- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെങ്കിലുമൊരിക്കൽ നിങ്ങളെയെനിക്ക് നേരിട്ട് കാണണം ഒന്ന് മുറുകെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കണം; ഇത്രയേറെ പിടിച്ചു നിൽക്കാൻ സാധിക്കുന്നല്ലോ! മനസും പ്രാർത്ഥനയും കൊണ്ട് ഒപ്പമുണ്ട് കൂട്ടുകാരി; ഹാദിയയ്ക്ക് പിന്തുണയുമായി ഡോ.ഷിംന അസീസീന്റെ ഫേസ്ബുക്ക് കുറിപ്പ്
സുപ്രീം കോടതിയിൽ മൊഴി നൽകാനായി അഖില എന്ന ഹാദിയ ഡൽഹിയിൽ എത്തുന്നതിന് മുന്നോടിയായി തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് വ്യക്തമാക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ്ഹാദിയയെ അഭിനന്ദിച്ച് ത്തലത്തിലാണ്ഹാദിയയെ അഭിനന്ദിച്ച് ഡോ.ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. 'എന്നെ ആരും നിർബന്ധിച്ച് മതംമാറ്റിയതല്ല, ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീമായതാണ്. ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം, എനിക്ക് നീതി കിട്ടണം''. ഇന്നലെ വാർത്തയിൽ കണ്ട ഇത്തിരി നേരത്ത് അവളുടെ കണ്ണിൽ കണ്ട തിളക്കം അദ്ഭുതാവഹമായിരുന്നു.കിട്ടിയ അവസരത്തിൽ തന്റെ ശരി ലോകത്തോട് വിളിച്ച് പറഞ്ഞ പ്രിയ ഹാദിയാ, നിങ്ങളിലെ സ്ത്രീയുടെ ഇച്ഛാശക്തിക്ക് മുന്നിൽ തല കുനിക്കുന്നു. പ്രായപൂർത്തിയായ ഒരു വ്യക്തി എന്ത് വിശ്വസിക്കണമെന്നും ആരുടെ കൂടെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള പരിപൂർണസ്വാതന്ത്ര്യം അവർക്ക് മാത്രമാണ്. അതിനപ്പുറമുള്ള ഏതൊരു നിയമപരമായ ഇടപെടലും കൈകടത്തലും, അത് ഇനി ആരുടെ ഭാഗത്ത് നിന്നായാലും, പച്ചയായ മനുഷ്യാവകാശലംഘനമാണ്. അങ്ങനെ നോക്കുമ്പോൾ ഹ
സുപ്രീം കോടതിയിൽ മൊഴി നൽകാനായി അഖില എന്ന ഹാദിയ ഡൽഹിയിൽ എത്തുന്നതിന് മുന്നോടിയായി തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് വ്യക്തമാക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ്ഹാദിയയെ അഭിനന്ദിച്ച് ത്തലത്തിലാണ്ഹാദിയയെ അഭിനന്ദിച്ച് ഡോ.ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
'എന്നെ ആരും നിർബന്ധിച്ച് മതംമാറ്റിയതല്ല, ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീമായതാണ്. ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം, എനിക്ക് നീതി കിട്ടണം''. ഇന്നലെ വാർത്തയിൽ കണ്ട ഇത്തിരി നേരത്ത് അവളുടെ കണ്ണിൽ കണ്ട തിളക്കം അദ്ഭുതാവഹമായിരുന്നു.
കിട്ടിയ അവസരത്തിൽ തന്റെ ശരി ലോകത്തോട് വിളിച്ച് പറഞ്ഞ പ്രിയ ഹാദിയാ, നിങ്ങളിലെ സ്ത്രീയുടെ ഇച്ഛാശക്തിക്ക് മുന്നിൽ തല കുനിക്കുന്നു.
പ്രായപൂർത്തിയായ ഒരു വ്യക്തി എന്ത് വിശ്വസിക്കണമെന്നും ആരുടെ കൂടെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള പരിപൂർണസ്വാതന്ത്ര്യം അവർക്ക് മാത്രമാണ്. അതിനപ്പുറമുള്ള ഏതൊരു നിയമപരമായ ഇടപെടലും കൈകടത്തലും, അത് ഇനി ആരുടെ ഭാഗത്ത് നിന്നായാലും, പച്ചയായ മനുഷ്യാവകാശലംഘനമാണ്. അങ്ങനെ നോക്കുമ്പോൾ ഹാദിയ ഇന്ന് നേരിടുന്ന സഹനത്തിന് ഒരു ന്യായീകരണവുമില്ല.
മതം ഓരോ മനുഷ്യന്റെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഏറെ സ്വപ്നങ്ങളോടെ ഒരു ചെറുപ്പക്കാരന്റെ കൈ പിടിച്ച പെണ്ണാണ്. അവന്റെ കൂടെ ജീവിക്കാനാണ് അവൾ ശബ്ദിക്കുന്നത്. ആ ഭർത്താവ് എന്ത് പിഴച്ചു? അയാളുടെ കണ്ണുനീരിന് എന്ത് വിലയാണ് ലോകം കൽപ്പിച്ചിരിക്കുന്നത്?
നാളെ എന്റെയോ നിങ്ങളുടെയോ ദാമ്പത്യത്തിലെ തീരുമാനങ്ങൾ അന്യരാൽ തീരുമാനിക്കപ്പെടുന്ന ഗതിയുണ്ടായാൽ ക്ഷമിക്കാനാകുമോ? പത്രമാധ്യമങ്ങൾ അത് വിളിച്ചോതാൻ തുനിഞ്ഞാൽ ആ സമ്മർദം എങ്ങനെയാണ് നേരിടും?അവൾ നീതി അർഹിക്കുന്നുണ്ട്. അവനും...അവളുടെ ഉറച്ച ശബ്ദം അവരുടെ സമാധാനപൂർണമായ ജീവിതത്തിലേക്ക് വഴി തെളിയിക്കട്ടെ. മനസ്സ് കൊണ്ടും പ്രാർത്ഥന കൊണ്ടും കൂടെയുണ്ട് കൂട്ടുകാരീ.നിങ്ങൾക്ക് നീതി കിട്ടിയിരിക്കും. അത് കഴിഞ്ഞ് എന്നെങ്കിലുമൊരിക്കൽ നിങ്ങളെയെനിക്ക് നേരിട്ട് കാണണം, ഒന്ന് മുറുകെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കണം.ഇത്രയേറെ പിടിച്ചു നിൽക്കാൻ സാധിക്കുന്നല്ലോ !