- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തലയിലൊരു തട്ടമുള്ളതുകൊണ്ട് ഞമ്മൾ പിന്നെ വെറും ഫെമിനിച്ചിയല്ല- 'മാപ്പിള ഫെമിനിച്ചി' ആണ് പോലും! പാർവ്വതി എന്നല്ല, ഏത് പെണ്ണിനും ഉള്ളത് വിളിച്ച് പറയാം, വിളിച്ച് പറയുകയും ചെയ്യും. കുരങ്ങ് ചാടിക്കലും പുച്ഛിക്കലും അവഹേളിക്കലുമൊക്കെ കൈയിൽ വെച്ചോണ്ടിരുന്നാൽ മതി: ഡോ. ഷംന അസീസ് എഴുതുന്നു
നല്ല തന്റേടവും മൊഞ്ചും അഭിനയശേഷിയും തലക്കകത്ത് ആൾത്താമസവുമുള്ള അസ്സൽ പെണ്ണാണ് പാർവ്വതി. ഓളൊന്ന് തലയുയർത്തി നെഞ്ചും വിരിച്ച് കുറച്ച് സത്യങ്ങൾ വിളിച്ച് പറഞ്ഞപ്പോ ഭൂലോകമലയാളത്തിലെ സകല ആണധികാരവാദികൾക്കും ഒന്നിച്ചു കുരുപൊട്ടിയത് കണ്ടുകൊണ്ടിരിക്കുന്നു സ്ട്രീമിൽ. പെണ്ണുങ്ങൾക്ക് വേണ്ടി മിണ്ടിയാൽ കുറ്റം, ആണുങ്ങൾ എന്ന് വച്ചാൽ പടച്ചോന്റെ പര്യായമാണ് എന്ന് തീരുമാനിച്ചുറപ്പിച്ച ചിലതുങ്ങളുടെ താന്തോന്നിത്തരത്തെ കുറിച്ച് തുറന്നെഴുതിയാൽ കുഴപ്പം, ആ പോട്ടെ, സ്വന്തം മനസ്സിലുള്ളത് എവിടേലുമൊന്ന് കുത്തിക്കുറിച്ച് കണ്ടാൽ സഹിക്കൂല, ആകെ മൊത്തം ഡിസോർഡർ. ഞങ്ങൾ സുജൂദ് ചെയ്യണം പോലും, മനസ്സിലായില്ലേ? അതന്നെ, നമ്മുടെ സാഷ്ടാംഗപ്രണാമം. നടന്നത് തന്നെ ! ആണുങ്ങളുടെ ലൈക്കും ഷെയറും കയ്യടിയും യഥേഷ്ടം കിട്ടുന്നത് എഴുതുന്നതും പറയുന്നതും പെണ്ണായതുകൊണ്ടാണെന്ന് ചില അവന്മാരുടെ കരക്കമ്പി. അല്ല, അവർക്ക് ഞങ്ങളെ മനുഷ്യനായി കാണാൻ പറ്റുന്നതുകൊണ്ടാണ്. നല്ല കണ്ടീഷനിലുള്ള അവയവം ഒരെണ്ണം ഞങ്ങൾക്കും കാതുകൾക്കിടയിലുമുണ്ട് മിസ്റ്റർ. തനിക്കത് കാണൂല
നല്ല തന്റേടവും മൊഞ്ചും അഭിനയശേഷിയും തലക്കകത്ത് ആൾത്താമസവുമുള്ള അസ്സൽ പെണ്ണാണ് പാർവ്വതി. ഓളൊന്ന് തലയുയർത്തി നെഞ്ചും വിരിച്ച് കുറച്ച് സത്യങ്ങൾ വിളിച്ച് പറഞ്ഞപ്പോ ഭൂലോകമലയാളത്തിലെ സകല ആണധികാരവാദികൾക്കും ഒന്നിച്ചു കുരുപൊട്ടിയത് കണ്ടുകൊണ്ടിരിക്കുന്നു സ്ട്രീമിൽ.
പെണ്ണുങ്ങൾക്ക് വേണ്ടി മിണ്ടിയാൽ കുറ്റം, ആണുങ്ങൾ എന്ന് വച്ചാൽ പടച്ചോന്റെ പര്യായമാണ് എന്ന് തീരുമാനിച്ചുറപ്പിച്ച ചിലതുങ്ങളുടെ താന്തോന്നിത്തരത്തെ കുറിച്ച് തുറന്നെഴുതിയാൽ കുഴപ്പം, ആ പോട്ടെ, സ്വന്തം മനസ്സിലുള്ളത് എവിടേലുമൊന്ന് കുത്തിക്കുറിച്ച് കണ്ടാൽ സഹിക്കൂല, ആകെ മൊത്തം ഡിസോർഡർ. ഞങ്ങൾ സുജൂദ് ചെയ്യണം പോലും, മനസ്സിലായില്ലേ? അതന്നെ, നമ്മുടെ സാഷ്ടാംഗപ്രണാമം. നടന്നത് തന്നെ !
