തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നു പോലും അർഹമായ നീയമനം ലഭിക്കാത്ത യുവജനങ്ങളുടെ രോഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയത്തിന് വഴിവെയ്ക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. യുവജനങ്ങൾക്ക് ഇടതു മുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ജോലി എവിടെ? എന്ന ചോദ്യമാണ് ശൂരനാട് ഫെയ്‌സ് ബുക്കിൽ ഉയർത്തുന്നത്.

ശൂരനാട് രാജശേഖരന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നു പോലും അർഹമായ നീയമനം ലഭിക്കാത്ത യുവജനങ്ങളുടെ രോഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയത്തിന് വഴിവെയ്ക്കും . യുവജനങ്ങൾക്ക് ഇടതു മുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ജോലി എവിടെ?

. 1. 2016ലെ നീയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ ഒന്നാമത്തെ ഇനം ' 25 ലക്ഷം പേർക്ക് തൊഴിൽ '.
2 .ഡിസംബർ 8 മുതൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ അഞ്ചാമത്തെ ഇനം ' പത്ത് ലക്ഷം പേർക്ക് തൊഴിൽ '. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം കബളിപ്പിക്കൽ മാത്രമായിരുന്നു .ആദ്യം റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലി കൊടുക്കു, എന്നിട്ട് വോട്ട് ചോദിക്കൂ.