- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അന്യസ്ത്രീകളെ വരിവരിയായി സ്‌കാൻ ചെയ്യുന്നത് അനിസ്ലാമികമാണെന്ന ഭാഗം സാർ പഠിച്ചിട്ടില്ലേ? അതെന്തേ നിങ്ങളെപ്പോലുള്ളവരുടെ ഇസ്ലാം ഏകപക്ഷീയമായിപ്പോകുന്നു? അത് മാത്രം സമൂഹത്തിൽ മാറ്റൊലി കൊള്ളുന്നതെന്തേ? ഡോ. ഷിംന അസീസ് എഴുതുന്നു
പല ജാതി അദ്ധ്യാപഹയന്മാരെ കണ്ടിട്ടുണ്ട്. ഓലോടൊക്കെ പെരുത്ത് ഇഷ്ടവുമാണ്. നമ്മളൊക്കെ എവിടെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കുന്നുണ്ടെങ്കിൽ ഓരെ മിടുക്കും അനുഗ്രഹോം ഒന്നുകൊണ്ട് മാത്രാണ്. അദ്ധ്യാപനം എന്ന് പറഞ്ഞാൽ ഉള്ളിലെ സ്ത്രീവിദ്വേഷവും വിഷവും കുരു പൊട്ടി ഒഴുകുന്നതാണോ എന്ന് സംശയിച്ച് പോകുന്ന ആ ഓഡിയോ കേട്ടു. ഇജ്ജാതി മൊതലിനെ ഒക്കെ ആ കൂട്ടത്തിൽ കൂട്ടരുത്. ഏറ്റവും ആദരപൂർവ്വം കാണേണ്ട ഗുരുക്കന്മാരുടെ കൂട്ടത്തിൽ ഇത്തരക്കാരൊക്കെ എങ്ങനെ വന്നടിയുന്നോ എന്തോ. മേൽ അവയവത്തെ 'ബത്തക്ക' എന്നൊക്കെ പറയുന്നത് ആഭാസവും കടന്ന് അശ്‌ളീലമാണ് പൊന്നാര സാറേ... ആ അവയവത്തിൽ നിന്ന് പള്ള നെറച്ചും പാല് കുടിച്ചാണല്ലോ നമ്മളൊക്കെ ഈ പരുവത്തിലായത്. 'സസ്തനി' - അങ്ങനല്ലേ ഞമ്മളെയൊക്കെ വിളിക്യാ? ഡോണ്ട് യൂ നോ? ഇങ്ങളെ ആരാണ് ആ നല്ലോരു കോളേജിൽ പിടിച്ചിട്ടത് ! യുഗങ്ങളായി 'നരകത്തിലെ നാരികൾ', 'വിറക്കൊള്ളി', 'അനക്ക് മരിക്കണ്ടേ പെണ്ണേ' ഒക്കെ കേട്ട് തഴമ്പിച്ചോരാണ് ഞങ്ങൾ പെണ്ണുങ്ങൾ. വല്ല്യ പുതുമയൊന്നൂല്ല. എന്ന് വെച്ച് ഏറെ ഉത്തരവാദിത്വപ്പെട്ട സ്ഥാ
പല ജാതി അദ്ധ്യാപഹയന്മാരെ കണ്ടിട്ടുണ്ട്. ഓലോടൊക്കെ പെരുത്ത് ഇഷ്ടവുമാണ്. നമ്മളൊക്കെ എവിടെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കുന്നുണ്ടെങ്കിൽ ഓരെ മിടുക്കും അനുഗ്രഹോം ഒന്നുകൊണ്ട് മാത്രാണ്.
അദ്ധ്യാപനം എന്ന് പറഞ്ഞാൽ ഉള്ളിലെ സ്ത്രീവിദ്വേഷവും വിഷവും കുരു പൊട്ടി ഒഴുകുന്നതാണോ എന്ന് സംശയിച്ച് പോകുന്ന ആ ഓഡിയോ കേട്ടു. ഇജ്ജാതി മൊതലിനെ ഒക്കെ ആ കൂട്ടത്തിൽ കൂട്ടരുത്. ഏറ്റവും ആദരപൂർവ്വം കാണേണ്ട ഗുരുക്കന്മാരുടെ കൂട്ടത്തിൽ ഇത്തരക്കാരൊക്കെ എങ്ങനെ വന്നടിയുന്നോ എന്തോ. മേൽ അവയവത്തെ 'ബത്തക്ക' എന്നൊക്കെ പറയുന്നത് ആഭാസവും കടന്ന് അശ്‌ളീലമാണ് പൊന്നാര സാറേ... ആ അവയവത്തിൽ നിന്ന് പള്ള നെറച്ചും പാല് കുടിച്ചാണല്ലോ നമ്മളൊക്കെ ഈ പരുവത്തിലായത്. 'സസ്തനി' - അങ്ങനല്ലേ ഞമ്മളെയൊക്കെ വിളിക്യാ? ഡോണ്ട് യൂ നോ? ഇങ്ങളെ ആരാണ് ആ നല്ലോരു കോളേജിൽ പിടിച്ചിട്ടത് !
യുഗങ്ങളായി 'നരകത്തിലെ നാരികൾ', 'വിറക്കൊള്ളി', 'അനക്ക് മരിക്കണ്ടേ പെണ്ണേ' ഒക്കെ കേട്ട് തഴമ്പിച്ചോരാണ് ഞങ്ങൾ പെണ്ണുങ്ങൾ. വല്ല്യ പുതുമയൊന്നൂല്ല. എന്ന് വെച്ച് ഏറെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള ആൾക്ക് പറയാവുന്ന ഒന്നല്ലിത്. പിന്നെ, പർദ്ദയുടെ അടിയിൽ ലെഗ്ഗിങ്സാണോ തട്ടം മാറിലൂടെ വീണ് കിടപ്പുണ്ടോന്നൊക്കെ നോക്കിയാലേ കാണൂ. അന്യസ്ത്രീകളെ വരിവരിയായി സ്‌കാൻ ചെയ്യുന്നത് അനിസ്ലാമികമാണെന്ന ഭാഗം സാർ പഠിച്ചിട്ടില്ലേ? അതെന്തേ നിങ്ങളെപ്പോലുള്ളവരുടെ ഇസ്ലാം ഏകപക്ഷീയമായിപ്പോകുന്നു? അത് മാത്രം സമൂഹത്തിൽ മാറ്റൊലി കൊള്ളുന്നതെന്തേ?
പെണ്ണുങ്ങളെ ബഹുമാനിക്കറിയാത്തോര്, ഞങ്ങളൊരു 'മേനി' മാത്രമാകുന്നോര് കുറച്ചങ്ങട്ട് മാറി നിൽക്കാൻ അപേക്ഷ. സ്വന്തം മനോവൈകല്യമാകാതിരിക്കട്ടെ ഒരധ്യാപകന്റെ മുഖമുദ്ര എന്ന് വച്ചാൽ 'താൻ മര്യാദക്ക് നന്നാകുന്നതാ തനിക്ക് നല്ലത്, ഇല്ലെങ്കിൽ നാട്ടുകാര് നന്നാക്കൂന്ന്'... അത്ര തന്നെ !
സ്നേഹപൂർവ്വം,വ്യക്തമായ ഗുരുത്വബോധമുള്ള ഒരായുഷ്‌കാല വിദ്യാർത്ഥിനി.