ആണുങ്ങളുടെ ലൈക്കും ഷെയറും കയ്യടിയും യഥേഷ്ടം കിട്ടുന്നത് എഴുതുന്നതും പറയുന്നതും പെണ്ണായതുകൊണ്ടാണെന്ന് ചില അവന്മാരുടെ കരക്കമ്പി. അല്ല, അവർക്ക് ഞങ്ങളെ മനുഷ്യനായി കാണാൻ പറ്റുന്നതുകൊണ്ടാണ്. നല്ല കണ്ടീഷനിലുള്ള അവയവം ഒരെണ്ണം ഞങ്ങൾക്കും കാതുകൾക്കിടയിലുമുണ്ട് മിസ്റ്റർ. തനിക്കത് കാണൂല, തന്റെയൊക്കെ ചിന്ത വരെ അരക്കെട്ടിൽ നിന്നാകുമല്ലോ ഉരുത്തിരിയുന്നത് !
പിന്നെ വന്ന് എടീ, പോടീ, പെണ്ണേ, ചെലക്കാതെ പോടീ, മറ്റോളേ, മറിച്ചോളേ വിളിക്കുന്നത്... അത് തന്റെ തറവാട്ടിലെ കണ്ണാടിയുടെ മുന്നിൽ പുറത്തെടുത്താൽ മതി. ഉശിരുള്ള പെണ്ണുങ്ങളുടെ അടുത്ത് ഉണ്ടാക്കേണ്ട.
തലയിലൊരു തട്ടമുള്ളതുകൊണ്ട് ഞമ്മൾ പിന്നെ വെറും ഫെമിനിച്ചിയല്ല- 'മാപ്പിള ഫെമിനിച്ചി' ആണ് പോലും! ഏതോ മഹാന്റെ കമന്റിൽ കണ്ടതാണ്. പാർവ്വതി എന്നല്ല, ഏത് പെണ്ണിനും ഉള്ളത് വിളിച്ച് പറയാം, വിളിച്ച് പറയുകയും ചെയ്യും. കുരങ്ങ് ചാടിക്കലും പുച്ഛിക്കലും അവഹേളിക്കലുമൊക്കെ കൈയിൽ വെച്ചോണ്ടിരുന്നാൽ മതി.
ആ പിന്നേ, മമ്മൂക്കാന്റെ ഫാനായാലും കൊള്ളാം കാറ്റാടി ആയാലും കൊള്ളാം, പാർവ്വതി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ പച്ചത്തെറി വിളിക്കുന്നോർക്ക് നേരെ അരവാക്ക് മിണ്ടാതെ കുറ്റകരമായ മൗനം പാലിക്കുന്ന ഇക്കാനോട് നല്ല അസ്സൽ അഭിപ്രായവ്യത്യാസം ഉണ്ട്. വല്ല്യോരു സ്റ്റാറാന്ന് വെച്ചിട്ട് ആർക്കും വിമർശിച്ചൂടാ എന്നൊന്നുമില്ല. അതോട് കൂടി കടന്നൽകൂടിന് കല്ലേറ് കൊണ്ട മാതിരി ഇളകിയവരെ തിരിച്ച് കൂട്ടിൽ കേറ്റാൻ നല്ലോണം ഒന്ന് തുറിച്ച് നോക്കിയാൽ പോരായിരുന്നോ? അതോ ഇനി പാർവ്വതി ഉറക്കെയൊന്ന് കരഞ്ഞിരുന്നെങ്കിൽ ഉണരാമായിരുന്നൂ എന്നും കരുതി കണ്ണിലെണ്ണ കോരിയൊഴിച്ച് കട്ട വെയിറ്റിങ് ആണോ? ഓൾ അതെല്ലാം പിൻവലിച്ചിട്ട് ഇങ്ങളെ പ്ലാൻ നടന്നത് തന്നെ. ഓളേയ്, നല്ല അസ്സൽ പെങ്കുട്ട്യാ...
പെണ്ണായതുകൊണ്ട് നാല് തെറിവിളിയും രണ്ട് ആരോപണവും മൂന്നര കമന്റും ഒന്നേ കാൽ ചുഴിഞ്ഞ്നോട്ടവും കൊണ്ട് മൂലക്കിരുത്താമെന്നാണേൽ, തെറ്റി മൻഷമ്മാരേ... ഇത് കാലം വേറെയാ...
അങ്ങനത്തവന്മാർക്കൊക്കെ ഒരു റൗണ്ട് ഓടീട്ട് വരാവുന്നതേയുള്ളൂ... പോ, പോയി #OMKV
അതെ, ഇതത് തന്നെയാണ് #FeminichiSpeaking , എന്ത്യേയ്...