിയിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യം കേരളത്തിൽ ലഭിക്കുമെന്നാണ് ഡോ. കഫീൽ ഖാൻ പറഞ്ഞത്. എന്തായാലും ജയിലിൽ നിന്നും പുറത്തിറങ്ങിയ ഡോ. കഫീൽഖാൻ ആദ്യമായി കേരളത്തിലെത്തി. ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കയാണ് മലപ്പുറത്തെ പ്രശസ്ത ഡോക്ടർ. ഷിംന അസീസ്. ഷിംനയുടെ ഫേസ്‌ബുക്ക് കുറിപ്പ് സൈബർ ലോകത്ത് വൈറലായിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഡോ. കഫീൽ ഖാനെ ഈ ആയുസ്സിൽ നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. സ്വപ്നം പോലും കാണാൻ മറന്ന മഹാഭാഗ്യം ഇന്ന് സഫലമായി. ജീവിതത്തിൽ ഏറ്റവും ആരാധന തോ
തിരുവനന്തപുരം: ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തിൽ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചതിന് കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ച ഡോക്ടർ കഫീൽ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചിരുന്നത്. ജാമ്യം ലഭിച്ച ശേഷം അദ്ദേഹം പറഞ്ഞത് തന്നെ യോഗി സർക്കാർ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ്. കേരളത്തിൽ നിന്നുള്ള പിന്തുണക്ക് അടക്കം അദ്ദേഹം നന്ദി അറിയിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യം കേരളത്തിൽ ലഭിക്കുമെന്നാണ് ഡോ. കഫീൽ ഖാൻ പറഞ്ഞത്.
എന്തായാലും ജയിലിൽ നിന്നും പുറത്തിറങ്ങിയ ഡോ. കഫീൽഖാൻ ആദ്യമായി കേരളത്തിലെത്തി. ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കയാണ് മലപ്പുറത്തെ പ്രശസ്ത ഡോക്ടർ. ഷിംന അസീസ്. ഷിംനയുടെ ഫേസ്‌ബുക്ക് കുറിപ്പ് സൈബർ ലോകത്ത് വൈറലായിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഡോ. കഫീൽ ഖാനെ ഈ ആയുസ്സിൽ നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. സ്വപ്നം പോലും കാണാൻ മറന്ന മഹാഭാഗ്യം ഇന്ന് സഫലമായി. ജീവിതത്തിൽ ഏറ്റവും ആരാധന തോന്നിയ ഡോക്ടർ, അതിലുപരി ഒരു യഥാർത്ഥ മനുഷ്യനോടൊപ്പം വേദി പങ്കിട്ടു. അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹത്തിന് വേണ്ടി സംസാരിച്ചു.
അദ്ദേഹത്തിന്റെ വെളുത്ത കുപ്പായത്തിൽ അഴുക്ക് പുരട്ടിയ രാഷ്ട്രീയത്തെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചും വിശദമായിത്തന്നെ ആ പച്ചമനുഷ്യൻ വിവരിച്ചു. അമ്മയേയും പ്രിയപ്പെട്ടവളേയും കുഞ്ഞിനേയും കാണാത്ത എട്ടു മാസങ്ങൾ ഇടറിയ കണ്ഠത്തോടെ ഞങ്ങളെ ഓർമ്മിപ്പിച്ചു.
ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞ് നെഞ്ചോട് ചേർത്ത അമ്മയോട് അദ്ദേഹം പറഞ്ഞത്രേ ''നിങ്ങളുടെ മകൻ തിരിച്ചു വന്നിരിക്കുന്നു ഉമ്മീ... അന്ന് പോയ അറുപത് കുഞ്ഞുങ്ങൾ ഇനി തിരിച്ച് വരില്ലല്ലോ...' തന്റെ സസ്‌പെൻഷൻ തിരിച്ചെടുത്തില്ലെങ്കിൽ ഇനിയും പിടഞ്ഞ് തീരാൻ സാധ്യതയുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി പൂർണമായും സൗജന്യചികിത്സയുള്ള ഒരു ആശുപത്രി തുടങ്ങണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അമേരിക്കയും കാനഡയും യുഎഇയുമടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിളിക്കുമ്പോഴും ഇനിയും തന്റെ ഖൊരഗ്പൂരിൽ തുടരുമെന്ന് സധീരം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.
ഏറെ വേദികളിൽ ഇരുന്നിട്ടുണ്ട്. ആദ്യമായാണ് ഒരു വേദിയിൽ ഞാനറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നത്.