- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീകൾ ആർത്തവ സമയത്ത് അമ്പലത്തിൽ പോയാൽ അവർക്ക് എൻഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കൽ പുസ്തകത്തിലും പറയുന്നില്ല' ; 'കാർഡിയോളജിസ്റ്റായ ഡോക്ടർ ആത്മീയത പ്രചരിപ്പിക്കാൻ പറഞ്ഞത് ഒട്ടും ശരിയായില്ല'; ആർത്തവവും അമ്പലത്തിലെ പ്രവേശനവും സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ വന്ന വീഡിയോയ്ക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളൻ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇതിനിടെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങളും അരങ്ങേറുന്നതായി നാം വാർത്തകളിലൂടെ അറിഞ്ഞു. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം ആധിപത്യമുള്ള സമൂഹ മാധ്യമത്തിൽ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു ആർത്തവവുമായി ബന്ധപ്പെട്ട് കാർഡിയോളജിസ്റ്റ് പങ്കു വയ്ച്ച വീഡിയോ. എന്നാൽ ഡോ.ഷിനു ശ്യാമളൻ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചുടു പിടിച്ച ചർച്ചയായി മാറുന്നകത്. 'സ്ത്രീകൾ ആർത്തവ സമയത്ത് അമ്പലത്തിൽ പോയാൽ അവർക്ക് എൻഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കൽ പുസ്തകത്തിലും പറയുന്നില്ല'. ' കാർഡിയോളജിസ്റ്റായ ഡോക്ടർ ആത്മീയത പ്രചരിപ്പിക്കാൻ പറഞ്ഞത് ഒട്ടും ശരിയായില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഠനമാണ് എംബിബിഎസ് എന്ന് പറയുന്നത്. അത് വിശ്വാസങ്ങൾക്ക
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇതിനിടെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങളും അരങ്ങേറുന്നതായി നാം വാർത്തകളിലൂടെ അറിഞ്ഞു. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം ആധിപത്യമുള്ള സമൂഹ മാധ്യമത്തിൽ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.
ഇതിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു ആർത്തവവുമായി ബന്ധപ്പെട്ട് കാർഡിയോളജിസ്റ്റ് പങ്കു വയ്ച്ച വീഡിയോ. എന്നാൽ ഡോ.ഷിനു ശ്യാമളൻ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചുടു പിടിച്ച ചർച്ചയായി മാറുന്നകത്.
'സ്ത്രീകൾ ആർത്തവ സമയത്ത് അമ്പലത്തിൽ പോയാൽ അവർക്ക് എൻഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കൽ പുസ്തകത്തിലും പറയുന്നില്ല'. ' കാർഡിയോളജിസ്റ്റായ ഡോക്ടർ ആത്മീയത പ്രചരിപ്പിക്കാൻ പറഞ്ഞത് ഒട്ടും ശരിയായില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഠനമാണ് എംബിബിഎസ് എന്ന് പറയുന്നത്. അത് വിശ്വാസങ്ങൾക്ക് വേണ്ടി ഇല്ലാത്ത കാര്യങ്ങൾ ചേർത്ത് വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഡോ. ഷിനു ശ്യാമളൻ പറഞ്ഞു.
ഡോ.ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് വീഡിയോ