- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്ത് കാരണം കൊണ്ടാണെങ്കിലും സോഷ്യൽ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാൻ ഒരുത്തന്റെയും നാവോ കൈയോ പൊങ്ങരുത്; ഇനി അവൻ ഇത് അവർത്തിക്കരുത്; ഫേസ്ബുക്കിലെ പോസ്റ്റിന് അശ്ലീല കമന്റിട്ട യുവാവിനെതിരെ പൊലീസിൽ പരാതി നൽകി ഡോ.ഷിനു ശ്യാമളൻ
തൃശൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതിനെ തുടർന്ന് ഡോ.ഷിനു ശ്യാമളൻ തന്റെ നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.' നാലുവയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യം മല ചവിട്ടിയത്. അതിന് ശേഷം എനിക്ക് പോകാൻ കഴിഞ്ഞിട്ടില്ല', തുടർന്ന് ദുഃഖ സൂചകമായ ഒരു ഇമോട്ടിക്കോണും ഇട്ടിരുന്നു. ആകെ ഒരുവരി മാത്രമേ ഇട്ടുള്ളുവെങ്കിലും, കമന്റ് ബോക്‌സിൽ നിരവധി അശ്ലീല കമന്റുകൾ വന്നു. ഇതേ തുടർന്ന് ഡോക്ടർ ചെറിയൊരു മുന്നറിയിപ്പ് കൊടുത്തു. മാന്യമായ കമന്റുകൾ ഇട്ടാൽ നന്നായിരിക്കും. ഞാൻ ശബരിമലയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യും. എന്നാൽ, അശ്ലീല കമന്റുകളും മെസേജുകളും ഇടുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. എന്നാൽ, പിന്നീട് ഡോക്ടർ ശബരിമലയുമായി ബന്ധപ്പെട്ട് ഇട്ട വിശദമായ പോസ്റ്റിന് കിട്ടിയ ഒരു പ്രതികരണം അസഭ്യം നിറഞ്ഞതായിരുന്നു. സുജിത് പി.എസ് എന്ന പേരിലുള്ള വ്യക്തിയാണ് കമന്റിട്ടത്. ഇതേ തുടർന്ന് സ്‌ക്രീൻ ഷോട്ട് എടുത്ത് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഡോക്ടർ പരാതി നൽകി. ഡോക്ടർ ഷിനു ശ്യാമളന്റെ പോസ്റ്
തൃശൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതിനെ തുടർന്ന് ഡോ.ഷിനു ശ്യാമളൻ തന്റെ നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.' നാലുവയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യം മല ചവിട്ടിയത്. അതിന് ശേഷം എനിക്ക് പോകാൻ കഴിഞ്ഞിട്ടില്ല', തുടർന്ന് ദുഃഖ സൂചകമായ ഒരു ഇമോട്ടിക്കോണും ഇട്ടിരുന്നു. ആകെ ഒരുവരി മാത്രമേ ഇട്ടുള്ളുവെങ്കിലും, കമന്റ് ബോക്‌സിൽ നിരവധി അശ്ലീല കമന്റുകൾ വന്നു. ഇതേ തുടർന്ന് ഡോക്ടർ ചെറിയൊരു മുന്നറിയിപ്പ് കൊടുത്തു. മാന്യമായ കമന്റുകൾ ഇട്ടാൽ നന്നായിരിക്കും. ഞാൻ ശബരിമലയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യും. എന്നാൽ, അശ്ലീല കമന്റുകളും മെസേജുകളും ഇടുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.
എന്നാൽ, പിന്നീട് ഡോക്ടർ ശബരിമലയുമായി ബന്ധപ്പെട്ട് ഇട്ട വിശദമായ പോസ്റ്റിന് കിട്ടിയ ഒരു പ്രതികരണം അസഭ്യം നിറഞ്ഞതായിരുന്നു. സുജിത് പി.എസ് എന്ന പേരിലുള്ള വ്യക്തിയാണ് കമന്റിട്ടത്. ഇതേ തുടർന്ന് സ്‌ക്രീൻ ഷോട്ട് എടുത്ത് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഡോക്ടർ പരാതി നൽകി.
ഡോക്ടർ ഷിനു ശ്യാമളന്റെ പോസ്റ്റ് വായിക്കാം:
തൃശൂർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഫേസ്‌ബുക്കിൽ അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത sujith ps എന്ന വ്യക്തിക്ക് എതിരെ പരാതി കൊടുത്തു.
മിണ്ടാതെ സഹിക്കേണ്ട ഒരു കാര്യവുമില്ല. സ്ത്രീകളെ ബഹുമാനിക്കണം. സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ മാത്രം ബഹുമാനിച്ചാൽ പോര, മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കണം. സോഷ്യൽ മീഡിയയിൽ വായിൽ വരുന്ന അശ്ലീല വാക്കുകൾ ഉപയോഗിച്ചു വിളിക്കുന്നതൊക്കെ ഇനി സൂക്ഷിച്ചു വേണം. കാലം മാറി, അതോടൊപ്പം നിയമങ്ങളും.
കർശന നടപടിയെടുക്കാൻ ഇവിടെ നിയമവും നിയമപാലകരുമുണ്ട്. കൂടാതെ പേടിച്ചു മാറി നിൽക്കാത്ത സ്ത്രീകളും. അതുകൊണ്ട് എന്ത് കാരണം കൊണ്ടാണെങ്കിലും സോഷ്യൽ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാൻ ഒരുത്തന്റെയും നാവോ കൈയോ പൊങ്ങരുത്.
ഒരു പുരുഷന് നേരെ മറ്റൊരു പുരുഷന്റെ നാവ് പൊങ്ങില്ലെങ്കിൽ, പിന്നെ സ്ത്രീയ്ക്ക് നേരെ മാത്രം അപമാനകരമായ വാക്കുകൾ ഉപയോഗിക്കുവാൻ നാക്ക് ഇനി പൊങ്ങരുത്.
എനിക്ക് വേണ്ടി മാത്രമല്ല, സ്ത്രീകൾക്കു വേണ്ടി മുഴുവനാണ് ഞാൻ ഇന്ന് കമ്മീഷർക്ക് പരാതി കൊടുത്തത്.
വിവഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും അതിനാൽ ഞാൻ മറ്റൊരു പുരുഷന്റെ കൂടെ രതി ചെയ്യുന്ന വീഡിയോ, ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യണം എന്നും, സ്ത്രീത്വത്തെ അപമാനിക്കുകയും, എന്നെ ഫേസ്‌ബുക്കിൽ ആക്ഷേപിക്കുകയും ചെയ്ത sujith ps എന്ന വ്യക്തിക്ക് എതിരെയാണ് തൃശൂർ കമ്മീഷണർക്ക് പരാതി കൊടുത്തത്.
ഇനി അവൻ ഇത് അവർത്തിക്കരുത്. അത് പാടില്ല.